Monday 31 July 2017

നീ

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീ എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു.... ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു... എന്റെ ജീവിതത്തില്‍ ഇത്രയും എന്നെ സ്നേഹിച്ചതിന് നിന്നെ കണ്ടുമുട്ടുന്നതിനു മുന്നേ ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു... നിന്റെ സ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും ആദ്യം ഞാന്‍ അറിഞ്ഞില്ലായിരുന്നു... ഇന്നു നീ എന്നെ എല്ലാം കാണാന്‍ പഠിപ്പിച്ചു... എല്ലാം മനസിലാക്കാന്‍ നീ എന്നെ പഠിപ്പിച്ചു ഒരു പുതിയ ജീവിതവും നീ എനിക്ക് തന്നു... അത് എന്റെ ജീവിതത്തെ ഒരുപാടു സന്തോഷിപ്പിച്ചു.. പിന്നെ ഞാന്‍ നിന്നെ സ്നേഹിക്കാനും നിന്റെ സ്നേഹം തിരിച്ചു കിട്ടാനും ആണ് കൊതിച്ചിരുന്നത്... ചിലപ്പോള്‍ നിന്നെ ഒന്നു കാണാന്‍ കൊതിതോന്നാറുണ്ട്... ആ കൊതി വേദന മാറാത്ത ഒരു നൊമ്പരമായി തോന്നറുണ്ട്... പക്ഷെ നിന്റെ ഹൃദയം എന്റെ കൂടെ ഉള്ളപ്പോള്‍ എന്റെ മനസ് നിറയെ സന്തോഷം മാത്രമായിരുന്നു... എന്റെ സങ്കടങ്ങളില്‍ നീ നിന്റെ മധുര വാക്കുകളാല്‍ എനിക്ക് ശക്തി പകര്‍ന്നു തന്നു... എന്റെ ഹൃദയം പ്രണയത്തിന്റെ അര്‍ത്ഥത്തിനായി കൊതിക്കുമ്പോള്‍ നിന്റെ സ്നേഹം എന്നെ ശരിക്കുള്ള സ്നേഹം മനസിലാക്കി തന്നു... നീ ഇല്ലാതെ എന്റെ ജീവിതത്തില്‍ എനിക്ക് സന്തോഷം ഇല്ല നീ ഉള്ളപോള്‍ എന്റെ ജീവിതം മുഴുവന്‍ ആശകള്‍ ആണ് നീ ഉള്ളപോള്‍ എന്റെ സ്വപ്‌നങ്ങള്‍ യഥാര്തമാകുന്നു. നീ എന്നെ നിന്‍ കൈകളില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ ഒരിക്കലും എനിക്ക് അകലാന്‍ തോന്നാറില്ല.... കാരണം നിന്റെ സന്തോഷം ആണ് എന്റെ ജീവിതം... 

Saturday 29 July 2017

എന്റെ ഉപ്പ .കസിൻന്റെ ഓർമകളിൽ

90കളിലെ ആദ്യത്തിൽ പ്രൈമറി സ്കൂൾ പഠന കാലത്തു ലോകം തന്നെ തറവാടാക്കി നടക്കുന്ന കാലത്തു അവധി ദിവസമായ വെള്ളിയാഴ്ചകളെ കുറിച്ചോർക്കുമ്പോൾ ഗൃഹാദുരതയുടെ നന്മയുടെ സമ്പൽ സമൃതി പൂത്തു നിന്ന ആ കാലത്തു നിഷ്കളന്കനായ ഒരു പച്ച മനുഷ്യന്റെ വരവും പ്രതീക്ഷിച്ചിരുന്ന ഒരു ഇരുത്തഉണ്ടായിരുന്നു.

