Saturday 29 October 2016

എന്റെ മാത്രം സ്വന്തം

നീ ..,
എന്റെ കണ്ണുകളിൽ അല്ല...
ഹൃദയത്തില് ആണ് ജീവിക്കുന്നത്...

നിന്റെ 
ശരീരത്തെ അല്ല...
ആ കളങ്കമില്ലാത്ത 
ഹൃദയത്തെ ആണ് 
ഞാന് സ്നേഹിച്ചത്...

മരണം വരെ അല്ല.. 
മരണത്തിലും ഒപ്പം
വേണമെന്നാണ് പ്രാര്ത്ഥിച്ചത്...

ഓരോ രാവിലും 
നിന്റെ കണ്ണിലെ
ഒരായിരം കഥകൾ വായിച്ച്...

നെഞ്ചിന്റെ താളത്തിനു
ചെവിയോർത്ത് മയങ്ങണം
എനിക്ക് ഈ ജന്മം മുഴുവൻ...

എഴുതാൻ മറന്ന വരികളിൽ 
അവളോടുള്ള പ്രണയമായിരുന്നു...

ആ പ്രണയത്തിന്റെ 
അക്ഷരങ്ങളെല്ലാം 
ഒരു സ്വർണ്ണ നൂലിൽ കോർത്തെടുത്തു.. 

പിന്നെ.. 
അതിനൊരു ഈണമിട്ടു മൂളാൻ തുടങ്ങീ...

ആ ഈണത്തിൽ 
മനസിന്റെ കോണിൽ നിൻ രൂപം നിർമ്മിച്ചു...

ആ പ്രണയാക്ഷരങ്ങളുടെ മാല 
ഞാനതിൽ അണിയിച്ചു.. 

അവളെ  ഞാനെന്റെ സ്വന്തമാക്കി.. 
എന്റെ മാത്രം സ്വന്തം.

                     
എന്റെ ആയുസ്സ് മുഴുവൻ
         എനിക്ക് നിന്റെ
സ്നേഹംവേണം .......

            ഇല്ലെങ്കിൽ
നിന്റെ സ്നേഹം 
ഉള്ളതു വരെ മാത്രം മതി
            എനിക്ക് ആയുസ്സ്.......

എനിക്കോ 
അവൾക്കോ കൊട്ടാരങ്ങളില്ല..

പക്ഷേ.. 
ഞങ്ങളുടെ മനസ്സിൽ...

എനിക്ക് 
അവൾ ... രാജ്ഞിയും..

അവൾക്ക് 
ഞാൻ...രാജാവുമാണ്.

നിന്നെ മാത്ര൦

പല ഓർമ്മകൾ കൊണ്ട് നിറയുമ്പോഴും.
അതില്‍ സുഖമുള്ളൊരു ഓർമ്മയായി നിറയുന്നത് നീ മാത്രമാണ്. ....

പല പൂക്കള്‍ ചുറ്റുമുണ്ടെങ്കിലും.
ആത്മാവിൽ സ്നേഹ സുഗന്ധം പരത്തുന്നത് നീ എന്ന ഇത്തിരിപ്പൂ മാത്രം.....

ഒരായിരം ചിരികൾ ചുറ്റും മുഴങ്ങുന്നുണ്ടെങ്കിലും..
നിൻ മുഖത്തെ പുഞ്ചിരി അത് മാത്രമാണ് എന്നിൽ സ്നേഹവും ധൈര്യവും നിറക്കുന്നത്....

ആൾക്കൂട്ടത്തിന് നടുവിലെങ്കിലും..
കണ്ണുകള്‍ തിരയുന്നത് നിന്നെ മാത്രമാണ്....
നിന്നെ മാത്ര൦


ചിരിച്ചതത്രയും നിനക്കായി മാത്രമായിരുന്നു

നിൻെറ ഉള്ളു നീറിയതും,
നിൻെറ കണ്ണ് നിറഞ്ഞതും
എന്നെ അറിയിക്കാതെയാവാം
നീയെന്നുമെനിക്ക് ഈ ചിരി സമ്മാനിച്ചത്...
എന്നാൽ നിൻെറ മനസ്സുരുകുന്നതറിഞ്ഞും,
എൻെറ നീറുന്ന വേദനകൾ മറന്നും ഞാൻ
ചിരിച്ചതത്രയും നിനക്കായി മാത്രമായിരുന്നു
... നിനക്കായി മാത്രം...
 

മാറ്റങ്ങളോടെപ്പം

കുട്ടിക്കാലത്ത് ആദ്യം കാണുമ്പോള്‍ ഞങ്ങള്‍ തീര്‍ത്തും അപരിചിതരാണ്... അന്ന് അടുത്തുകണ്ട നിമിഷം അവളുടെ ആ നോട്ടത്തില്‍ ഉണ്ടായിരുന്നു “ഏതാ ഈ ചെക്കന്‍?” എന്നൊരു ചോദ്യം... പരിചയപ്പെട്ട് സംസാരിച്ചു തുടങ്ങിയപ്പോള്‍ അവളെന്നെ “താന്‍” എന്ന് വിളിച്ചു തുടങ്ങി... അങ്ങനെ പരസ്പ്പരം അറിയാവുന്നവരായപ്പോ ആ വിളി “ഇയാള്‍” എന്നായി... എന്നും തമ്മില്‍ കണ്ടിരുന്ന കുറച്ചു നാളുകള്‍ക്കപ്പുറം നല്ലൊരു സുഹൃത്താണെന്ന് മനസ്സിലാക്കികൊണ്ടാകണം അവള്‍ എന്നെ എന്‍റെ പേരുവിളിക്കാന്‍ തുടങ്ങിയത്... “നിങ്ങള്‍ തമ്മില്‍ എന്തോ ഉണ്ട്” എന്ന് കൂടെയുള്ള കൂട്ടുകാര്‍ പറഞ്ഞു തുടങ്ങിയ ആ സമയത്ത് അവള്‍ എന്‍റെ  പേരിന്‍റെ പകുതിയാണ് വിളിച്ചിരുന്നത്... നല്ല അടുപ്പം തോന്നിയതുകൊണ്ടാകാം അതുപിന്നെ “ഡാ...” എന്ന വിളിയായി... അവളുടെ കല്യാണം കഴിഞ്ഞതോടെ ഒരു കൊച്ചുപയ്യനോടെന്ന പോലെ “എവിടാട ചെറുക്കാ...” എന്നൊക്കെയായി വിളി... പിന്നെ അവള്‍ക്ക് കുട്ടി ആയപ്പോ ആ കുട്ടിയോടൊപ്പം അവള്‍ക്കും ഞാന്‍ ഒരു അങ്കിള്‍ ആയി... എന്താലെ... ഓന്ത് നിറം മാറും പോലെ... ഇതൊക്കെ ഇങ്ങനെയൊക്കെ എന്തുകൊണ്ടാണോ എന്തോ?... ഞാനാണെങ്കില്‍ അന്നും ഇന്നും അവളെ പേരു തന്നെയാണ് വിളിക്കുന്നത്... വിളില്‍ വന്ന മാറ്റങ്ങളോടെപ്പം അവളങ്ങനെ എന്‍റെ മുന്നിലൂടെ വളര്‍ന്നു വലുതായിന്നും ഞാന്‍ ഇപ്പോഴും മാറ്റമില്ലാതെ കൊച്ചുപയ്യന്‍ തന്നെയാണോ എന്നൊക്കെ തോന്നിയ നിമിഷങ്ങളായിരുന്നു അതെല്ലാം...”

സുന്ദര പ്രണയം.

