Tuesday, 21 March 2017

മനുഷ്യനെന്നും ഒരുപോലെ ചിന്തിക്കാനാവില്ല

ആകാശത്തിലെ മേഘരൂപങ്ങള്‍ മാറിമറയും പോലെ... ഓരോ നിമിഷങ്ങള്‍ പിന്നിടുമ്പോഴും ആഗ്രഹിച്ചത്തും ആഗ്രഹിക്കാത്തതുമായ ഒത്തിരി മാറ്റങ്ങള്‍ നമുക്കു ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു... അങ്ങനെ ഏറെ മാറ്റങ്ങള്‍ നിറഞ്ഞ ദിവസങ്ങളും, മാസങ്ങളും, വര്‍ഷങ്ങളും കണ്‍മുന്നിലൂടെ കടന്നുപോകുന്നു...

ഒരു പക്ഷെ ആ മാറ്റങ്ങള്‍ കൊണ്ടാകാം ഇന്നലത്തെ എന്‍റെ ശരികളോ, എന്‍റെ കഴ്ച്ചപ്പാടുകളോ, എന്‍റെ സ്വപ്നങ്ങളോ അല്ല ഇന്നെന്‍റെ മുന്നില്‍... ഇന്ന് അതെല്ലാം ഒരുപാട് മാറിയിരിക്കുന്നു... അപ്പോ പിന്നെ തീര്‍ച്ചയായും നാളെ ഇതെല്ലാം ഇനിയും മാറും... കാലാനുശ്രിതമായി വരുന്ന മാറ്റങ്ങള്‍, ജീവിത സാഹചര്യങ്ങള്‍, അനുഭവങ്ങള്‍... എല്ലാം മനുഷ്യമനസ്സിനെ, അവന്‍റെ ചിന്താഗതികളെ എന്നും മാറ്റികൊണ്ടിരിക്കും...

ജീവിതയാത്രയില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഓരോ നിമിഷങ്ങള്‍... അവയെല്ലാം അപ്പോഴത്തെ ആ ഒരു കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് നോക്കി കാണുമ്പോഴുള്ള മാനസ്സികാവസ്ഥ... അതെല്ലാം ചുമ്മാ ഇന്നിവിടെ കുറിച്ചിടാം... എന്നെങ്കിലും ഒരു ആഗ്രഹം തോന്നിയാല്‍ എല്ലാം ഒന്നൂടെ കാണാന്‍ ഒരിടം... അന്ന് ചിലപോ ഞാന്‍ പണ്ട് ഇങ്ങനെയോക്കെ ചിന്തിചിരുന്നുവോ?" എന്നോര്‍തേക്കാം... ഈ ഭ്രാന്തും, ഈ മണ്ടത്തരങ്ങളും ഓര്‍ത്ത് അന്ന്ചിലപ്പോ ചിരിക്കാന്‍ കഴിഞ്ഞേക്കാം... ഇന്നുവരെ പരിച്ചയപ്പെട്ട നല്ല മനസ്സുകളും, സുപരിച്ചിതമായ മുഖങ്ങളും അന്ന് ഓര്‍മ്മയില്‍നിന്നും മാഞ്ഞു മറയാന്‍ തുടങ്ങിയെങ്കില്‍ അവരെയും ഒരിക്കല്‍ക്കൂടി ഓര്‍ക്കാം ...

പിന്നെ ജീവിതത്തിലെ അത്യപൂര്‍വ്വം എന്നെനിക്ക് തോന്നിയ ചിലനിമിഷങ്ങള്‍... ഒരു സാന്ത്വനം പോലെ എന്നെ തലോടി കടന്നുപോയ നിമിഷങ്ങള്‍... കാലം പിന്നിടുമ്പോള്‍ ചിലപ്പോ നാളെ ഇതൊന്നും ഓര്‍ക്കാന്‍ കഴിഞ്ഞെന്നു വരില്ല... കാരണം നാളെ കാലംതന്നെ ഇതെല്ലാം ഓര്‍മ്മയില്‍ നിന്നും മാച്ചുകളഞ്ഞേക്കാം... അതുകൊണ്ട് ആ കൊച്ചു കൊച്ചു നിമിഷങ്ങളും ഇന്ന് ഇവിടെ പകര്‍ത്തിവക്കാം... ഇങ്ങനെ എഴുതാന്‍ സാഹചര്യവും, മനസ്സും എത്രകാലം അനുവദിക്കും എന്നറിയില്ല... ഇന്ന് കാര്യമായി മറ്റൊന്നും ചിന്തിക്കാനില്ലാത്തതുകൊണ്ടാക്കാം ഇതെല്ലാം സംഭവിക്കുന്നത്... നാളെ അങ്ങനെയാകണമെന്നില്ല...

No comments:

Post a Comment