         മിക്കവാറും ഇള നീല വേഷത്തിൽ രണ്ടു കയ്യും നിറയെ  സഞ്ചിയുമായി മുണ്ടിന്റെ ഒരറ്റം കൂട്ടിപ്പിടിച്ചു ഞങ്ങളുടെ പടിഞ്ഞേറെ വഴിയിലൂടെ ഒരു കലനക്കം കേട്ടാൽ കളികളവസാനിപ്പിച്ചു നേരെ ഇമ്മുവിന്റെ അടുക്കളയിലേക്കു ഓടി കയറിയിരുന്നു ഞങ്ങളെല്ലാരും.

      നെറ്റിയിലെ നിസ്കാര തയമ്പുമായി പുഞ്ചിരിച്ചു വരുന്ന ഞങളുടെ അളിയാക്ക.ഞങ്ങളുടെ മാത്രല്ല ആ നാട്ടിലെ മുഴുവൻ അങ്ങനെ വേണം പറയാൻ.അടുക്കളയുടെ ഭാഗം ഓല മേഞ്ഞ ആ വിഭവ സമൃദ്ധമായാ അടുക്കളയിലേക്ക് കാലെടുത്തു വെക്കുമ്പോൾ അളിയക്ക കയറുന്നതിനു മുമ്പേ കൂടണഞ്ഞിട്ടുണ്ടാകും ഞങ്ങൾ കുട്ടികളെല്ലാം.സഞ്ചിയിലൂടെ തെളിഞ്ഞു കാണുന്ന പഴങ്ങളും പച്ചക്കറികളുമല്ല എനിക്കൊന്നുംവേണ്ടത് "പൊറാട്ട" എന്ന കേരളീയന്റെ ദേശീയ ഭക്ഷണമുണ്ടാകുമെന്നു ഉറപ്പാണ്.ഇപ്പോളെങ്കിലുമായി മാത്രം പുറത്തു നിന്ന് കഴിക്കുമ്പോളോ അപൂർവമായി മാത്രം വല്ല വീടിരിക്കലിനുമൊക്കെ മാത്രമാണ് അന്ന് ഈ വിഭവം കിട്ടുക തന്നെ.ഞങ്ങള്ക് ഏതായാലും എല്ലാ വെള്ളിയാഴ്ചകളില് വളരെ കുശാലായി കൊണ്ട് വന്നു തരുമായിരുന്നു.
  
     അന്നത്തെ ജില്ലയിലെ പ്രധാന നഗരമായ മഞ്ചേരി യുടെ ഹൃദയ ഭാഗത്താണ് നിലംബൂർ റോഡിൽ സിറ്റിലൈറ്റ് ഹോട്ടൽ.ഇന്നും അവിടെ ഉണ്ടെന്ന് തോന്നുന്നു.ഞങളുടെ അളിയാക്ക ജോലി ചെയ്തിരുന്നതവിടെയാണ്.ആഴ്ചയിലെ അവധി ദിവസത്തിലെ വീട്ടിലേക്കുള്ള വരവിൽ മഞ്ചേരി ചന്ത മുഴുവനായും കൊണ്ട് വരൻ ആ കൈകൾക് ബലമുണ്ടെങ്കിൽ കൊണ്ട് വരുമായിരുന്നു.ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടതും മാതൃകയാകേണ്ടതും ഈ ഹീറോയിസം തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.കുന്നു കൂടിയ സമ്പത്തോ വിശാലമായി  കെട്ടി പൊക്കിയ അലസമായാ വീടുകളോ അല്ല സമ്പന്നതയുടെ മുഖ മുദ്ര.അടുക്കളക്കപ്പുറത്തു ഓടിട്ട ഭാഗത്തെ കണ്ണാടി പോലെ മിനുങ്ങിയ കാവിയിൽ മുഖവും പൊത്തി കിടക്കുമ്പോൾ കിട്ടിയ സുഖമൊന്നും ലോകത്തിലെ തന്നെ വിസ്മയിപ്പിയ്ക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിക്കാൻ അവസരം കിട്ടിയിട്ടും എനിക്ക് കൈവന്നിട്ടില്ല.മഴ ശക്തമായി പെയ്യുമ്പോൾ കൂടി ഇരുന്നു കഥകൾ പറഞ്ഞും കള്ളനും പോലീസും കളിച്ചു നടന്ന ദിവസങ്ങളിലെ രസങ്ങളൊന്നും ഒരു ടാബ്ലറ്റ് കളിലെ കാർട്ടൂണിനും പകരമാകാനാകില്ല.