“കൂടെ പഠിച്ചിരുന്ന ഒരു സുന്ദരിക്കുട്ടി മനസ്സില്‍ ഇടംപിടിച്ച കാലം... അന്നെനിക്ക് മീശ മുളക്കുന്നെ ഉള്ളൂ... അന്നത്തെ സാഹചര്യങ്ങള്‍ എനിക്ക് മനസ്സിലാക്കിതരികയായിരുന്നു എന്താണ് “പ്രണയം”... മുപ്പത്തിയഞ്ചിനും മേലെ ആണ്‍കുട്ടികളും പത്ത്  പെണ്‍കുട്ടികളും പഠിക്കുന്ന ഒരു ക്ലാസ്സ്‌റൂം... അവിടെ വച്ച് ഞാനേപ്പോഴോ അറിഞ്ഞു ആ അനുഭൂതി... അവിടെ ഞാന്‍ ഇരിന്നിരുന്ന ബെഞ്ചിന്‍റെ തൊട്ടു മുന്നിലെ ബെഞ്ചിലായിരുന്നു അവള്‍... എപ്പോഴും പുറകിലേക്ക് തിരിഞ്ഞു എന്നോട് സംസാരിച്ചിരുന്നപ്പോഴും... നോട്ട്സ് എഴുതാന്‍ നേരം പേന പരസ്പ്പരം കൈമാറി എഴുതാന്‍ അവള്‍ താല്‍പ്പര്യം കാണിച്ചിരുന്നപ്പോഴും... പഠിക്കാന്‍ കടം വാങ്ങാറുള്ള “ലേബര്‍ ഇന്‍ഡ്യ” യുടെ പേജുകള്‍ക്കിടയില്‍ അറിയാതെ പെട്ടുപോയപോലെ ഗ്രീറ്റിംഗ് കാര്‍ഡുകളില്‍ നിന്നുള്ള ലവ് ചിഹ്നങ്ങളും ചുവന്ന റോസാപ്പൂക്കളും കണ്ടപ്പോഴും... ആവശ്യമില്ലാത്തപ്പോള്‍ ഒരു അധികാരത്തോടെ അവളുടെ കണ്ണട എന്‍റെ ഷര്‍ട്ടിന്‍റെ  പോക്കറ്റില്‍ കൊണ്ടുവച്ചിരുന്നപ്പോഴും എനിക്കെന്തോ എവിടെയോ അവളെനിക്ക് മറ്റുള്ളവരെ പോലെ അല്ല! എന്ന് തോന്നിതുടങ്ങി... ഒരു സുഹൃത്തിനും അപ്പുറത്തേക്ക് അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു... “Something special” എന്നൊക്കെ പറയില്ലേ അതുപോലെ... അത് ഞാന്‍ മനസ്സിലാക്കും മുന്നേ ആ ക്ലാസ്സിലെ എല്ലാവരും, പഠിപ്പിക്കുന്ന ടീച്ചേഴ്സ് വരെ മനസ്സിലാക്കി കഴിഞ്ഞിരുന്നു... അങ്ങനെ എല്ലാവരും അറിഞ്ഞുകൊണ്ടൊരു കുഞ്ഞു പ്രണയം... അതാണ്‌ എന്നിലേക്ക് വന്ന ഞാന്‍ ആദ്യം അടുത്തറിഞ്ഞ സുന്ദര പ്രണയം...”

മറ്റൊരാളില്ല



“ജീവിതത്തില്‍ ഞാനിന്നുവരെ കണ്ട ഒരാള്‍ക്കും പകരക്കാരായി നില്‍ക്കാവുന്ന മറ്റൊരാളില്ല... ഉള്ളംകൈയ്യിലെ രേഖകള്‍ പോലെ എല്ലാവരും തീര്‍ത്തും വ്യത്യസ്ഥരാണ്... എല്ലാ രീതിയിലും... മറ്റൊരാള്‍ക്ക് തുല്ല്യമാകാന്‍ ആര്‍ക്കെങ്കിലും കഴിയുമായിരുന്നെങ്കില്‍ ജീവിതത്തില്‍ ആര്‍ക്കും  ആരെയും ഒരിക്കലും നഷ്ട്ടമായി തോന്നില്ലായിരുന്നു... സ്വന്തമായുള്ളതും എന്നും കൂടെയുള്ളതുമായ ഓരോന്നിന്‍റെയും മൂല്യമറിയാന്‍ പലപ്പോഴും ഞാന്‍ ഒരുപാട് വൈകിപോയിട്ടുണ്ട്... അതങ്ങനെ മനസ്സിലാക്കാവുന്ന രീതിയില്‍ ഒരു ചിന്ത എന്നിലുണ്ടായിട്ടില്ല! എന്നതാണ് സത്യം... ചിലപ്പോള്‍ ഉള്ളതിലൊന്നിലും അഹങ്കരിക്കാന്‍ നില്‍ക്കാഞ്ഞതിനാലാകാം... അതല്ലെങ്കില്‍ എന്ത് എത്ര നേടിയാലും പോരാ ഇനിയെന്ത് എന്ന് ചിന്തിക്കുന്ന മനുഷ്യമനസ്സിന്‍ തിരക്കിട്ട ഓട്ടം എന്നിലും ഉണ്ടായിരുന്നിരിക്കാം... ജീവിതയാത്ര ഏത് വഴിയിലൂടെ എത്ര വേഗത്തില്‍ ആയിരുന്നാലും ഒരു കൈയ്യാല്‍ ചേര്‍ത്തു പിടിച്ച് കൂടെ കൂട്ടേണ്ടുന്ന ചിലതുണ്ട് ചിലരുണ്ട് എന്നത് ഒരു വലിയ തിരിച്ചറിവായിരുന്നു... അതിന് ശ്രമിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞു എന്‍റെ പൂര്‍ണ്ണത അവരിലൂടെയാണെന്ന്... കൂടെയുളവരെ എന്നും കൂടെ നിര്‍ത്തുമ്പോള്‍ അവര്‍ക്ക്  ലഭ്യമാകുന്ന സംരക്ഷണത്തില്‍ ആ സഹായങ്ങളില്‍ അവര്‍ തെളിയിക്കുന്ന സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദീപത്തിന്‍ പ്രഭയാണ് നമുക്കിടയില്‍ കാണുന്ന ഓരോ തെളിച്ചമുള്ള മുഖങ്ങളും... നിറഞ്ഞ ചിരിയും... അത് കാണുമ്പോള്‍ എനിക്കിന്ന് അതങ്ങനെ തിരിച്ചറിയാനാവുന്നു...”

ഇനി അതൊന്നും തിരിച്ചു വരില്ല


“ബാല്യകാലം ഇന്ന് സ്മരണകളായി തിരിച്ചെത്തുമ്പോള്‍ ഒരു സുന്ദര സ്വപ്നം കാണും പോലെയാണ്... ആ പഴയ കുഞ്ഞി വീടും, മണ്ണപ്പം ചുട്ടും മറ്റും കളിച്ചുവളര്‍ന്ന മുറ്റവും, പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും കുട്ടി സൈക്കിളും... തണുത്ത വെളുപ്പാന്‍ കാലങ്ങളില്‍ ആവോളം ആസ്വദിച്ച് മൂടിപുതച്ചുള്ള ഉറക്കവും... അമ്മയുടെ വിളിയും, കോഴിയുടെ കൂവലും, കിളികളുടെ നാദങ്ങളും കേട്ടുള്ള ഉണരലും... മുഞ്ഞുപെയ്യുന്ന പുലര്‍ കാലങ്ങളില്‍ പിടിപാത്രവുമായി  ആ നാട്ടുവഴിയിലൂടെ  നടന്ന്‍ അമ്മുചേച്ചിയുടെ വീട്ടില്‍നിന്നും പാല് വാങ്ങാനുള്ള പോക്കും... ആ വഴികളില്‍ കണ്ണുകളില്‍ കൗതുകം നിറച്ചിരുന്ന സൂര്യകിരണങ്ങള്‍ തട്ടിതിളങ്ങിയ പുല്‍ത്തുമ്പിലെ മഞ്ഞുകണങ്ങളും... ചാടി ഓടികളിക്കും പൈക്കിടാവിനോടോത്തുള്ള കളിയും കിന്നാരവും... തോട്ടിലെ കുഞ്ഞോഴുക്കില്‍ പരല്‍ മീനുകളെ നോക്കി നിന്നതും... രാത്രിയില്‍ പൊഴിഞ്ഞ കായ്കനികള്‍ നോക്കിയുള്ള മരച്ചുവട്ടിലെ പ്രദക്ഷിണവും... എല്ലാം കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോള്‍ അമ്മയില്‍നിന്നും കേട്ടിരുന്ന ശകാരവും... തണുത്ത വെള്ളത്തില്‍ മടിച്ചു മടിച്ചുള്ള കുളിയും അതുകഴിഞ്ഞ് വിറച്ചുകൊണ്ടുള്ള നില്‍പ്പും... എല്ലാം എല്ലാം ജീവിതത്തില്‍നിന്നും എന്നോ മാഞ്ഞുപോയിരിക്കുന്നു... വളര്‍ന്നപ്പോള്‍ എല്ലാം ഇന്ന് ദൂരെ കടലിനക്കരെയായി... ഇനി അതൊന്നും തിരിച്ചു വരില്ല! എന്ന തിരിച്ചറിവ് ഇന്നെന്നില്‍ ഒരു സങ്കടം നിറയ്ക്കുന്നു...”

ഇന്നും പഠിച്ചിട്ടില്ല



“ഓരോ ദിവസവും ഓരോ നിമിഷവും എത്രയെത്ര സംഭവങ്ങളാണ് ചുറ്റും നടക്കുന്നത്... അതില്‍ പലതും സ്വന്തം അനുഭവങ്ങളായിതീരുന്നു... മറ്റു ചിലതിനെല്ലാം ഞാനൊരു സാക്ഷിയും... കാലം കുറെയായി ഇത് ഇങ്ങനെ തുടരുന്നു... എന്നാലും അതില്‍ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ഏതാണ് കാര്യമാക്കേണ്ടാത്തത്, എനിക്ക് വേണ്ടത്തതെന്നും തിരിച്ചറിയാന്‍ ഇന്നും പഠിച്ചിട്ടില്ല
!... തിരുത്തുകള്‍ വേണ്ടത് തെറ്റുകളിലാണ് എന്നതുകൊണ്ടാണോ എന്തോ പലപ്പോഴും കാര്യമാക്കേണ്ടാത്ത കാര്യങ്ങളിലേക്കാണ് കൂടുതല്‍ ശ്രദ്ധ പോകുന്നത്... അതെല്ലാം എടുത്ത് വീണ്ടുംവീണ്ടും ചിന്തിച്ചുകൂട്ടി സ്വയം ഒരു പരുവമാകാറ പതിവ്... അവിടെ ജീവിതം തന്നെ വെറുത്തു പോകാറുണ്ട്... എന്നാല്‍ അതിനിടെ വേണ്ടതും നല്ലതുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുപോലുമില്ല... 

