90കളിലെ ആദ്യത്തിൽ പ്രൈമറി സ്കൂൾ പഠന കാലത്തു ലോകം തന്നെ തറവാടാക്കി നടക്കുന്ന കാലത്തു അവധി ദിവസമായ വെള്ളിയാഴ്ചകളെ കുറിച്ചോർക്കുമ്പോൾ ഗൃഹാദുരതയുടെ നന്മയുടെ സമ്പൽ സമൃതി പൂത്തു നിന്ന ആ കാലത്തു നിഷ്കളന്കനായ ഒരു പച്ച മനുഷ്യന്റെ വരവും പ്രതീക്ഷിച്ചിരുന്ന ഒരു ഇരുത്തഉണ്ടായിരുന്നു.
മിക്കവാറും ഇള നീല വേഷത്തിൽ രണ്ടു കയ്യും നിറയെ സഞ്ചിയുമായി മുണ്ടിന്റെ ഒരറ്റം കൂട്ടിപ്പിടിച്ചു ഞങ്ങളുടെ പടിഞ്ഞേറെ വഴിയിലൂടെ ഒരു കലനക്കം കേട്ടാൽ കളികളവസാനിപ്പിച്ചു നേരെ ഇമ്മുവിന്റെ അടുക്കളയിലേക്കു ഓടി കയറിയിരുന്നു ഞങ്ങളെല്ലാരും.
നെറ്റിയിലെ നിസ്കാര തയമ്പുമായി പുഞ്ചിരിച്ചു വരുന്ന ഞങളുടെ അളിയാക്ക.ഞങ്ങളുടെ മാത്രല്ല ആ നാട്ടിലെ മുഴുവൻ അങ്ങനെ വേണം പറയാൻ.അടുക്കളയുടെ ഭാഗം ഓല മേഞ്ഞ ആ വിഭവ സമൃദ്ധമായാ അടുക്കളയിലേക്ക് കാലെടുത്തു വെക്കുമ്പോൾ അളിയക്ക കയറുന്നതിനു മുമ്പേ കൂടണഞ്ഞിട്ടുണ്ടാകും ഞങ്ങൾ കുട്ടികളെല്ലാം.സഞ്ചിയിലൂടെ തെളിഞ്ഞു കാണുന്ന പഴങ്ങളും പച്ചക്കറികളുമല്ല എനിക്കൊന്നുംവേണ്ടത് "പൊറാട്ട" എന്ന കേരളീയന്റെ ദേശീയ ഭക്ഷണമുണ്ടാകുമെന്നു ഉറപ്പാണ്.ഇപ്പോളെങ്കിലുമായി മാത്രം പുറത്തു നിന്ന് കഴിക്കുമ്പോളോ അപൂർവമായി മാത്രം വല്ല വീടിരിക്കലിനുമൊക്കെ മാത്രമാണ് അന്ന് ഈ വിഭവം കിട്ടുക തന്നെ.ഞങ്ങള്ക് ഏതായാലും എല്ലാ വെള്ളിയാഴ്ചകളില് വളരെ കുശാലായി കൊണ്ട് വന്നു തരുമായിരുന്നു.
അന്നത്തെ ജില്ലയിലെ പ്രധാന നഗരമായ മഞ്ചേരി യുടെ ഹൃദയ ഭാഗത്താണ് നിലംബൂർ റോഡിൽ സിറ്റിലൈറ്റ് ഹോട്ടൽ.ഇന്നും അവിടെ ഉണ്ടെന്ന് തോന്നുന്നു.ഞങളുടെ അളിയാക്ക ജോലി ചെയ്തിരുന്നതവിടെയാണ്.ആഴ്ചയിലെ അവധി ദിവസത്തിലെ വീട്ടിലേക്കുള്ള വരവിൽ മഞ്ചേരി ചന്ത മുഴുവനായും കൊണ്ട് വരൻ ആ കൈകൾക് ബലമുണ്ടെങ്കിൽ കൊണ്ട് വരുമായിരുന്നു.ഇന്നത്തെ തലമുറ കണ്ടു പഠിക്കേണ്ടതും മാതൃകയാകേണ്ടതും ഈ ഹീറോയിസം തന്നെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു.കുന്നു കൂടിയ സമ്പത്തോ വിശാലമായി കെട്ടി പൊക്കിയ അലസമായാ വീടുകളോ അല്ല സമ്പന്നതയുടെ മുഖ മുദ്ര.അടുക്കളക്കപ്പുറത്തു ഓടിട്ട ഭാഗത്തെ കണ്ണാടി പോലെ മിനുങ്ങിയ കാവിയിൽ മുഖവും പൊത്തി കിടക്കുമ്പോൾ കിട്ടിയ സുഖമൊന്നും ലോകത്തിലെ തന്നെ വിസ്മയിപ്പിയ്ക്കുന്ന പഞ്ച നക്ഷത്ര ഹോട്ടലിൽ താമസിക്കാൻ അവസരം കിട്ടിയിട്ടും എനിക്ക് കൈവന്നിട്ടില്ല.മഴ ശക്തമായി പെയ്യുമ്പോൾ കൂടി ഇരുന്നു കഥകൾ പറഞ്ഞും കള്ളനും പോലീസും കളിച്ചു നടന്ന ദിവസങ്ങളിലെ രസങ്ങളൊന്നും ഒരു ടാബ്ലറ്റ് കളിലെ കാർട്ടൂണിനും പകരമാകാനാകില്ല.