അളിയാക്ക കൊണ്ടുവന്ന പൊറോട്ട കാരിയുമൊഴിച്ചങ്ങനെ പത്രങ്ങളിലാക്കി ഇമ്മു ഞങ്ങൾക്കു വിതരണം ചെയ്യുബോൾ ആ മുഖങ്ങളിൽ എവിടെയും ഞാൻ സന്തോഷമല്ലാതെ ഒരു രൂപവും കണ്ടിട്ടുമില്ല.
      എല്ലാ വെള്ളിയാഴ്ചകളിലും ഞാൻ അളിയാക്കനെ ഓർക്കും കൂടെ പൊറാട്ട കാണുമ്പോളും.കൂടാതെ വെള്ളിയാഴ്ച ആദ്യമായി എന്നെ പള്ളിയിൽ കൊണ്ടുപോയതും അളിയക്ക തന്നെ.അപ്പൊ ജുമുഅ എന്ന പദം കേൾക്കുമ്പോൾ തന്നെ എനിക്ക് അളിയക്ക യുടെ ഓർമ്മകൾ ഓടിയെത്തും.

           അതിനിടയിൽ ഡിസ്ക് തകരാറായി ഒരുപാട് കാലം വീട്ടിൽ കിടന്ന അളിയക്ക ജോലിക്ക് പോകാത്ത കാലം വരെ അന്ന് പൊറാട്ട കിട്ടിയിട്ടില്ല എന്നതും സത്യമാണ്.അന്നേ വീടിന്റെ ഒരു വശത്തുള്ള പ്ലാവിലകളെ നോക്കി ഞാൻ ആലോചിക്കുമായിരുന്നു ഈ നിഷ്കളങ്കമായ ജീവിതത്തെ.

           ആരോടും ദേഷ്യപ്പെടാതെ എന്നാൽ തനിക്ക് കഴിയുന്ന സഹായങ്ങൾ മറ്റുള്ളവക് ചെയ്തു കൊടുത്തു ജീവിക്കാൻ ഒരു പ്രത്ത്യേക മനസ്സ് തന്നെ വേണം.ഞങളുടെ വീടുകളിലെ കല്യാണങ്ങൾക്കും പരിപാടികൾ എന്തുമാകട്ടെ അതിന്റെ  എല്ലാം വിജയത്തിൽ ഈ പാവം മനുഷ്യന്റെ കയ്യൊപ്പില്ലാതെ കടന്നു പോയിട്ടില്ല.ഏതൊരാളും
ആശുപത്രി കിടക്കയിൽ കിടക്കേണ്ടി വന്നാലും അവിടെയും നിലാവ് പോലെ പ്രകാശം പരത്തി ഉണ്ടാകുമായിരുന്നു എന്റെ അളിയാക്ക.
കാലങ്ങൾ കഴിഞ്ഞു എല്ലാവര്ക്കും സംഭവിക്കുന്ന മരണമെന്ന പ്രതിഭാസം അളിയാക്ക യെ കാൻസർ ന്റെ രൂപത്തിൽ പിടികൂടുമ്പോളും ഒരു നോക്കു കാണാൻ പറ്റാതെ ഇങ്ങു മരുഭൂമിയിലിരുന്നു എന്റെ മനസ്സ് തേങ്ങിയിരുന്നു.എന്റെ ഉപ്പ നാട്ടിൽ വരുന്ന സമയങ്ങളിൽ അളിയാക്ക യെ കാണുമ്പോൾ വിളിക്കക്കുന്ന "അളിയോ"എന്ന സ്നേഹസമ്പന്നമായ വിളി കേട്ടാലറിയാം അവർക്കൊക്കെ എത്ര പ്രിയപ്പെട്ടതായിരുന്നെന്ന്.

