ജീവിതത്തിലെ ചില നിമിഷങ്ങള്‍ നമുക്കെന്നും പ്രിയങ്കരമാണ്... അതില്‍ ഏറ്റവും മനോഹരം നമ്മുടെ അടുത്ത ഫ്രണ്ട്സിനൊപ്പം ചിലവഴിക്കുന്ന ആ നല്ല നിമിഷങ്ങള്‍ തന്നെയാണ്... എന്നും എപ്പോഴും നമ്മുക്കുചുറ്റും ഒരു പോസ്സിറ്റീവ് എനര്‍ജി ക്രിയേറ്റ് ചെയ്യാന്‍ കഴിവുള്ളവരാണ് അവരെല്ലാം... അല്ലെങ്കില്‍ അവര്‍ക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ഒരു മാജിക്കാണ് അത്...
ഈ ലോകത്തില്‍ എവിടെ ചെന്നാലും നമ്മള്‍ അറിയുന്ന,നമ്മളെ അറിയുന്ന ഒത്തിരി ഫ്രണ്ട്സ് ഉണ്ടായിരുന്നുവെങ്കില്‍... അതൊരു വലിയ നേട്ടമായിരിക്കും എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്... അത്രക്കൊന്നും ഇല്ലെങ്കിലും നാളിന്നുവരെ ഓരോ യാത്രയും, ഓരോ ജീവിത സാഹചര്യങ്ങളും എനിക്ക് സമ്മാനിച്ച ഒത്തിരി സൗഹൃദങ്ങളുണ്ട്... എല്ലാം നല്ല ഫ്രണ്ട്സ്...
എനിക്ക് ഏറ്റവും നല്ല ഫ്രണ്ട്സ്സിനെ കിട്ടിയത് എന്‍റെ സ്കൂള്‍ ലൈഫില്‍ നിന്നാണ്... ചിലപ്പോ എല്ലാവര്‍ക്കും അങ്ങനെ തന്നെയായിരിക്കാം... ലൈഫില്‍ ആരും ഒന്നും ആയിട്ടിലാത്ത ആ ഒരു പ്രായം... അന്ന് കണ്ടെത്തിയ സൗഹൃദങ്ങളാണ് കാലാനുശ്രിതമായി എല്ലാം മാറിയിട്ടും ഇന്നും ഒരു മാറ്റമില്ലാതെ നിലനില്‍ക്കുന്നത്... അവര്‍ തന്നെയാ എന്‍റെ ഏറ്റവും അടുത്ത ഫ്രണ്ട്സ്... എനിക്ക് ആരോടെങ്കിലും ഒന്ന് മനസ്സുതുറന്ന് സംസാരിക്കമെങ്കില്‍ അത് അവരോടുമാത്രമാണ്... അവരോടുമാത്രം എന്തും തുറന്നു പറയാം... ഈ ലോകത്തിലെ എന്തിനെ കുറിച്ചും...
ഇന്ന് എത്ര അകലെയാണെങ്കിലും അവരെ ഓര്‍ക്കാത്ത ദിവസങ്ങള്‍ കുറവാണ്... PEARS സോപ്പിന്‍റെ മണമുള്ള കൂട്ടുകാരനും, മുല്ലപൂ മണക്കുന്ന കൂട്ടുകാരിയും, എപ്പോഴും നഖം കടിക്കുന്ന കൂട്ടുകാരനും, എന്നെ കണ്ടാല്‍ പേടിയാകും എന്നു പറഞ്ഞ കൂട്ടുകാരിയും, കുസൃതി വിട്ടുമാറാത്ത കൂട്ടുകാരനും... അങ്ങനെ ആ ഓരോ മുഖങ്ങളും എന്നും ഓര്‍ക്കാന്‍ ഓരോരോ കാരണങ്ങള്‍...
ഇനിയെല്ലാവരും വീണ്ടും ഒത്തുചേരുന്ന "ഒരു ദിവസം" അതൊരു സ്വപ്നമാണ്...
No comments:
Post a Comment