Sunday, 1 April 2018

ചോദ്യങ്ങളില്‍

അപ്രതീക്ഷിതമായി വരുന്ന ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടുന്ന ഉത്തരത്തിനായി പരിചിതമല്ലാത്ത തലങ്ങളിലേക്ക് ചിന്തകളിലൂടെ മനസ്സ് പോകാറുണ്ട്... അങ്ങനെ കഴിഞ്ഞ ദിവസം എന്നിലേക്ക് എത്തിയ ഒരു ചോദ്യമായിരുന്നു “എന്താണ് ഹൃദയത്തിന്‍റെ ഭാഷ? അങ്ങനെ ഒന്ന് ഉണ്ടോ?” എനിക്ക്  പരിചിതമായ ഒന്നായിരുന്നില്ല ആ ചോദ്യവും അതിന്‍റെ ഉത്തരവും... എന്താണ് ഞാന്‍ അതിന് മറുപടി പറയുക എന്ന കുറച്ചു നേരത്തെ ചിന്തക്ക് ഒടുവില്‍ ഞാന്‍ പറഞ്ഞു “ ഒരാള്‍ക്ക് പറയുവാനുള്ളത് അതയാള്‍ പറയാതെതന്നെ മറ്റൊരാള്‍ക്ക് അറിയാനാവുന്നുവെങ്കില്‍ അതാണ്‌ ആ ഭാഷ.” അത് ശരിയോ തെറ്റോ എന്നോന്നും വിലയിരുത്താന്‍ നില്‍ക്കാതെ അപ്പോള്‍ തോന്നിയത് അതുപോലെ ഞാന്‍ അയാളോട് പറയുകയായിരുന്നു... അതങ്ങനെതന്നെ പറയുമ്പോഴും 'ആണോ?' എന്നൊരു സംശയം എന്നില്‍ ശേഷിച്ചിരുന്നു... അഥവാ അതല്ല ഹൃദയത്തിന്‍ ഭാഷയെങ്കില്‍ പറയാതെ പറഞ്ഞറിയുന്ന ആ ഒന്നിനെ വേറെ എന്തെന്ന് വിശേഷിപ്പിക്കും? എന്നത് എന്നിലപ്പോള്‍  മറ്റൊരു ചോദ്യമായി...”

No comments:

Post a Comment