             ഇനിയും പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയാത്ത അത്രക് ഗുണങ്ങൾ ഞാൻ കണ്ട അളിയക്ക ഇന്ന് മാത്രമല്ല  വെറും തലമുറകൾക്കും മാതൃകയാണ്.അവനവനു കഴിയുന്ന കഴിവുകളെ മറ്റുള്ളവർക് ഉപകാരപ്പെടുത്തി ഉള്ള സാമ്പത്തിനനുസരിച്ചു ചെലവാക്കി ജീവിച്ചു എങ്കിൽ അളിയാക്ക തന്നെ ആണ് എന്റെ റോൾ മോഡലും.അടുത്ത ഒരു കല്യാണത്തിന് വീടൊരുങ്ങുമ്പോൾ നിങ്ങളുടെ ഓർമകളെ തിരസ്കരിക്കാൻ ഞങ്ങൾക്കാർക്കുമാകില്ല.സ്വർഗ്ഗത്തിന്റെ കവാടത്തിലൂടെ കടന്നു പോകാൻ എന്തുകൊണ്ടും യോഗ്യതയുള്ള നിങ്ങൾ അവിടെ കിടന്നു സന്തോഷിക്കുന്നുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം

Wednesday 26 July 2017

ഒരു തിരിഞ്ഞു നോട്ടം

നാം കൈകോര്‍ത്തു നടന്നു ആ പാത വിജനമാനിപ്പോള്‍....
കാറ്റിലെ സുഗന്ധം നഷ്ട്ടപെട്ടിരിക്കുന്നു...
കിളികളുടെ ശബ്ദം നിലച്ചു പോയിരിക്കുന്നു....
പ്രകാശം മങ്ങി തുടങ്ങിരിക്കുന്നു..
ഏകാന്തമായ ആ വഴിയോരത്ത് നമ്മുടെ ഓര്‍മ്മകള്‍ കെട്ടികിടക്കുന്നു...
എന്‍റെ വാക്കുകളുടെയും നിന്‍റെ പുഞ്ചിരികളുടെയും അവശിഷ്ട്ടങ്ങള്‍ അവിടെ ബാക്കി കിടക്കുന്നു...
നഷ്ട്ടങ്ങുളുടെ ആ കൂമ്പാരതിനിടയില്‍ ഒരു ഗുല്‍മോഹര്‍ മാത്രം പൂത്തു നില്‍ക്കുന്നു...
എന്തിനെന്നു അറിയില്ല..
പ്രതീക്ഷകളുടെ ഗുല്‍മോഹർ വീണ്ടും വീണ്ടും പൂവിടുന്നു...

നിമിഷങ്ങളില്‍

പ്രിയപ്പെട്ട ഒരാളോടൊപ്പം നടക്കുവാന്‍ മോഹം... കളിയും കാര്യവും പറഞ്ഞുകൊണ്ടങ്ങനെ ഏറെ ദൂരം... പറയുവാനും എല്ലാം മൂളികേള്‍ക്കുവാനും എന്നും ഒരാളുണ്ടാവുക എന്നതാണ് കാര്യം... ആ നിമിഷങ്ങളില്‍ സ്വയം അറിയാനാകും മനസ്സിന് ഉന്മേഷവും ഊര്‍ജ്ജവും കിട്ടുന്നത് എങ്ങിനെയാണ്, എവിടെനിന്നാണ് എന്നെല്ലാം...”