അടുത്ത് ഇല്ലേലും

"മരണം വരേയും എന്നോടൊപ്പം
നീയും നിന്നോടൊപ്പം ഞാനും
ഉള്ളപ്പോൾ നമ്മൾ എന്തിന് ദുഃഖിക്കണം..
അടുത്ത് ഇല്ലേലും
മനസ്സ് നിറയെ നീയും നിൻ ഓർമകളുമുണ്ട്..

Wednesday 26 October 2016

തണല്‍

വെയിലേറ്റു തളര്‍ന്ന് ‍ ഒരു മരത്തണലില്‍ ചെന്നിരിക്കുമ്പോള്‍ അറിയാനാകുന്ന സുഖവും ആശ്വാസവും വളരെ വലുതാണ്‌... അല്ലേ?... അപ്പോ ഒന്ന് മുകളിലേക്ക് നോക്കിയാല്‍ കാണാം ആ മരം ഒരു വലിയ കുടപോലെ നില്‍ക്കുന്നത്... താന്‍ വിരിച്ചുനില്‍ക്കുന്ന തണലിലേക്ക്‌  എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടങ്ങനെ... അങ്ങനെ മരം മാത്രമല്ല ജീവിതത്തില്‍ തണലായി മാറുന്ന വ്യക്തികളുമുണ്ട്... മറ്റുള്ളവര്‍ക്കായി ആശ്വാസത്തിന്‍റെ , സാന്ത്വനത്തിന്‍റെ, സംരക്ഷണത്തിന്‍റെ, തലോടലിന്‍റെ, തണല്‍ വിരിക്കുന്നവര്‍... കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ തണലില്‍ നിന്നും വളരുന്ന വേളകളില്‍ അച്ഛന്‍റെ നിഴലില്‍... പിന്നീട് സഹോദരങ്ങളുടെ സുഹൃത്തിന്‍റെ അങ്ങനെ പലരും ഓരോരോ ഘട്ടത്തിലും തണലാകാറുണ്ട്... എന്നാല്‍ അതില്ലാത്ത അവസ്ഥ, ആ ഇല്ലായ്മ അറിയാനായാലേ കിട്ടിയിരുന്ന തണലിന്‍റെ വിലയും അത് വിരിച്ചിരുന്ന ആളെയും അറിയാന്‍ ഇടവരാറുള്ളൂ... അല്ലാത്ത പക്ഷം ആ വന്മവരങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകും... ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിമിഷങ്ങളില്‍ ഒരു കുഞ്ഞു തണലിനായി ഞാന്‍ കൊതിച്ചിട്ടുണ്ട്... അങ്ങനെ ഒരാളെ എവിടെയെങ്കിലും കാണാന്‍ പറ്റുമോ എന്ന് ഞാന്‍ തിരഞ്ഞിരുന്നു... അതിനിടെ അപ്രതീക്ഷിതമായാണ് കുറച്ചു കാലം മുന്നേ ഒരാളെ പരിചയപ്പെടാന്‍ ഇടയായത്... ഇന്ന് ആ നല്ലൊരു സുഹൃത്തിന്‍റെ അല്ലെങ്കില്‍ അതിനും മുകളിലേക്ക് നില്‍ക്കുന്ന അയാളുടെ തണല്‍ ഞാന്‍ അറിയുന്നുണ്ട്... അതൊരു ഭാഗ്യമായി തന്നെയാണ് എനിക്ക് തോന്നുന്നത്... കാരണം എല്ലാവരും അങ്ങനെ ഒന്ന് മോഹിക്കുമെങ്കിലും എല്ലാവര്‍ക്കും അതങ്ങനെ കിട്ടണമെന്നില്ല! എന്നതുകൊണ്ടു തന്നെ... അങ്ങനെ ഇന്നോളം ഞാനറിഞ്ഞ തണല്‍മരങ്ങളില്‍ ഇന്ന് ആ ഒരു സുഹൃത്തും...”

മുന്നോട്ട്

മനസ്സ് ശാന്തമായ ഒരു തീരത്തേക്ക് അടുത്ത് വരികയായിരുന്നു ഒരു നിഴലായ് വീണ്ടുമാരോ എന്നെ പിന്തുടർന്നപ്പോൾ ആഴക്കടലിൻ അഗാത മാം ഗർത്തങ്ങളിലേക്ക് തിരികെ വിളിക്കുന്നു. എല്ലാം വിധിയുടെ ക്രൂരമായ വിളയാട്ടമായിരിക്കാം അതല്ലെങ്കിൽ ചെയ്ത് പോയ തെറ്റിന്റെ ശാപമായിരിക്കാം അതുമല്ലെങ്കിൽ മുജ്ജൻമ പാപങ്ങളായിരിക്കാം എങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ നാളെയുടെ സുന്ദര ധന്യ മുഹൃത്തങ്ങളെ വരവേൽക്കാൻ എന്റെ പ്രയാണം മുന്നോട്ട്...

മുന്നോട്ട്

മനസ്സ് ശാന്തമായ ഒരു തീരത്തേക്ക് അടുത്ത് വരികയായിരുന്നു ഒരു നിഴലായ് വീണ്ടുമാരോ എന്നെ പിന്തുടർന്നപ്പോൾ ആഴക്കടലിൻ അഗാത മാം ഗർത്തങ്ങളിലേക്ക് തിരികെ വിളിക്കുന്നു. എല്ലാം വിധിയുടെ ക്രൂരമായ വിളയാട്ടമായിരിക്കാം അതല്ലെങ്കിൽ ചെയ്ത് പോയ തെറ്റിന്റെ ശാപമായിരിക്കാം അതുമല്ലെങ്കിൽ മുജ്ജൻമ പാപങ്ങളായിരിക്കാം എങ്കിലും പരാതിയോ പരിഭവമോ ഇല്ലാതെ നാളെയുടെ സുന്ദര ധന്യ മുഹൃത്തങ്ങളെ വരവേൽക്കാൻ എന്റെ പ്രയാണം മുന്നോട്ട്...

Tuesday 25 October 2016

ഈ എളിയവന്റെ ആഗ്രഹം

💞
ഒരു കാന്താരി പെണ്ണിനെ ഭാര്യയായി കിട്ടാൻ ആരാ ആഗ്രഹിക്കാത്തത്...

കാന്താരി എന്നുപറഞ്ഞാൽ ഒരു ഒന്നൊന്നര കാന്താരി ആകണം.... ഒരു കുറുമ്പി പെണ്ണ്.

എപ്പോഴും അടികൂടുന്നവൾ ആയിരിക്കണം...

ഇച്ഛയാ ദേ എനിക്ക് ദേഷ്യം വരുന്നുണ്ടെ.. മിണ്ടാതിരുന്നോ.
അല്ലങ്കിൽ ഉണ്ടല്ലോ.. എന്ന് പറഞ്ഞു
ഭീഷണിപ്പെടുത്തുന്നവൾ ആയിരിക്കണം..

പുറകെ നടന്നു ചോറിയാനും.. അത് കണ്ട് ദേഷ്യപ്പെട്ടു തോളിൽ കടിച്ചിട്ട് അമ്മയുടെ പുറകിൽ പോയി ഒളിക്കാനും..
രാത്രി തലയിണ കൊണ്ട് അടികൂടാനും ഒടുവിൽ അവളുടെ അടികൊണ്ട് മരിച്ചപോലെ അഭിനയിച്ചു കിടക്കുമ്പോൾ...
 എണീക്കടാ തെണ്ടി എന്ന് പറഞ്ഞു കൈപിടിച്ചു ഞെരിക്കാനും...

ഞായറാഴ്ചകളിൽ ഇച്ചായൻ പാർട്ടിക്ക് രണ്ടെണ്ണം കൂടിപ്പോയാൽ ബെഡ്റൂമിൽ നോ എൻട്രി ബോർഡ് വെക്കാനും...

രാവിലെ അടുക്കളയിൽ അമ്മ കാണാതെ ഒരു ഉമ്മ ചോദിച്ചു ചെല്ലുമ്പോൾ മത്തങ്ങാ കണ്ണുരുട്ടി എന്നെ ഓടിക്കാനും .

