ഞാനിന്ന് ഒരുപാട് തിരഞ്ഞു ആ പേനയുടെ പേര്... പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ തമ്മില്‍ പേന കൈമാറി എഴുതുന്ന ഒരു ശീലമുണ്ടായിരുന്നു... ക്ലാസ്സില്‍ നോട്ട്സ്സ് എഴുതാന്‍ നേരം അതങ്ങനെ കൈമാറാന്‍ മുന്നിലെ ബെഞ്ചിലിരിക്കുന്നവള്‍ തിരിഞ്ഞ് പേന നീട്ടുമായിരുന്നു... അവളും ആ പേനയും ഇന്ന് ഓര്‍മ്മയില്‍ വന്ന നിമിഷങ്ങളില്‍ ആ പേനയുടെ പേര് മാത്രം ഒട്ടും ഓര്‍ത്തെടുക്കാനായില്ല... ഓര്‍മ്മകള്‍ പലതും ചിതലെടുത്തു തുടങ്ങിയിരിക്കുന്നു... അതല്ലെങ്കില്‍ കാലം ഓരോന്നായി മനസ്സില്‍ നിന്നും മായ്ച്ചു തുടങ്ങി...”
No comments:
Post a Comment