Wednesday, 8 February 2017

“പ്രണയം നഷ്ടമായവന്റെ ലേഖനം"

എന്റെ മാത്രം സ്വന്തം എന്ന് കരുതി ഞാൻ പ്രണയിച്ചിരുന്നവളെ , നീ അറിയാൻ നിനക്കായ്‌ ഞാൻ കുറിക്കുന്ന വരികളാണിത്‌..

എനിക്കറിയാം ഇന്നല്ലെങ്കിൽ നാളെ നീ എന്നെയും തേടി ഇത്‌ വഴി വരുമെന്ന് ,  അന്ന് നീ ഇത്‌ വായിക്കുക.. അന്ന് നീ ഇതിനെ ഒരു പ്രണയ ലേഖനമായി കാണരുത്‌.. ഇത്‌ പ്രണയം നഷ്ട്മായവന്റെ ലേഖനമാണ്‌...

ആദ്യമായി നിന്നോട്‌ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ കേട്ടിട്ടും കേട്ടില്ലെന്ന ഭാവം നീ നടിച്ചു...
പിന്നീടുള്ള ദിനങ്ങൾ നീ വരുന്ന വഴികളിൽ ഞാൻ കാത്ത്‌ നിന്നു..കണ്ടിട്ടും കണ്ടില്ലെന്ന ഭാവത്താൽ നീ പോയി... നിന്നോടുള്ള ഇഷ്ടത്താൽ നിന്റെ വീട്ടുകാരുമായി ഞാൻ അടുത്തു..ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ്‌ നിന്നെ കാണാൻ വേണ്ടി ഞാൻ നിന്റെ വീട്ടിൽ വരുമായിരുന്നു..അപ്പോഴെല്ലാം നിനക്കെന്നോട്‌ ദേഷ്യം മാത്രമായിരുന്നു...എങ്കിലും നിന്റെ ദേഷ്യം എനിക്കിഷ്ടമായിരുന്നു...

പിന്നീട്‌ ഒരിക്കൽ നീ എന്നെ കളിയാക്കാൻ വേണ്ടി പറഞ്ഞു എന്നെ ഇഷ്ടമാണെന്ന്...  അന്ന് ആ നിമിഷം എത്രത്തോളം ഞാൻ സന്തോഷിച്ചെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല..
എന്റെ ഇതു വരെയുള്ള ജീവിതത്തിൽ
അത്രയധികം ഞാൻ സന്തോഷിച്ചിട്ടില്ല...

പക്ഷേ അത്‌ അധിക നേരം നീണ്ട്‌ നിന്നില്ല...നീ എന്നെ ഫൂളാക്കാൻ വേണ്ടി പറഞ്ഞതാണന്നറിഞ്ഞപ്പോൾ എനിക്കെന്റെ കണ്ണ്‌നീർ തുള്ളികളെ പിടിച്ച്‌ നിർത്താൻ കഴിഞ്ഞില്ല....പിന്നീട്‌ ഒരവസരത്തിൽ നീ എന്നോട്‌ പറഞ്ഞു നിന്നെക്കാളും നല്ലൊരു പെണ്ണിനെ എനിക്ക്‌ കിട്ടുമെന്ന് പക്ഷെ നീ അറിയണം “ഉപ്പോളം വരില്ല ഉപ്പിലിട്ടത്‌"..നഷ്ട ബോധം ഉണ്ട്‌ എനിക്ക്‌ എന്നെങ്കിലും നീ എന്നെ ഇഷ്ടമാകും എന്ന് കരുതി കാത്തിരുന്നതിന്‌..

അർഹിക്കാത്തതൊന്നും ആഗ്രഹിക്കരുത്‌ എന്ന് ഞാൻ പടിച്ചത്‌ ഞാൻ ആഗ്രഹിച്ച നിന്റെ സ്നേഹം എനിക്ക്‌ കിട്ടാതിരുന്നപ്പോഴാണ്‌..നിന്നെ മറക്കാൻ എനിക്കാഗ്രഹമില്ല...ഒരു പാട്‌ സങ്കടം തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ നിന്റെ പുഞ്ചിരിക്കുന്ന മുഖം ഓർത്തെടുക്കാറുണ്ട്‌...എങ്കിലും ഒരു ആശ്വാസമുണ്ടെനിക്ക്‌ എനിക്ക്‌ നഷ്ടമായത്‌ എന്നെ ഒരിക്കൽ പോലും സ്നേഹിക്കാത്തെ നിന്നെയാണ്‌..
പക്ഷേ നിനക്കോ നിന്നെ ജീവനു തുല്യം സ്നേഹിച്ച എന്നെയും....

ഇന്ന് എന്റെ പ്രണയം നഷ്ടമായിരിക്കുന്നു... പ്രണയത്തെ ഇന്ന് എനിക്ക്‌ ഭയമാണ്‌..പ്രണയം അത്‌ ചിലർക്ക്‌ സന്തോഷങ്ങൾ മാത്രം കൊടുക്കുന്നു...മറ്റ്‌ ചിലർക്ക്‌ സങ്കടങ്ങൾ മാത്രവും...അത്‌ എനിക്ക്‌ സമ്മാനിച്ചത്‌ സങ്കടം മാത്രമാണ്‌ അത്‌ കൊണ്ടിത്‌ ഒരു പ്രണയ ലേഖനമല്ല



No comments:

Post a Comment