ഒടുവിൽ മാതൃത്വം അനുഗ്രഹിച്ചു അവൾ അമ്മയാകാൻ പോകുന്നു എന്നറിയുമ്പോൾ.. എന്നെ വിളിച്ചു "എടാ തെണ്ടി എനിക്ക് നീ ശരിക്കും പണി തന്നല്ലേ... വരുമ്പോൾ കുറച്ചു പച്ചമാങ്ങാ മേടിച്ചോണ്ട് പോരെ.. ഇല്ലേൽ നിന്നെ ഞാൻ കൊല്ലും "എന്ന് വളരെ ലാഘവത്തോടെ എന്നെ അറിയിക്കാനും ....

പെറ്റ് പെറ്റ് അവസാനം അവൾ പറയണം "എടാ കാലമാടാ എന്നെകൊണ്ട് മടുത്തു, ഇനി നീ പോയി വേറെ ഒരുത്തിനെ കൂടെ കെട്ടിക്കൊണ്ട് വാ.. " എന്ന് പറഞ്ഞു എന്നെ മുറിയിൽ നിന്നും പുറത്താക്കാനും..

മുഖം കറുപ്പിച്ചെന്തെങ്കിലും പറഞ്ഞാൽ ചിണുങ്ങി ചിണുങ്ങി കൊണ്ട് മൂലക്കെ പോയി നിൽക്കാനും.. ഓടിവന്നു സോറി പറഞ്ഞു ചങ്കിനിട്ടു ഇടിച്ചിട്ട് ഓടുന്നവളും ആയിരിക്കണം..

ഈ എളിയവന്റെ ആഗ്രഹം ദൈവം കണ്ടാൽ മതിയായിരുന്നു....

Monday 24 October 2016

ഓളെ ചിരി

ഈ ലോകത്ത് അവളേക്കാൾ അഴകുള്ള ഒരുപാട് പെണ്ണുങ്ങൾ ഉണ്ടാകും... പക്ഷേ ഓള് ചിരിക്കുമ്പൊ ഓള്ടെ മുഖത്തെ മൊഞ്ചൊന്നും വേറെ ഒരുത്തിയിലും ഞാൻ കണ്ടിട്ടില്ല....

മൗനമായ്‌ നില്പൂ നീ

നിൻ ഉള്ളിൽ മുളപൊട്ടി നിൽക്കുന്ന അനേകായിരം ഇഷ്ടങ്ങളുണ്ട്..............
അതെല്ലാം എന്നോട്  ചൊല്ലുവാൻ  നിനക്കാഗ്രഹവുമുണ്ട്‌.....    എന്നിട്ടുമെന്തേ മൗനമായ്‌   നില്പൂ നീ
....  
എന്റെ വാക്കുകൾക്ക്‌ നിൻ ഹൃദയ മുരളികയെ തോട്ടുണർത്താൻ കഴിയുമെന്നുള്ള തോന്നൽ  നിന്നിൽ പ്രതീക്ഷയുടെ പുതു ലോകം തുറക്കുന്നില്ലയോ....  

എന്നിട്ടുമേന്തേ തല താഴ്ത്തി നില്പൂ ......
മഴ തരും കുളിർക്കണങ്ങൾ നിൻ   അധരങ്ങളെ ഈറനണിയിക്കുമ്പോൾ   എൻ വിരൽ സ്പർശമേറ്റുവാങ്ങാൻ നീ കൊതിക്കുന്നില്ലയോ....

എന്നിട്ടുമെന്തേ കുയിൽ നാദംപോലുള്ള നിൻ ശബ്ദ സങ്കീർത്തനങ്ങൾ എൻ കാതുകൾക്ക് സമ്മാനിക്കാത്തതെൻ  പോയ്‌ മറയുന്നു  നീ.............................
 

Sunday 23 October 2016

അർഹത

അർഹത ഇല്ലെന്നു കരുതിആഗ്രഹിക്കാതിരിക്കാൻ എനിക്കു പറ്റില്ല. കാരണംഎന്റെ ഇത്തിരി സ്വപ്നങ്ങളാണ് എന്റെ ജീവിതം..

കാത്തിരിപ്പിന്

ഇനിയുംഎത്രനാൾ എന്നറിയില്ല,ഒരുപക്ഷേ ഈ കാത്തിരിപ്പിന് ഒരർത്ഥവും ഉണ്ടാകില്ല എങ്കിലുംസാരമില്ല സ്നേഹിക്കാനേഅറിയൂ നീ എത്രവെറുത്താലും,ഈ ജീവന്റെഅവസാന തുടിപ്പ് വരെ.....

എത്ര നാൾകഴിഞ്ഞാലും ഓർക്കും

നമ്മള്‍ ആത്മാര്‍ത്ഥമായി ആരെയെങ്കിലും സ്നേഹിക്കുനുണ്ടെൻകിൽ 
അവരെ സ്വതന്ത്രമായി വിടുക ...എത്ര നാൾകഴിഞ്ഞാലും അവര്‍ നമ്മളെ ഓർക്കും....

കഴിയില്ല

എന്നെ സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ എനിക്ക് കഴിയും പക്ഷെ എന്നെ വെറുക്കന്നവരെ വെറുക്കാൻ എനിക്ക് കഴിയില്ല????

സ്നേഹിക്കും

അകന്നിരിക്കുന്നു നീ എന്നിൽ നിന്നും ഒരുപാട്
എന്നാലും ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടെ
ഇരിക്കും...

നീ തിരിച്ച് സ്നേഹിക്കും വരെ അല്ല
ഞാൻ മരിക്കും വരെ...!

കാലം തെളിയിക്കും വരെ

വിധി ചിലപ്പോൾ ചിലരെ
നമ്മുടെ ജീവിതത്തിൽ നിന്നും
മനപ്പൂ൪വ്വം ഒഴിവാക്കിത്തരും...

വിധിയുടെ തീരുമാനം ശരിയായിരുന്നു
എന്ന് കാലം തെളിയിക്കും വരെ
അവരെ ഓർത്ത് നാം വിലപിച്ച് കൊണ്ടിരിക്കും.!

പറയാൻ മറന്നത്‌

എന്റെ സൗഹൃദം നിന്റെ കണക്കുകൾ എഴുതാൻ ഞാൻ വാങ്ങിയ ബുക്കിനു ഇ ആകാശത്തോളം വിശാലത പോരാ.... 
ഇ കടലിലെ വെള്ളത്തിന്റെ അത്രയും മഷിയും പോരാ...

കോമാളി

അധികമായി സ്നേഹിക്കുന്നവൻ ഒടുവിൽ ഒരു കോമാളിയാണ് ... സ്വയം നീറി മറ്റുള്ളവരെ ചിരിപ്പിക്കുന്ന കോമാളി

തീരാവേദന

പ്രണയം ഒരു തീരാവേദനയാണെന്ന് പറയാതിരിക്കാൻ എനിക്ക് ഈ ജന്മത്തിൽ കഴിയില്ല.....
അത്ര അനുഭവിക്കുന്നുണ്ട് ഞാന്‍.........

ശീലിച്ചത്

സങ്കടങ്ങള്‍ വാനോളമുണ്ട്..... ????
പക്ഷെ അരുടെയും മുന്നില്‍ കരയാന്‍ എനിക്കറിയില്ല.... ???? കുഞുനാള്‍ മുതല്‍ ചിരിച്ചാണ് ശീലിച്ചത് അത് മാറ്റാനും കഴിയില്ല....????

നെല്ലിക്കയുംപെണ്ണും'

''നെല്ലിക്ക ആദൃം
കയിക്കും.....പിന്നെ വെള്ളം കുടിച്ചാൽ
മധുരിക്കും...പെണ്ണ് ആദൃം മധുരിക്കുംപിന്ന െ
കയിക്കുംഅതിന് ശേഷം വെള്ളം കുടിപ്പിക്കും..

അമ്മ തൻ മടിയിൽ തലചായ്ച്ച് ഉറങ്ങാൻ

ആയിരം പട്ട് മെത്തയിൽ കിടന്നു ഉറങ്ങുന്നതിനേക്കാൾ സുഖമുണ്ട്
അഴുക്കും കരിയും പുരണ്ട 
അമ്മ തൻ മടിയിൽ തലചായ്ച്ച് ഉറങ്ങാൻ.
അച്ഛനോടോത്തും മക്കളോടോത്തും ചിലവ്ഴിച്ചതിലും കൂടുതൽ സമയം അമ്മ ചിലവഴിച്ചത് കരിപുരണ്ട അടുക്കളയോടൊപ്പം ആയിരുന്നു

ഒരേയൊരു വഴി

ഏതു സങ്കടത്തിൽ നിന്നും കര കയറാനുള്ള ഒരേയൊരു വഴി നമ്മളേക്കാൾ സങ്കടമുള്ളവരുടെ കഥകൾ കേൾക്കുക എന്നത് തന്നെയാണ്''.....

