Thursday, 13 July 2017

നിനക്കായി

പ്രണയം നിറയുന്ന മനസുമായി ഉറങ്ങാൻ കിടക്കുമ്പോഴാണ് നിനക്കുള്ള എന്റെ പ്രണയലേഖനങ്ങൾ പിറക്കുന്നത്.

എഴുതാൻ തുടങ്ങുമ്പോൾ വാക്കുകൾ തികയാതെ വരുന്നു അപ്പോഴാണ് ഞാൻ മനസിലാക്കിയത് നിന്നെ എഴുതുവാൻ എന്റെ ജീവനെ മഷിയായി നിറയ്ക്കണമെന്ന്.

നിന്നോടുള്ള ഇഷ്ടത്തിന് പകരം വെയ്ക്കാൻ വാക്കുകളുടെ പരിചയമോ ശേഖരമോ എന്റെ പക്കലില്ല എന്ന തിരിച്ചറിയുമ്പോഴാണ് നിനക്കുമുന്നിൽ ഞാൻ ഒരുപാട് ചെറുതാകുന്നു.

വാക്കുകൾ വാരിയെറിഞ്ഞു നടന്ന
നാളുകളിലെന്നോ നിന്നെ പരിചയപ്പെടുമ്പോൾ കുസൃതി നിറഞ്ഞ നിന്റെ തൂലികയിൽ നിന്നുതിർന്നു വീണ അക്ഷരങ്ങളൾ പരിണമിക്കുന്നത് പോലെ മനസ്സിലെ ഭാവഭേതങ്ങൾക്കു വെത്യാസം വരുമെന്ന് കരുതിയില്ല  പ്രണയത്തിനു കാലം വരുത്തിയ നിറഭെദങ്ങളത്രെ,

എനിക്കായി മാത്രം വിടർന്ന നിഷ്കളങ്കമായ
പുഞ്ചിരി സ്വന്തമാക്കിയപ്പോൾ ലോകം വെട്ടിപ്പിടിച്ച സംതൃപ്തിയായിരുന്നു എനിക്ക്. ആർക്കും നിയന്ത്രിക്കാത്തവനെന്ന് അഹകരിച്ചിരുന്ന എന്റെ ചിന്തകളെ പോലും എത്ര പെട്ടെന്നാണ് നീ കവർന്നെടുത്തത്,

ആത്മസുഹൃത്തുക്കൾക്കു പോലും കത്തെഴുതാൻ മടിക്കുന്ന ഞാൻ നിനക്കായി എഴുതുന്നു പക്ഷെ എഴുതിയതൊന്നും തന്നെ മതിവരുന്നില്ല എന്റെ വാക്കുകളാൽ നിന്നെ കളങ്കപെടുത്തുമോ എന്ന ഭയമില്ലാതില്ല കാരണം എന്റെ വാക്കുകളേക്കാൾ മനോഹാരിയാണ് നീ അതുകൊണ്ട് തന്നെ പൂർണത കൈവരുന്നില്ല,

മധുരമുള്ള വാക്കുകളാൽ പ്രണയ പൂക്കളാക്കാൻ കഴിഞ്ഞിരുന്നേൽ നിനക്കായി എത്ര പ്രണയാഹാരങ്ങൾ ഞാൻ കോർത്തെന്നെ, പറയാൻ തുടങ്ങിയാൽ ഇന്ന് തീരില്ല പെണ്ണെ അങ്ങനെ ഒരായിരം നിമിഷങ്ങൾ മനസ്സിൽ എന്നും മഴവിലിന്റെ വർണം നിറച്ചു സൂക്ഷിക്കുന്നുണ്ട്.

ഇരുണ്ട് നിൽക്കുന്ന ഈ രാത്രിയുടെ
യാമങ്ങളിൽ മഴയുടെ സംഗീതം അകമ്പടിയാക്കി മേഘകീറുകളിലൂടെ ഒലിച്ചിറങ്ങുന്ന മഴമേഘങ്ങളെ സാക്ഷിനിർത്തി എന്റെ ഉള്ളിലെ പ്രണയത്തിന്റെ അവസാന ഉറവയും , നിനക്ക് നൽകികൊണ്ട് ഞാൻ നിർത്തുന്നു....

No comments:

Post a Comment