Thursday 13 July 2017

നിനക്കായി

പ്രണയം നിറയുന്ന മനസുമായി ഉറങ്ങാൻ കിടക്കുമ്പോഴാണ് നിനക്കുള്ള എന്റെ പ്രണയലേഖനങ്ങൾ പിറക്കുന്നത്.

എഴുതാൻ തുടങ്ങുമ്പോൾ വാക്കുകൾ തികയാതെ വരുന്നു അപ്പോഴാണ് ഞാൻ മനസിലാക്കിയത് നിന്നെ എഴുതുവാൻ എന്റെ ജീവനെ മഷിയായി നിറയ്ക്കണമെന്ന്.

നിന്നോടുള്ള ഇഷ്ടത്തിന് പകരം വെയ്ക്കാൻ വാക്കുകളുടെ പരിചയമോ ശേഖരമോ എന്റെ പക്കലില്ല എന്ന തിരിച്ചറിയുമ്പോഴാണ് നിനക്കുമുന്നിൽ ഞാൻ ഒരുപാട് ചെറുതാകുന്നു.

വാക്കുകൾ വാരിയെറിഞ്ഞു നടന്ന
നാളുകളിലെന്നോ നിന്നെ പരിചയപ്പെടുമ്പോൾ കുസൃതി നിറഞ്ഞ നിന്റെ തൂലികയിൽ നിന്നുതിർന്നു വീണ അക്ഷരങ്ങളൾ പരിണമിക്കുന്നത് പോലെ മനസ്സിലെ ഭാവഭേതങ്ങൾക്കു വെത്യാസം വരുമെന്ന് കരുതിയില്ല  പ്രണയത്തിനു കാലം വരുത്തിയ നിറഭെദങ്ങളത്രെ,

എനിക്കായി മാത്രം വിടർന്ന നിഷ്കളങ്കമായ
പുഞ്ചിരി സ്വന്തമാക്കിയപ്പോൾ ലോകം വെട്ടിപ്പിടിച്ച സംതൃപ്തിയായിരുന്നു എനിക്ക്. ആർക്കും നിയന്ത്രിക്കാത്തവനെന്ന് അഹകരിച്ചിരുന്ന എന്റെ ചിന്തകളെ പോലും എത്ര പെട്ടെന്നാണ് നീ കവർന്നെടുത്തത്,

ആത്മസുഹൃത്തുക്കൾക്കു പോലും കത്തെഴുതാൻ മടിക്കുന്ന ഞാൻ നിനക്കായി എഴുതുന്നു പക്ഷെ എഴുതിയതൊന്നും തന്നെ മതിവരുന്നില്ല എന്റെ വാക്കുകളാൽ നിന്നെ കളങ്കപെടുത്തുമോ എന്ന ഭയമില്ലാതില്ല കാരണം എന്റെ വാക്കുകളേക്കാൾ മനോഹാരിയാണ് നീ അതുകൊണ്ട് തന്നെ പൂർണത കൈവരുന്നില്ല,

മധുരമുള്ള വാക്കുകളാൽ പ്രണയ പൂക്കളാക്കാൻ കഴിഞ്ഞിരുന്നേൽ നിനക്കായി എത്ര പ്രണയാഹാരങ്ങൾ ഞാൻ കോർത്തെന്നെ, പറയാൻ തുടങ്ങിയാൽ ഇന്ന് തീരില്ല പെണ്ണെ അങ്ങനെ ഒരായിരം നിമിഷങ്ങൾ മനസ്സിൽ എന്നും മഴവിലിന്റെ വർണം നിറച്ചു സൂക്ഷിക്കുന്നുണ്ട്.

ഇരുണ്ട് നിൽക്കുന്ന ഈ രാത്രിയുടെ
യാമങ്ങളിൽ മഴയുടെ സംഗീതം അകമ്പടിയാക്കി മേഘകീറുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴമേഘങ്ങളെ സാക്ഷിനിർത്തി എന്റെ ഉള്ളിലെ പ്രണയത്തിന്റെ അവസാന ഉറവയും , നിനക്ക് നൽകികൊണ്ട് ഞാൻ നിർത്തുന്നു....