മനസിനെ നയിക്കുക

വിഷമങ്ങൾ നേരിടുമ്പോൾ
ക്ഷമയാണ് ധീരത .....
നിരാശയുടെ ഇരുൾ മുറിയിൽ
തളർന്നിരിക്കാതെ
പ്രതിക്ഷയുടെ വെളിച്ചത്തിലേക്ക്
മനസിനെ നയിക്കുക.....
ശരീരം മാത്രമെ ജീവനോടെ ബാക്കിയുള്ളു
മനസ്സിനെ ആരൊക്കയൊ
ചേർന്ന് കൊന്നു...

പ്രിയപ്പെട്ടവർ

പലരുടെയും വാക്കുകള്‍ നമ്മെ വെദനിപ്പിചെക്കാം എന്നാൽ ചിലപ്പൊഴെങ്കിലും ഒരാലുടെ നിഷബ്‌ധത നമ്മെ കരയിപ്പിചാൽ അവരാണ് നമുക്ക്‌ പ്രിയപ്പെട്ടവർ

ഒാര്ക്കാൻ

ഒാര്ക്കാൻ പലരും ഉള്ളപോൾ ഒാര്മിക്കാൻ ഒന്നും നല്കാത്ത എന്നെ സ്നേഹികണമെന്നില്ല. പക്ഷെ ഒരിക്കലും മറക്കാൻ ശ്രമിക്കിലെന്നു കരുതിക്കോട്ടെ
ശരിയാണ് അവളെന്റെ കണ്ണ് നിറച്ചിട്ടുണ്ട്.... ചങ്ക് തകർത്തിട്ടുണ്ട്... പക്ഷെ അവളെ സ്നേഹിച്ച പോലെ ഞാൻ വേറെ ഒന്നിനെയും സ്നേഹിച്ചിട്ടില്ല...."

എന്റെ മനസ്സ് നീറിപ്പുകയാൻ തുടങ്ങി

ഞാൻ ഒരാളുമായി പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ അച്ഛനെന്നെ തല്ലുമെന്നു പ്രതീക്ഷിച്ചു പക്ഷെ തല്ലിയില്ല, വഴക്ക് പറഞ്ഞില്ല, ഫോൺ വാങ്ങി വച്ചില്ല, മുറിയിൽ പൂട്ടിയിടേം ചെയ്തില്ല....

ഇതെല്ലാം എന്താ ചെയ്യാത്തേന്ന് അന്തം വിട്ടിരിക്കുമ്പോഴാ എന്റെ വിവാഹം ഉറപ്പിച്ചെന്ന കാര്യം അറിഞ്ഞത് ഒരു ഡോക്ടറുമായി...

അച്ഛൻ " അതുക്കും മേലെ " പണിയുന്ന ആളാണെന്ന് അപ്പോഴാണ് മനസിലായത് ....😨

ഇതൊക്കെ അറിഞ്ഞപ്പോൾ മൂന്നു വർഷം നീണ്ടു നിന്ന പ്രണയത്തോട് ഞാൻ ഗുഡ് ബൈ പറഞ്ഞു. വെറുതെയാണെന്ന് വിചാരിക്കരുത്.😕

ഭീക്ഷണിയുമായി നിൽക്കുന്ന അച്ഛനേം പാവം അമ്മേം കണ്ടപ്പോൾ നഷ്ടപ്രണയമാണ് നല്ലതെന്നു തോന്നിപ്പോയി.😔

അങ്ങനെ വിവാഹം കഴിഞ്ഞു....💑

" ഞാൻ ഒരു പാട് വർഷമായി ഒരു പെൺക്കുട്ടിയുമായി ഇഷ്ടത്തിലാണ്"

ആദ്യമായി എന്റെ ഭർത്താവ് എന്നോട് പറഞ്ഞ വാക്കുകളാണിത്. എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങും മുമ്പ് അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി,

"എനിക്കറിയാം പുതിയൊരു ജീവിതം സ്വപ്നം കണ്ടു കൊണ്ടായിരിക്കും നീ ഇവിടേക്ക് വന്നത്. പക്ഷെ കുറച്ച് നാളത്തേക്ക് നല്ല ഒരു ഭർത്താവാകാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.. ഞാൻ ശ്രമിക്കാം പക്ഷെ എനിക്ക് കുറച്ചു സമയം വേണം"

ഞാൻ കേൾക്കാൻ കൊതിച്ചതും പറയാൻ കൊതിച്ചതും ആ വാക്കുകൾ തന്നെയായിരുന്നു

അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ ഓരോ സെക്കന്റുകളും മിനിറ്റുകളായി കടന്നു പ്പോയി. മിനിറ്റുകൾ മണിക്കൂറുകളായി. മണിക്കൂറുകൾ ദിവസ ങ്ങളും. ദിവസങ്ങൾ മാസങ്ങളും, എന്റെ മനസ് ഏതാണ്ടൊക്കെ മാറാൻ തുടങ്ങിയിരുന്നു. .

പക്ഷെ മാറാത്ത ഒന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.....

പൊതുവെ എന്നോട് സംസാരിക്കാറില്ലായിരുന്നു പക്ഷെ അവളോട് സംസാരിക്കുന്നതു കേൾക്കാം ഫോണിലൂടെ, കളിയും ചിരിയുമൊക്കെയായി....
ഹോസ്പിറ്റലിൽ നിന്നും വരാൻ വൈകുമ്പോൾ നുണപറയാതെ, അവൾക്കൊപ്പമായിരുന്നെന്ന് എന്നോട് സത്യം പറയുമായിരുന്നു....

പക്ഷെ ആ സത്യസന്ധത പോലും എന്നെ ഒരു പാട് വേദനിപ്പിക്കാൻ തുടങ്ങി

മാസങ്ങൾ വീണ്ടും കടന്നു പ്പോയി വർഷങ്ങളിലേക്ക്.........

സ്വന്തം ഭർത്താവ് മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കുന്നത് പിന്നീടെനിക്ക് അസഹനീയ മായി തോന്നി തുടങ്ങി. ഞാനതിനെ ചോദ്യം ചെയ്യാൻ തുടങ്ങി... ഒരുപാട് ദേഷ്യത്തോടെ.... വിഷമത്തോടെ....
എന്നാലും എനിക്ക് ലഭിച്ച മറുപടി "കുറച്ചു സമയം കൂടി " എന്നതു മാത്രമായിരുന്നു.

പക്ഷെ അതും അംഗീകരിച്ചു കൊടുക്കാൻ ഞാൻ തയ്യാറെല്ലായിരുന്നു.

ഞങ്ങളുടെ ബന്ധം വഷളാവാൻ തുടങ്ങി.. അത്രയും ഞാൻ അദ്ദേഹത്തെ വെറുക്കാൻ തുടങ്ങി.

ഡിവോഴ്സ് ആയിരുന്നു പിന്നീട് മുന്നിൽ കണ്ട വഴി. അതിന് വീട്ടുകാർ ഒപ്പം നിൽക്കേം ചെയ്തു... നോട്ടീസും അയച്ചു

അതിന്റെ തലേ ദിവസം വരെ അയാളെന്നോട് പറഞ്ഞിരുന്നു.....

"ഇനി... ഇല്ല.... രണ്ടേ രണ്ടു ദിവസഠ അതിനകം നിനക്കെല്ലാം മനസിലായിക്കോളും, ഇപ്പോ നീയെന്റെ കൂടെ ഒരു സ്ഥലം വരെ വരണം "

പക്ഷെ എന്നാണോ അവളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുന്നത് അന്നേ അയാള് ടെകൂടെ എങ്ങോട്ടും വരുമെന്ന തീരുമാനമായിരുന്നു എനിക്ക്,
ആളെന്റെ കാലു പിടിച്ചു പറഞ്ഞു. എന്നാലും എന്റെ തീരുമാറ്റത്തിന് മാറ്റമില്ലായിരുന്നു..

ഒരു ദിവസത്തിനു ശേഷം വീണ്ടും എന്നെ കാണാൻ വന്നു, എല്ലാം അവസാനിപ്പിച്ചെന്നും പറഞ്ഞ്.......

പിന്നീട് ഞങ്ങളുടെ ജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങളൊക്കെ വരാൻ തുടങ്ങി, പക്ഷെ അദേഹത്തിന്റെ മുഖത്ത് ഒരു പാട് വിഷമങ്ങൾ നിഴലിക്കുന്നുണ്ടായിരുന്നു പലപ്പോഴും അവളുടെ പേരും വച്ച് ഞാനവയെ കുത്തിനോവിക്കേം ചെയ്തിരുന്നു......

എന്നാലും എനിക്ക് അറിയണമെന്നു തോന്നി അവളെ കുറിച്ച്, അവരെ കുറിച്ച് , അവരുടെ പ്രണയത്തെക്കുറിച്ച്....

കൃത്യ സമയത്താണ് ആൾടെ ഡയറി എന്റെ കൈയ്യിൽ കിട്ടിയത്... വളരെ ആകാംക്ഷയോടെ ഞാനത് വായിക്കാൻ തുടങ്ങി.

