നാം കൈകോര്‍ത്തു നടന്നു ആ പാത വിജനമാനിപ്പോള്‍....
കാറ്റിലെ സുഗന്ധം നഷ്ട്ടപെട്ടിരിക്കുന്നു...
കിളികളുടെ ശബ്ദം നിലച്ചു പോയിരിക്കുന്നു....
പ്രകാശം മങ്ങി തുടങ്ങിരിക്കുന്നു..
ഏകാന്തമായ ആ വഴിയോരത്ത് നമ്മുടെ ഓര്‍മ്മകള്‍ കെട്ടികിടക്കുന്നു...
എന്‍റെ വാക്കുകളുടെയും നിന്‍റെ പുഞ്ചിരികളുടെയും അവശിഷ്ട്ടങ്ങള്‍ അവിടെ ബാക്കി കിടക്കുന്നു...
നഷ്ട്ടങ്ങുളുടെ ആ കൂമ്പാരതിനിടയില്‍ ഒരു ഗുല്‍മോഹര്‍ മാത്രം പൂത്തു നില്‍ക്കുന്നു...
എന്തിനെന്നു അറിയില്ല..
പ്രതീക്ഷകളുടെ ഗുല്‍മോഹർ വീണ്ടും വീണ്ടും പൂവിടുന്നു...
No comments:
Post a Comment