നിമിഷങ്ങൾ

“അതി ശക്തിയായി കാറ്റുവീശുന്ന നിമിഷങ്ങളില്‍ ക്ലാസ്സിലിരുന്ന് കാതോര്‍ക്കുമായിരുന്നു ക്ലാസ്സ്മുറിയോട് ചേര്‍ന്നു നില്‍ക്കുന്ന ആ മാവില്‍ നിന്നും മാങ്ങ വീഴുമ്പോഴുള്ള ‘ടപ്പ്.. ടപ്പ്’ ശബ്ദത്തിനായി... അങ്ങനെ കേട്ട ശബ്ദത്തിന്‍ എണ്ണം മനസ്സില്‍ കുറിച്ചുകൊണ്ട് ഇടവേളകള്‍ക്ക് മണിയടിക്കുമ്പോള്‍ ബെഞ്ചും ടെസ്ക്കും ചാടികടന്ന് ഒരു ഓട്ടമായിരുന്നു ആ വലിയ മാവിന്‍ ചുവട്ടിലേക്ക്...”

Thursday 6 July 2017

നിമിഷങ്ങള്‍

തനിച്ചായിരുന്ന ദിവസങ്ങള്‍ക്ക് എന്നും യുഗങ്ങളുടെ ദൈര്‍ഘ്യമായിരുന്നു... ചിലരുടെ സാനിദ്ധ്യത്തില്‍ ദിവസങ്ങള്‍ നിമിഷങ്ങളായിട്ടുമുണ്ട്... കൂടെയുള്ളവര്‍ അല്ലെങ്കില്‍ നമ്മളോട് അടുത്തു നില്‍ക്കുന്നവരാണ് നമ്മുടെ മാനസ്സികമായ സമയത്തെ, അതിന്‍റെ വേഗതയെ നിമിഷങ്ങള്‍ക്കും യുഗങ്ങള്‍ക്കുമിടയിലായി നിയന്ത്രിക്കുന്നത്...”

Monday 3 July 2017

വീണ്ടും നീ എന്തിനെന്നെ തേടിവരുന്നു

നിന്‍റെ മൗനത്തെ ജയിക്കാന്‍
വേണ്ടിയാണ് ഞാന്‍ നിശബ്ദനായത്...

നിന്‍റെ ഓര്‍മ്മകളെ ജയിക്കുവാനാണ്
ഞാന്‍ ഭ്രാന്തനായത്...

നിന്നോടുള്ള സ്നേഹത്തെ ഭയന്നിട്ടാണ്
എന്‍റെ തൂലിക പോലും ഞാനുപേക്ഷിച്ചത്...

ഇത്രനാളുമീ
ഇരുള്‍മുറിയിൽ ഏകനായ് അടച്ചിരുന്നത്...

വീണ്ടും നീ എന്തിനെന്നെ തേടിവരുന്നു...?

എന്‍റെ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തുന്നു....?

എന്‍റെ ആത്മാവിനെ തഴുകി,
വെളിച്ചത്തിലേക്കു നയിക്കുന്നു...?

അരുത്...
ഇനിയൊരു നഷ്ടപ്പെടലിനു
ഞാന്‍ അശക്തനാണ്.

താളം തെറ്റിയ മനസ്സും,
ഇരുള്‍ നിറഞ്ഞ ജീവിതവും, നിന്നെ ജയിക്കുവാന്‍ കഴിയും വരെ എനിക്കനുഗ്രഹമാണ്,നമുക്കിടയിലെ അകലമാണ്...

ഒരിക്കലും മോചനമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ തിരഞ്ഞെടുത്ത ജയില്‍വാസം...

സ്വയം സൃഷ്ടിച്ച തടവറയില്‍
സ്വയം ഏറ്റെടുത്ത ശിക്ഷ...