അദ്ദേഹത്തിന്റെ ഹോസ്പിറ്റലിലെ ഒരു നേഴ്സായിരുന്നു അവൾ... പിന്നീടെപ്പോഴോ ഒരു കാൻസർ രോഗിയും.. പക്ഷെ ആ രോഗമൊരിക്കലും അവരുടെ സ്നേഹത്തിന് തടസമായിരുന്നില്ല..

അവളെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്, ഒരുപാട്
... അവൾക്കും... പക്ഷെ ആയുസ് അവർക്കിടയിൽ കളിച്ച കളിയിൽ അവർ തോറ്റുപ്പോയി അവരുടെ പ്രണയവും....

കഴിഞ്ഞ ദിവസമാണ് അവൾ മരണത്തിന് കീഴടങ്ങിയത്... അവൾക്കാഗ്രഹമുണ്ടായിരുന്നത്രേ എന്നെ കാണണമെന്ന് കാരണം അവളുടെ നിർബന്ധമായിരുന്നു ഞങ്ങളുടെ വിവാഹം.

ഒരു പക്ഷെ എനിക്കന്ന് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ.............

എന്റെ മനസ്സ് നീറിപ്പുകയാൻ തുടങ്ങി......ഇത്രേം ദിവസം അവളുടെ മരണത്തിന്‌ വേണ്ടി ഞാനും ആഗ്രഹിച്ചിരുന്നില്ലേയെന്നോർക്കുമ്പോൾ...............

പക്ഷെ കഴിഞ്ഞ കാലങ്ങൾ ഇനി തിരിച്ചു വരില്ലെന്ന തിരിച്ചറിവിനു മുന്നിൽ ആ കണ്ണുനീർ ഒരു കുറ്റബോധമായി ഒഴുകിയകലുകയായിരുന്നു.

എത്തും

ഇതുപോയാൽഇതുപോലെഒന്ന് ഇനിഉണ്ടാവുമോഎന്നചിന്തയും ഇതിനെക്കാൾനല്ലതുകിട്ടും എന്ന ചിന്തയും ഒഴിവാക്കുക നമുക്ക് വിധിച്ചിട്ടുള്ളത് നമ്മളിലേക്ക് എത്തും❤

നീ ഇപ്പോഴുമുണ്ട്

മറക്കാന്‍ പലതവണ ശ്രമിച്ചു... പക്ഷേ മനസ്സില്‍ എവിടെയോ ഒരു മുറിവായ് നീ ഇപ്പോഴുമുണ്ട്... ആ മുറിവിന്‍റെ വേദന ഒരു സുഖമുളള നോവായ് ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു

ലോകം പ്രണയത്തെ അറിയുന്നത്

പ്രണയിച്ചു പരാജയപെട്ടുപോയ ,പ്രണയ തീയിൽ ചിറകറ്റു പോയവരുടെ ചോര പൊടിയുന്ന വാക്കുകളിൽ നിന്നാണ് ലോകം പ്രണയത്തെ അറിയുന്നത്

നീ എനിക്ക് ആരായിരുന്നു

ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു.നീ എന്നെയും.പക്ഷേ ഒരിക്കലും ഞാന്‍ കരുതിയിരുന്നില്ല നിനക്ക് എന്നോട് പ്രണയം ആണെന്ന്.അതു നീ എന്നോട് തുറന്നു പറഞ്ഞ  ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.ഒരു സൗഹൃദത്തിനപ്പുറം എന്നില്‍ നിന്ന് പ്രതീക്ഷിക്കരുത് എന്നു പറഞ്ഞ് ഞാന്‍ തിരികെ നടക്കുംപ്പോള്‍ പ്രിയപ്പെട്ടതെന്തോ എന്നേക്കുമായി നഷ്ടമാകുന്നത് ഞാന്‍ അറിഞ്ഞു.മറുത്ത് ഒന്നും പറഞ്ഞില്ല നീ.........നീ എനിക്ക് ആരായിരുന്നു,,,,ഒറ്റയ്ക്കാണ് ഞാന്‍ എന്നു പറഞ്ഞ് ഒത്തിരി ഞാന്‍ കരഞ്ഞ ഒരു ദിവസം ഞാന്‍ ഉണ്ടാകും കൂടെ എന്നു പറഞ്ഞ് ആശ്വസിപ്പിക്കാന്‍ കൂടെ നീ ഉണ്ടായിരുന്നു.....ഇന്നു ഞാന്‍ വീണ്ടും ഒറ്റക്കാണ്.....കൂട്ടിന് ആരും ഇല്ലാതെ ..............എനിക്ക് അറിയാം എവിടെയോ നീ ഉണ്ടാകും....നിന്‍ ഓര്‍മ്മകളില്‍ ഞാനും.....................................മറക്കാന്‍ കഴിയില്ല.....മറന്നു എന്നു  നടിക്കുന്നു ഞാന്‍..

Saturday 22 October 2016

അറിയാതെ

തേഞ്ഞുപോയ ദിനങ്ങൾ നിന്നെ കാണാനായിരുന്നു.

അറിയാതെ എന്നെങ്കിലും തൂകിപ്പോകുമോ നിൻ മന്ദസ്മിതം എനിക്കായി...

കാത്തിരുന്ന ദിനങ്ങളിൽ,
നെയ്ത സ്വപ്നങ്ങൾക്ക് കാവലിരിക്കുന്നതിനിന്നും സുഖമാണ് തോഴീ..

എന്നും നീയുണ്ട്.

നിന്റെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖം
ആയിരുന്നു എന്റെ സ്വപ്നങ്ങളിൽ
എന്നും നിറഞ്ഞു നിന്നിരുന്നത്.. നൊമ്പരം
കൊണ്ട് എന്റെ മിഴികൾ നനയുമ്പോൾ,
തൂവാല കൊണ്ട് നീയെന്റെ
കരിമഷി കലങ്ങിയ കണ്ണുനീർ
തുള്ളികൾ ഒപ്പുമ്പോൾ ഞാനറിയുന്നു നിനക്കെന്നോടുള്ള പ്രണയം..
ഞാനറിയാതെ നീയെന്റെ അധരത്തിൽ ചുംബിച്ചപ്പോൾ നെഞ്ചിൽ അറിയാതെ പ്രണയത്തിന്റെ ഒരു ഇളം കാറ്റു വീശിയിരുന്നു... എന്റെ കൈകൾ നിന്റെ നെഞ്ചോടു
ചേർത്ത് വെച്ച് നീ എന്റെ മാത്രം
പെണ്ണാണ് എന്ന് നീയെന്നോട് പറഞ്ഞതും ഞാനോർക്കുന്നു...
പ്രിയനേ എന്റെ സ്വപ്നങ്ങളിൽ എന്നും നീയുണ്ട്.. നിന്റെ ചുടു നിശ്വാസങ്ങൾ ഉണ്ട്....


ഒരു നാൾ ഞാൻ വരും

ഒരു നാൾ ഞാൻ വരും,
ഒരിക്കൽ  എനിക്ക് കാണണം,
ഞാൻ എന്റെ  ജീവനേക്കളേറെ സ്നേഹിച്ച പാതിയെ മറ്റൊരാൾ പകുത്തെടുക്കുന്നത്..

കൺനിറയെ കാണണം
കണ്ണുകൾ കൊണ്ട് നിന്നെ ചുoമ്പിക്കണം
മനസ്സ് തളരാതെ കരഞ്ഞ് യാത്ര ചോദിക്കണം.
പിന്നീടൊരിക്കലും നിന്റെ നിഴലിനെ പോലും ചവിട്ടി നോവിക്കാത്ത വിധം..


ശുനൃമാക്കുക

കാലത്തിന്റെ മാറ്റങ്ങളിൽ നീന്റെ
മനസ്സിൽ നിറം മങ്ങിപ്പോയ 
എന്റെ പ്രണയം ....
ഞാനൊറ്റയക് നിറം ചാർത്തിയും
പരിപാലിച്ചും എന്തിനു വെറുതെ...?
ഇനിയ പ്രണയപുഷ്പം നീ 
പറിച്ചെടുത്ത് എന്റെ ഹൃദയം
ശുനൃമാക്കുക

ചതി

ഞാൻ ആത്മാർത്ഥമായി ആരെ വിശ്വസിച്ചുവോ. അവരെല്ലാം എന്നെ ചതിച്ചു. അതിൽ നിന്നു നീ എങ്കിലും മാറി നിൽക്കും എന്നു ഞാൻ കരുതി. ഇപ്പോൾ നീയും....
തിരിഞ്ഞു നോക്കാതെ നടന്നത്
ഇഷ്ടമില്ലഞ്ഞിട്ടല്ല പെണ്ണെ...!!! എന്റെ
കണ്ണ് നിറഞ്ഞത് ‌നി കാണാതിരിക്കാൻ
വെണ്ടിയാ....!!!

