ആളുകളില്‍ എത്തിക്കാന്‍ വേണ്ടി എഴുത്ത് ആയുധമാക്കുന്ന ചിലര്‍ ഉണ്ട്. എന്തിനെയെങ്കിലും കുറിച്ച് അവബോധം ഉണ്ടാക്കുവാന്‍ വേണ്ടിയാവും ഇത്. ഇത്തരത്തിലുള്ള രചനകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും ഇരയാവാറുണ്ട്.
വായനയും എഴുത്തും മുരടിച്ചു തുടങ്ങിയ
ഇന്നത്തെ സമൂഹത്തില്‍ ഇത്തരം എഴുത്തുകള്‍ക്കും വംശനാശം വന്നുകൊണ്ടിരിക്കുകയാണ്.
ഇവരുടെ തൂലികത്തുമ്പില്‍ തീപ്പൊരിയും , വാക്കുകളില്‍ സൂചി മുനകളുമായിരിക്കും. എന്തും നേരിടുവാനുള്ള മനക്കരുത്തും ,വിമര്‍ശനങ്ങള്‍ക്കു തളര്‍ത്താവാത്ത ഊര്‍ജ്ജവും ഇവര്‍ക്ക് സ്വന്തം.
സ്വന്തം മനസ്സിനെ പരിപോഷിപ്പിക്കുവാന്‍ വേണ്ടി തൂലിക ചലിപ്പിക്കുന്നവരും ഉണ്ട്. എഴുത്തിലൂടെ ആത്മനിര്‍വൃതി കണ്ടെത്തുന്നുവരാണ് ഇത്തരത്തിലുള്ള എഴുത്തുകാര്‍.. , പ്രശസ്തിയോ പ്രതിഫലമോ പ്രതീക്ഷിക്കാതെ, വാക്കുകള്‍ സൃഷ്ടിക്കുന്ന മായാലോകത്ത്, സ്വന്തമായൊരു സ്വര്‍ഗ്ഗം പണിതുയര്‍ത്തുന്നവര്‍ ! ഇവരുടെ സൃഷ്ടികള്‍ കൂടുതല്‍ മധുരമുള്ളതും, ചിലപ്പോള്‍ കൈക്കുന്നതുമാവാം.
വളരെയേറെ മനസ്സിനെ സ്പര്‍ശിക്കുന്ന
രചനകള്‍ ഇത്തരക്കാര്‍ക്ക് സ്വന്തമാണ്. കാലങ്ങളോളം ഓര്‍മ്മിക്കപ്പെടുന്ന സുന്ദരമായ വരികളും ഇക്കൂട്ടത്തില്‍ ഇടം നേടും.
നമ്മളിന്നുള്ള ചുറ്റുപാടില്‍ തീവ്രമായ ഇഷ്ടത്തോടെ വായനയെ സമീപിക്കുന്നവര്‍ വളരെ വിരളമാണ്. അക്ഷരങ്ങളിലും , വാക്കുകളിലും ഒളിഞ്ഞിരിക്കുന്ന അനന്തമായ ആനന്ദം അറിയാതെ പോകുന്ന ഒരു തലമുറയുടെ ഭാഗമായാണ് നമ്മള്‍ ജീവിക്കുന്നത്. അല്‍പമെങ്കിലും വായിക്കാന്‍ ശ്രമിക്കുന്നത്, എഴുത്തുകാരാണ്.
സ്വന്തം സൃഷ്ടികളെ എങ്ങിനെയെങ്കിലും കുറെ പേരെ കാണിച്ച്, അല്പം പ്രശസ്തി പിടിച്ചു പറ്റുക എന്നൊരു ലക്ഷ്യമാണ് ഇന്നത്തെ എഴുത്തുകാരുടെ പ്രധാന അജണ്ട എന്ന് കൂടി തോന്നുന്നു. അതിലൊന്നും ഞാനും .
No comments:
Post a Comment