പ്രവാസിക്ക് ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ
അവനെന്നും വൈകീട്ട് ജോലി കഴിഞ്ഞ ശേഷം നേരെ നാട്ടിലേക്ക് പറക്കും...
വീട്ടിലെത്തി എല്ലാരെയും ഒരു നോക്ക് കണ്ട്, സകുടുംബം അത്താഴം കഴിച്ചു കിടന്ന ശേഷം,
അടുത്ത ദിവസം അതി രാവിലെ തിരിച്ചു ജോലി സ്ഥലത്തേക്ക് തന്നെ പറക്കും....
പിന്നെ വൈകീട്ട് വീണ്ടും നാട്ടിലേക്ക് പറക്കും.
പിന്നെ അതിന്റെ അടുത്ത ദിവസം രാവിലെ തിരിച്ചു വീണ്ടും ജോലി സ്ഥലത്തേക്ക് തന്നെ പറക്കും.
അങ്ങിനെ പറന്നും, തിരിച്ചു പറന്നും, പിന്നെയും പറന്നും തിരിച്ചു പറന്നും ..
പക്ഷേ നിർഭാഗ്യവശാൽ പ്രവാസിക്ക് അങ്ങിനെയൊരു ചിറക് ഇല്ലാതായിപ്പോയി.
ചിറകില്ലാത്ത പക്ഷിയായി, ചിറകൊടിഞ്ഞ മനസ്സുമായി, കിനാവുകളിൽ മാത്രം പറന്നു നടക്കാൻ വിധിക്കപ്പെട്ടവനാണ് പ്രവാസി...
ചിറകില്ലാത്ത കാലം വരെ, വാർഷിക അവധിക്കാലമാകും വരെ, അവന് ആകാശത്തിലൂടെ പോകുന്ന വിമാനങ്ങളെ നെടുവീർപ്പോടെ നോക്കി നിൽക്കാനേ കഴിയൂ...
പ്രവാസിയുടെ മനസ്സാണ് അവന്റെ ചിറകുകൾ.
അത് സദാ നാട്ടിലേക്ക് ലക്ഷ്യം വച്ച് ചിറക് വീശി കൊണ്ടേയിരിക്കും....
അതൊരിക്കലും തളരില്ല, നാടിനെ ഓർക്കുമ്പോൾ കൂടുതൽ തളിർക്കുകയേയുള്ളൂ.....
No comments:
Post a Comment