ദൂരേക്ക്

ഇരുട്ടു നിറഞ്ഞ വഴികളിൽ
എവിടെയോ
ഞാൻ കണ്ട സാന്ത്വന വിളക്കാണ്
നീ
വീണ്ടും എന്നെ
ഇരുട്ടിനു കൊടുത്തിട്ട്
ദൂരേക്ക് മായുവാൻ ശ്രമിക്കുന്നു

രാത്രികളിൽ ഞാൻ

നിലവുള്ള രാത്രികളിൽ ഞാൻ 
കണ്ടത്‌ നക്ഷത്രകണ്ണുള്ള 
നിൻ മുഖമായിരുന്നു. . . . . . .
ഇളം കാറ്റുകൾ എനിക്ക്‌ സമ്മാനിച്ചത്‌ 

നിന്റെ സാമീപ്യമായിരുന്നു. . . . . 
ചാറ്റൽ മഴയുടെ താളത്തിൽ ഞാൻ 
കേട്ടത്‌ നിന്റെ പാദങ്ങളുടെ 
താളമായിരുന്നു. . . . .
ഒടുവിൽ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ 
നീ പടികളിറങ്ങുമ്പോൾ മഴ ആടി തിമിർക്കുകയായിരുന്നു. . .
കൂടെ എന്റെ കണ്ണുനീരും.. . . . . . .

മനസിലാകുന്നില്ലല്ലോ.

പറയാൻ എനിക്കിനി വാക്കുകൾ... ഇല്ല..
കരയാൻ എന്നിൽ ഇനി കണ്ണുനീർ ഇല്ല...
എന്നിട്ടും... എന്റെ സ്നേഹം നിനക്ക് മനസിലാകുന്നില്ലല്ലോ...

പ്രണയം

ജീവിതത്തിൽ ഞാൻ പ്രാണനെക്കാൾ സനേഹിച്ചവൾ എന്നെ വെണ്ടന്നും പറഞ്ഞ് പോയപ്പോൾ ഞാൻ കരഞ്ഞില്ല അവളെ വെറുത്തതും ഇല്ല കാരണം അവളുടെ സന്തോഷമാണ് ഞാൻ എന്നും ആഗ്രഹിച്ചത് അവളുടെ സന്തോഷത്തിനായി ഞാൻ പകരം നൽകിയത് എന്റെ ജീവിതം തന്നെയായിരന്നു....... ഒരു പാട് സ്വപ്നം കണ്ടൊരു ജീവിതം........

സത്യം

സ്വന്തമല്ലാത്ത ഒന്നിനെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നോര്‍ക്കുക ലോകത്തിന്‍റെ മറ്റൊരു കോണില്‍ അതിനു മറ്റൊരവകാശി ഉണ്ടെന്ന സത്യം

എത്ര മാത്രം

ഇന്ന് നിന്നെ നോക്കാതെ ഞാൻ
നടന്നകന്നപ്പോള്‍ നീ വേദനിച്ചുവെങ്കിൽ ...
ഈ പ്രണയത്തിനായി കാത്തിരുന്ന
ദിനങ്ങളിൽ ഞാൻ എത്ര
മാത്രം വേദനിച്ചിരിക്കും.. ????

അറിയാണ്ട് പോയല്ലോ

അവസാനം പ്രണയിച്ച പെണ്ണും പറഞ്ഞു. എന്റെ ഹൃദയം കല്ലാണെന്ന് !! അറിയാണ്ട് പോയല്ലോ പേണ്ണേ നീ...... ഞാനാ കല്ലിൽ കൊത്തിയത് നിന്റെ രൂപമാണെന്ന്.!!!

നിസ്സഹായത

തിരികെ കിട്ടാത്ത സ്നേഹം നിസ്സഹായതയായിത്തീരുന്നു , ആരും നിസ്സഹായരാകാൻ ആഗ്രഹിക്കുന്നില്ലെന്നതിനാൽ പലപ്പോഴും സ്നേഹം തന്നെ ഒഴിവാക്കപ്പെടുന്നു
സ്വപ്നങ്ങളുണ്ട്‌ ഒരു കടലോളം..!!!
എന്നാൽ സാഹചര്യങ്ങൾ ഒരു ഉറുമ്പിനോളവും..!!!
എന്നാലും അത്‌ മതി എനിക്ക്‌ ഊർജ്ജമായ്‌..!!!!!!
എന്നോടുള്ള ഇഷ്ടം ഉള്ളിലൊതുക്കി എന്നോട് നീ കാട്ടുന്ന ഈ അകൽച്ചയാണ് എൻ മനസിനെ വേദനിപ്പിക്കുന്നത്????

നഷ്ടപ്പെട്ടത് ആ൪ക്കാണ്

നഷ്ടപ്പെട്ടത് ആ൪ക്കാണ് എനിക്കോ? അതൊ നിനക്കോ? എനിക്ക് നഷ്ടപ്പെട്ടത് എന്നെ ഒരിക്കലു൦ സ്നേഹിച്ചിട്ടില്ലാത്ത നിന്നെ നിനക്ക് നഷ്ടപ്പെട്ടത് നിന്നെ ജീവനു തുലൃ൦ സ്നേഹിച്ച എന്നെ

മനുഷ്യന്‍

എന്നെ ആരും ഓർക്കാത്തതിൽ എനിക്ക് സങ്കടമില്ല.....!"
കാരണം
നമ്മൾ ദൈവത്തെ പോലും സ്വന്തം ആവശ്യത്തിന് മാത്രം ഓർക്കുന്നവരാണ്...
പിന്നെ അല്ലേ എന്നെ.....!

അത്രമാത്രം

എനിക്കുറപ്പുണ്ട് എത്ര അകലെ
ആണെങ്കിലും നിന്നോർമ്മകളിൽ
ഞാൻ എന്നും
ഉണ്ടാകുമെന്നു.കാരണം നീ എന്നെ
അത്രമാത്രംസ്നേഹിച്ചിരുന്നു
ഭാഷയില്ലാതെ വാക്കുകളില്ലാതെ
ഒരു നിമിഷം കൊണ്ട്
ഒരായുസ്സു ജീവിക്കാമെന്ന്
എന്നെ പഠിപ്പിച്ച മനസ്സിൻെറ
എറ്റവും സുന്ദരമായ എന്നിലെ
വികാരത്തിൻെറ പേരാണ്
'നീ'

ഞാൻ

അവളുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ സാധിച്ചു കൊടുത്തു.. അവസാനം അവൾ ആവശ്യപെട്ടത്‌ മറ്റൊരു ജീവിതം ആയിരുന്നു.. അവൾക്കു അറിയില്ലല്ലോ അറിയാതെ പോലും ആ കണ്ണുകൾ നിറയാൻ ഞാൻ ആഗ്രഹിക്കുന്നില്ലാ എന്ന്..
അവൾ ചിരിക്കട്ടെ ആ മിഴികൾ നിറയാതെ ഇരിക്കട്ടെ എന്നും..

Friday 21 October 2016

പ്രണയിക്കുക

ഒരേ മണ്ണു കൊണ്ടു
നീയും ഞാനും സൃഷ്ടിക്കപ്പെട്ടു
പ്രാണൻ കിട്ടിയ നാൾമുതൽ
നമ്മുടെ രക്തം ഒരു കൊച്ചരുവി
പോലെ ഒന്നിച്ചൊഴുകി
സംശുദ്ധ പ്രണയത്തിനു
ഒരിന്ദ്രജാലവുമില്ല

ഞാന്‍ പ്രണയത്തിന്റെ രക്തസാക്ഷിയാണ്
ബോധിത്തണുപ്പിൽ,
നിലാവെളിച്ചം തളർന്നുറങ്ങുന്ന രാവുകളിൽ,
ഒരിക്കലും നടന്നുതീർന്നിട്ടില്ലാത്ത നാട്ടുവഴികളിൽ
എല്ലായിടത്തും ഞാന്‍ പ്രണയം അനുഭവിച്ചിട്ടുണ്ട്
പ്രണയം നിലനിർത്താൻ ഒറ്റ വഴിയേയുള്ളൂ..
പ്രണയിക്കുക.


പിണങ്ങുമ്പോൾ നീ പറയുന്ന ഓരോ കുത്തുവാക്കുകളിലും ഹൃദയം പൊട്ടുന്ന വേദനയിലും
ഞാൻ നിന്നേ സ്നേഹിക്കാതിരുന്നിട്ടില്ല
                  നീ പകർന്ന ഓരോ മുറിവുകൾക്കും നീ അതിൽ പുരട്ടുന്ന എരിവുകൾക്കും അത്രയും അത്രയും നിന്നെ സ്നേഹിച്ച് ഞാൻ പകരം വീട്ടുന്നു ......!!!

