Thursday, 9 February 2017

മരുഭൂമിയിലെ മഴ

“ഇന്ന് നല്ലൊരു മഴ പെയ്തുകണ്ടു... പ്രതീക്ഷിക്കാതെ വന്നെത്തിയ ഒരു വിരുന്നുകാരിയെപോലെയായിരുന്നു ഇന്നത്തെ മഴ... കാലം കുറേയായി മഴ കാണാന്‍ കൊതിച്ചുകൊണ്ട് ഞാനൊരു വേഴാമ്പലിനെപോലെ... എന്തായാലും ഒരു കാത്തിരിപ്പിന്‍റെ അവസാനം കാത്തിരുന്നത് കിട്ടിയ സന്തോഷത്തിലാണ് ഞാനിപ്പോള്‍... അനങ്ങാതെ മഴയെ നോക്കിനിന്നങ്ങനെ അറിയാതെ ചിന്തകളില്‍ മുഴുകിപോയ നിമിഷങ്ങള്‍... ആ സമയം മഴയിലൂടെ മനസ്സ് ഏറെ ദൂരം പുറകിലേക്ക് പോയി... മഴയെന്ന കാഴ്ച്ചയും, ആ ശബ്ദവും, കുളിരുമെല്ലാം പണ്ടത്തെ ഓരോ കാര്യങ്ങളെ ഓര്‍മ്മിപ്പിക്കുകയായിരുന്നു... മഴ ശരിക്കും കണ്ടതും അറിഞ്ഞതും സ്കൂളില്‍ ക്ലാസ്സ്‌ മുറിയില്‍ ഇരിക്കുമ്പോഴാണ്... ആ ഓര്‍മ്മകള്‍ക്ക് ഇന്നും ഒരു സുഖമുണ്ട്... മഴ നനഞ്ഞ മണ്ണിന്‍റെയും, പുസ്തകത്താളുകളുടെയും, പൊതി ചോറിന്‍റെയും ഒരു മണവുമുണ്ട്... ഇനി എത്ര കൊതിച്ചാലും അതൊന്നും ഒരിക്കലും തിരിച്ചു വരില്ലെന്നുള്ള തിരിച്ചറിവാണ് അതെല്ലാം ഇന്ന് അമൂല്യമാക്കി മാറ്റുന്നത്... മരുഭൂമിയിലെ മഴക്ക് നാട്ടിലെ മഴയുടെ സൗന്ദര്യമില്ലെങ്കിലും ഇന്നത്തെ ഈ മഴയില്‍ മനസ്സൊന്ന്‍ തളിര്‍ത്തു... പെയ്തൊഴിഞ്ഞപ്പോള്‍ എന്നില്‍ വീണ്ടും ആ ചോദ്യങ്ങളായി... “എന്നാ നീ ഇനി വരിക? ഇനിയെന്നാ നിന്നെ ഇങ്ങനെ വീണ്ടും കാണാന്‍ കഴിയുക? എന്നൊക്കെ... അതൊരുപക്ഷെ ഉള്ളിലെ മഴയോടുള്ള സ്നേഹം എന്നും മാറാതെ നില്‍ക്കുന്നതുകൊണ്ടാകാം...” 

No comments:

Post a Comment