അളിയാക്ക കൊണ്ടുവന്ന പൊറോട്ട കാരിയുമൊഴിച്ചങ്ങനെ പത്രങ്ങളിലാക്കി ഇമ്മു ഞങ്ങൾക്കു വിതരണം ചെയ്യുബോൾ ആ മുഖങ്ങളിൽ എവിടെയും ഞാൻ സന്തോഷമല്ലാതെ ഒരു രൂപവും കണ്ടിട്ടുമില്ല.
എല്ലാ വെള്ളിയാഴ്ചകളിലും ഞാൻ അളിയാക്കനെ ഓർക്കും കൂടെ പൊറാട്ട കാണുമ്പോളും.കൂടാതെ വെള്ളിയാഴ്ച ആദ്യമായി എന്നെ പള്ളിയിൽ കൊണ്ടുപോയതും അളിയക്ക തന്നെ.അപ്പൊ ജുമുഅ എന്ന പദം കേൾക്കുമ്പോൾ തന്നെ എനിക്ക് അളിയക്ക യുടെ ഓർമ്മകൾ ഓടിയെത്തും.
അതിനിടയിൽ ഡിസ്ക് തകരാറായി ഒരുപാട് കാലം വീട്ടിൽ കിടന്ന അളിയക്ക ജോലിക്ക് പോകാത്ത കാലം വരെ അന്ന് പൊറാട്ട കിട്ടിയിട്ടില്ല എന്നതും സത്യമാണ്.അന്നേ വീടിന്റെ ഒരു വശത്തുള്ള പ്ലാവിലകളെ നോക്കി ഞാൻ ആലോചിക്കുമായിരുന്നു ഈ നിഷ്കളങ്കമായ ജീവിതത്തെ.
ആരോടും ദേഷ്യപ്പെടാതെ എന്നാൽ തനിക്ക് കഴിയുന്ന സഹായങ്ങൾ മറ്റുള്ളവക് ചെയ്തു കൊടുത്തു ജീവിക്കാൻ ഒരു പ്രത്ത്യേക മനസ്സ് തന്നെ വേണം.ഞങളുടെ വീടുകളിലെ കല്യാണങ്ങൾക്കും പരിപാടികൾ എന്തുമാകട്ടെ അതിന്റെ എല്ലാം വിജയത്തിൽ ഈ പാവം മനുഷ്യന്റെ കയ്യൊപ്പില്ലാതെ കടന്നു പോയിട്ടില്ല.ഏതൊരാളും
ആശുപത്രി കിടക്കയിൽ കിടക്കേണ്ടി വന്നാലും അവിടെയും നിലാവ് പോലെ പ്രകാശം പരത്തി ഉണ്ടാകുമായിരുന്നു എന്റെ അളിയാക്ക.
കാലങ്ങൾ കഴിഞ്ഞു എല്ലാവര്ക്കും സംഭവിക്കുന്ന മരണമെന്ന പ്രതിഭാസം അളിയാക്ക യെ കാൻസർ ന്റെ രൂപത്തിൽ പിടികൂടുമ്പോളും ഒരു നോക്കു കാണാൻ പറ്റാതെ ഇങ്ങു മരുഭൂമിയിലിരുന്നു എന്റെ മനസ്സ് തേങ്ങിയിരുന്നു.എന്റെ ഉപ്പ നാട്ടിൽ വരുന്ന സമയങ്ങളിൽ അളിയാക്ക യെ കാണുമ്പോൾ വിളിക്കക്കുന്ന "അളിയോ"എന്ന സ്നേഹസമ്പന്നമായ വിളി കേട്ടാലറിയാം അവർക്കൊക്കെ എത്ര പ്രിയപ്പെട്ടതായിരുന്നെന്ന്.
ഇനിയും പറഞ്ഞവസാനിപ്പിയ്ക്കാൻ കഴിയാത്ത അത്രക് ഗുണങ്ങൾ ഞാൻ കണ്ട അളിയക്ക ഇന്ന് മാത്രമല്ല വെറും തലമുറകൾക്കും മാതൃകയാണ്.അവനവനു കഴിയുന്ന കഴിവുകളെ മറ്റുള്ളവർക് ഉപകാരപ്പെടുത്തി ഉള്ള സാമ്പത്തിനനുസരിച്ചു ചെലവാക്കി ജീവിച്ചു എങ്കിൽ അളിയാക്ക തന്നെ ആണ് എന്റെ റോൾ മോഡലും.അടുത്ത ഒരു കല്യാണത്തിന് വീടൊരുങ്ങുമ്പോൾ നിങ്ങളുടെ ഓർമകളെ തിരസ്കരിക്കാൻ ഞങ്ങൾക്കാർക്കുമാകില്ല.സ്വർഗ്ഗത്തിന്റെ കവാടത്തിലൂടെ കടന്നു പോകാൻ എന്തുകൊണ്ടും യോഗ്യതയുള്ള നിങ്ങൾ അവിടെ കിടന്നു സന്തോഷിക്കുന്നുണ്ടാകുമെന്ന് ഞങ്ങൾക്കറിയാം
No comments:
Post a Comment