Thursday 20 October 2016

ഹൃദയത്തിന്റെ വേദന

എന്റെ സ്നേഹത്തെ മനസ്സിലാക്കാതെ നീ നടന്നകലുമ്പോൾ  ഓർക്കാതെ പോയ ഒന്നുണ്ട് ................ നിന്നെ മറക്കാൻ കഴിയാത്ത ഒരു ഹൃദയത്തിന്റെ വേദന

ഞാനിന്നും പ്രണയിച്ച്‌ കൊണ്ടിരിക്കുന്നു,


നി നടന്നകന്ന വഴികളെ
നി അടിച്ചേല്‍പ്പിച്ച വിരഹത്തെ
നി വിട്ടിട്ട്‌പോയ ഓർമ്മകളെ
നി സമ്മാനിച്ച നോവുകളെ

അങ്ങിനെ നീ കാരണം ഉണ്ടായ,ഉണ്ടായികൊണ്ടിരിക്കുന്ന എല്ലാത്തിനെയും വീണ്ടും വീണ്ടും ഒരിക്കലും തീരാത്ത കൊതിയോടെ പ്രണയിച്ച്‌ കൊണ്ടിരിക്കുന്നു....

വീണ്ടും

സ്വന്തമാക്കാന്‍ കഴിയില്ല എന്ന് നൂറുവട്ടം ഞാന്‍ എന്‍റെ മനസിനെ പറഞ്ഞ് പഠിപ്പിച്ചിട്ടും വീണ്ടും നിന്‍റെ ഓര്‍മ്മകള്‍ എന്നില്‍ നീ എന്‍റെ സ്വന്തമാണെന്ന് തോന്നിപ്പിക്കുന്നു

മൗനം

നിന്റെ പ്രണയം അന്നെനിക്ക് 
കുളിർകാറ്റായിരുന്നു.... 
നിന്റെ സ്വരം എനിക്കിഷ്ടപ്പെട്ട 
സംഗീതമായിരുന്നു.... 
നിന്റെ പുഞ്ചിരി എന്റെ ദുഃഖങ്ങളുടെ 
ശത്രുവായിരുന്നു..... 

ഇന്നു നിന്റെ മൗനം എന്റെ 
കണ്ണീരാണ്.... 
നിന്റെ യാത്രമൊഴി എന്റെ 
ഹൃദയത്തിന്റെ വിങ്ങലാണ്.... 
നീ വരുവാനില്ലാത്ത ഈ വഴിയോരം 
ഇന്നെനിക്ക് ശവപ്പറമ്പാണ്.... 

കുഴിച്ചു മൂടാൻ നോക്കി നിന്നോ - 
ർമകൾ എൻ ഹൃദയത്തിനുള്ളിൽ... 
കഴിയുകയില്ല നിന്നെപ്പോലെ എനിക്കതിന്. 
എന്നു ഞാൻ മണ്ണിട്ടു മൂടപെടുമോ 
അന്നെന്റെ കൂടെ നിന്നോർമകളും 
മണ്ണിൽ അലിഞ്ഞുചേരും

നീ

.നീ ഈ ലോകത്തിൻ്റെ ഏതു കോണിലായാലും മരണത്തിൻ്റെ ഇരുൾ എന്നെ കീഴടക്കുന്നതുവരെ നീ എൻ്റെ ഉള്ളിലെ കെടാവിളക്കായി എന്നും തെളിഞ്ഞു നിൽക്കും

Wednesday 19 October 2016

നിൻ മുഖം

കാലം നിന്നെ എന്നിലേക്ക്
എത്രമാത്രം അടുപ്പിച്ചുവെന്ന്
എനിക്ക് മനസ്സിലായത്
ഇപ്പോഴാണ്...
കാരണം ഇന്നും കണ്ണടച്ചാലും
തുറന്നാലും കാണുന്നത്
നിൻ മുഖം മാത്രം..!!!

നീ അറിഞ്ഞില്ലെന്ന് മാത്രം.

എഴുതി കൂട്ടുന്ന അക്ഷരങ്ങൾക്കപ്പുറം ഒരു എഴുതാപുറം ഇല്ല, ഒരു അനർത്ഥ താൽപര്യങ്ങളുമില്ലെനിക്ക്.........
എന്നിൽ നിറയുന്ന ഓരോ വാക്കിലും നീയുണ്ടായിരുന്നു.... നീ അറിഞ്ഞില്ലെന്ന് മാത്രം.
ഞാൻ കാണുന്ന സ്വപ്നത്തിൽ നീ നിറഞ്ഞു നിൽപ്പായിരുന്നു... നീ അറിഞ്ഞില്ലെന്ന് മാത്രം.
നീ പറഞ്ഞിരുന്നു ഒരിക്കലും നീ തനിച്ചാലെന്ന്.... യാഥാർത്ഥതയിൽ നീ തനിച്ചാക്കി അകന്നു...
ഇനി ഞാൻ വരില്ല നിന്റെ വാക്കിലോ നോക്കിലോ..
നിന്റെ ഓർമ്മകളിൽ പോലും......


മറക്കില്ല നിന്നെ

മറന്ന് പിരിയാനല്ല ഞാൻ നിന്നെസ്നേഹിച്ചത്....മറിച്ച് പിരിയും വരെ നേഞ്ചോട്ചേർക്കാൻ തന്നെയാണ്...മറക്കില്ല നിന്നെ ഞാനീജന്മത്തിലൊരിക്കലും..മറക്കു
മൊരുനാൾ സഖീനിന്നെ ഞാൻ....അന്നെൻ മുഖം വെള്ളകൊണ്ട് മൂടപ്പെടും
നമ്മൾ തേടിചെല്ലുന്ന പ്രണയത്തെക്കാൾ നിലനിൽക്കുന്നത് നമ്മളെ തേടി വരുന്ന പ്രണയമാണ്...അത് നമ്മോടൊപ്പം മണ്ണിലെ ഇല്ലാതാകു

തിരിച്ചറിയുക

"നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ്‌ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന്‌ ഒരിക്കല്‍ നാം തിരിച്ചറിയുക തന്നെ ചെയ്യും????"

പറയണം

നടക്കില്ലെന്നറിഞ്ഞിട്ടും പ്രേണയിക്കുന്നതെന്തിനാണെന്നു ചോദിക്കുന്നവരോട്
പറയണം
ഒരിക്കൽ മരിക്കുമെന്നുറപ്പായിട്ടുംനമ്മള് ജീവിക്കുന്നില്ലേയെന്നു

കീഴടങ്ങി

ഇന്നേവരെ ഒരു ലഹരിക്കും എന്നെ കീഴ്പെടുത്താൻ കഴിഞ്ഞിട്ടില്ല..
കീഴടങ്ങി പോയത് നിന്റെ മുന്നിൽ മാത്രമാണ് ...♡♡♡♡

പക്ഷേ

നിന്നെ പോലെ സ്നേഹിക്കാൻ കഴിയുന്ന ആരെങ്കിലും എന്നരികിൽ വരുമോ എന്നറിയില്ല.....!????

പക്ഷേ ഒന്നറിയാം...,

എന്നെ പോലെ നിന്നെ സ്നേഹിക്കാൻ കഴിയുന്ന ആരും നിന്നരികിൽ വരില്ല....????
നമ്മൾ ഇത്തിരി വേദിനിച്ചാലും ആ വേദന നമ്മൾ ഇഷ്ടപെടുന്ന ചിലർക്ക് ഒരുപാട് സന്തോഷം കൊടുകുന്നങ്കിൽ ആ തീരുമാനമാണ് എനിക്ക് ഇഷ്ടം
മനസ്സിനുള്ളിലെ മറ്റൊരു ജീവിതമാണ്
# പ്രണയം ???? ???? ????
അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന മറ്റൊരു ലോകം

യാതനാ

ഒഴിവിടങ്ങളിൽ ഓർമ്മകൾ വെച്ചു ഞാൻ
പടിയിറങ്ങുന്നു ഈ ശൂന്യവേളയിൽ ..
പിറകെ വന്നു വിളിച്ചില്ലയെങ്കിലും
നയനരശ്മികളേറ്റു ഞാൻ പൊള്ളുന്നൂ..
അറിയുകില്ലെനിക്കിനിയും നടക്കേണ്ട
ദുരിത സങ്കല ദുർഗ്ഗമ പാതകൾ
അറിയുകില്ലെന്റെ യാതനാ ഭൂപടം..
അറിവതൊന്നീ നിയോഗവും ദുഃഖവും..
അതി വിശുദ്ധമാണോമനേ നിൻ സ്നേഹ..
ഭരിതമാം സൗമ്യ സാമീപ്യ സാന്ത്വനം..
അതിനുമപ്പുറം അന്ധമാണെൻ‌ജന്മ..
സഹജവാസനാപാശങ്ങളത്രയും...

എവിടെയെത്തുമെന്നറിയാത്ത യാത്രതൻ..
അതിരുകൾ പോലുമന്തരാശ്രുക്കളാൽ..
വിമലെ നീ വരച്ചിട്ടതാണെങ്കിലും..
ഇനി മടങ്ങുവാനാവില്ലൊരിക്കലും..
തരിക നീ.. നിന്റെ നിശ്ശബ്ദസമ്മതം