Sunday, 3 June 2018

ഇടിയും മിന്നലും...

ഇടിയും മിന്നലും എന്‍റെ ബാല്യത്തെ ഏറെ ഭീതിയിലാഴ്ത്തിയിരുന്നു... ആ നിമിഷങ്ങളിലാണ് ഞാന്‍ ഉമ്മയോട് കൂടുതൽ ചേർന്ന് കിടന്നതും, കണ്ണും, കാതും അടച്ച് പുതപ്പിനടിയിൽ ഒളിച്ചതും... പിന്നീട് വളർന്നൊരു കാലത്തിൽ എന്നിലെ ഒരു മാറ്റം പോലെ ഒഴുകി നീങ്ങും മേഘമാലകൾക്കിടയിൽ നിന്നെതുന്ന ഇടിമുഴക്കുവും, വാനിൽ ചിമ്മുന്ന മിന്നൽ പിണരും ഇഷ്ടമുള്ള ഒന്നായി മാറി... അതിലപ്പോൾ ഒരു ഗന്ധർവ്വന്‍റെ വരവും സാന്നിദ്ധ്യവുമായെല്ലാം തോന്നാൻ തുടങ്ങിയിരുന്നു... ഗന്ധവർവ്വ സങ്കൽപ്പങ്ങൾക്ക് വ്യക്തമായ രൂപവും ഭാവവും പകരാനായ അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെയും അവതരണത്തിന്‍റെയും മികവിനാലായിരുന്നു അത്... കാലം പിന്നെയും നീങ്ങിയപ്പോൾ ഇന്ന് മുഴങ്ങി കേൾക്കുന്ന ഇടിയിലും, മിന്നലിലും, മഴയിലും മനസ്സ് പറയുന്നത് 'Dolby system ' എന്നായിരിക്കുന്നു... കാലം അതിന്‍റെ കഴിവിനാൽ എന്നിലെ അർത്ഥങ്ങൾ ഒരോന്നും ഇനിയും ഈവണ്ണം തിരുത്തിയേക്കാം..."

No comments:

Post a Comment