ഞാന്‍ ഒരു കവി അല്ല.കവിത എഴുതുന്നത് എനിക്കൊരു ശീലവും അല്ല. ഇത് വല്ലപ്പോഴും ഉണ്ടാകുന്ന ഒരു "രോഗം" മാത്രമാണ്. അപ്പോഴൊക്കെ എന്തെങ്കിലും 4 വരികള്‍ എഴുതും. അതില്‍ കൂടുതല്‍ ഉണ്ടാകാറില്ല. പിന്നെ പാരസെറ്റമോള്‍ കഴിക്കുമ്പോള്‍ തലവേദന അപ്രത്യക്ഷമാകുന്ന പോലെ കവിതയുടെ "സെന്‍സ്" നഷ്ടപ്പെടും.
പക്ഷെ, ഇങ്ങനെ നാല് വരികള്‍ വീതം വല്ലപ്പോഴും എഴുതുന്നത് മിക്കവാറും ജനാല വഴി താഴത്തെ പറമ്പിലേക്കാണ് പോകാറുള്ളത്...
ഇന്ന് എഴുതിയ കവിത ജനാല വഴി പോകുന്നില്ല. കമ്പ്യൂട്ടര്‍ " വിന്‍ഡോസ് " ലൂടെ ബ്ലോഗിലേക്ക് പോകുകയാണ്. ബ്ലോഗില്‍ വീഴുന്നതും പറമ്പില്‍ വീഴുന്നതും രണ്ടാണ്. പറമ്പിലെ കവിത ആരും കാണാതെ മഴയത്ത് ഒലിച്ചുപോകും. ബ്ലോഗിലെ കവിത ലോകാവസാനം വരെ വായനക്കാരുടെ വിരലെത്തും ദൂരെ തന്നെ ഉണ്ടാകും...
ഇന്ന് ഉച്ചക്ക് അല്‍പനേരം വെറുതെ ഇരുന്നപ്പോള്‍ ആണ് ഇങ്ങനെ ഒരു കവിത തോന്നിയത്. പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല.
(പിന്നെ എനിക്ക് തോന്നുന്നു , കുറെ
നല്ല മലയാളം വാക്കുകള്‍ അറിയാവുന്ന ആര്‍ക്കും കവിതയെഴുതാം.)
“മഴയായി... മഴക്കാലമായി... പെയ്തിറങ്ങിയ ആ ജലധാരകള്‍ വരണ്ടു വിണ്ടു കീറിയ മണ്ണിന്‍ വിടവുകള്‍ നികത്തി... എങ്ങും പുതുമഴ നനഞ്ഞ മണ്ണിന്‍റെ മണം... ഉണങ്ങി കിടന്ന പുല്‍നാമ്പുകള്‍ വീണ്ടും തളിര്‍ത്തു... വാടി തളര്‍ന്നു നിന്ന മരങ്ങള്‍ ഉണര്‍ന്നു നിന്നുലഞ്ഞു... മഴയെ പുണരാനെത്തിയ കാറ്റിന്‍ കുളിരില്‍ കൈകള്‍ തിരുമ്മി കവിളില്‍ വച്ച് മയൂര നടനമാടുകയായി മനസ്സ്...”
ഇതാണ് കവിത. വളരെ മനോഹരമായിരിക്കുന്നു അല്ലേ....? നന്ദി... ആയിരം നന്ദി....!!!
വീണ്ടും ഉടനെ തിരിച്ചു വരും... അടുത്ത തവണ ഇതുപോലെ കവിതയുമായി വരാതിരിക്കാന്‍ ശ്രദ്ധിക്കാം, പ്രോമിസ്....!

No comments:
Post a Comment