നിന്‍റെ മൗനത്തെ ജയിക്കാന്‍
വേണ്ടിയാണ് ഞാന്‍ നിശബ്ദനായത്...
നിന്‍റെ ഓര്‍മ്മകളെ ജയിക്കുവാനാണ്
ഞാന്‍ ഭ്രാന്തനായത്...
നിന്നോടുള്ള സ്നേഹത്തെ ഭയന്നിട്ടാണ്
എന്‍റെ തൂലിക പോലും ഞാനുപേക്ഷിച്ചത്...
ഇത്രനാളുമീ
ഇരുള്‍മുറിയിൽ ഏകനായ് അടച്ചിരുന്നത്...
വീണ്ടും നീ എന്തിനെന്നെ തേടിവരുന്നു...?
എന്‍റെ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തുന്നു....?
എന്‍റെ ആത്മാവിനെ തഴുകി,
വെളിച്ചത്തിലേക്കു നയിക്കുന്നു...?
അരുത്...
ഇനിയൊരു നഷ്ടപ്പെടലിനു
ഞാന്‍ അശക്തനാണ്.
താളം തെറ്റിയ മനസ്സും,
ഇരുള്‍ നിറഞ്ഞ ജീവിതവും, നിന്നെ ജയിക്കുവാന്‍ കഴിയും വരെ എനിക്കനുഗ്രഹമാണ്,നമുക്കിടയിലെ അകലമാണ്...
ഒരിക്കലും മോചനമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ ഞാന്‍ തിരഞ്ഞെടുത്ത ജയില്‍വാസം...
സ്വയം സൃഷ്ടിച്ച തടവറയില്‍
സ്വയം ഏറ്റെടുത്ത ശിക്ഷ...
No comments:
Post a Comment