ചുവന്നു പൂത്ത വേനലില്‍ ആത്മാവ് ദഹിക്കുമ്പോള്‍
ഓര്‍മ്മകളിലൊരു പേമാരി പെയ്യുമായിരിക്കും !
അതില്‍ നനഞ്ഞു കൊഴിയുന്ന നിമിഷങ്ങളില്‍
ദൂരെയെവിടെയോ നീയെന്നെ മറക്കുമായിരിക്കും !
ഇരുളിലൊരു തിരിനാളമാടി ഉലയുമ്പോള്‍ പുലരിക്കായ്‌കാത്തൊരു നക്ഷത്രമുദിക്കുമായിരിക്കും
നിന്നെയോര്‍ക്കാതെ ഞാനുറങ്ങുന്ന ആ രാവില്‍,
ഞാനെന്നോ എഴുതിയ വരികളില്‍ നീ നിന്നെത്തന്നെ
ചികഞ്ഞെടുക്കുമായിരിക്കും !
No comments:
Post a Comment