“നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ളതാണ് ജീവിതം... ജീവിതാനുഭവങ്ങള്‍ പലപ്പോഴും പല രൂപത്തിലും പല ഭാവത്തിലുമാണ്... അവയില്‍ ഓരോന്നും സ്വന്തം അനുഭവങ്ങളായി മാറുമ്പോള്‍ കണ്ണുകളെ ഈറനണിയിച്ചവ മുതല്‍ സന്തോഷത്തിന്‍ അതിര്‍ വരമ്പുകള്‍ താണ്ടാനായത് വരെ അതില്‍ കാണും... ആ ഓരോ അനുഭവങ്ങളും നമ്മളെ ഓരോരോ കാര്യങ്ങള്‍ പഠിപ്പിക്കും... തിരിച്ചറിവുകള്‍ ഉണ്ടാക്കും... അവിടെ നമ്മള്‍ ഓര്‍ക്കേണ്ടുന്ന ഒന്നുണ്ട് എല്ലാ അനുഭവങ്ങള്‍ക്കും ഒരു കാരണക്കാരന്‍ അല്ലെങ്കില്‍ ഒരു കാരണക്കാരി ഉണ്ടാകും... അത് ആരുതന്നെ ആയാലും അവരോടു കുറഞ്ഞത് ഉള്ളാല്‍ ഒരു നന്ദി പറയേണ്ടതുണ്ട്... കാരണം അനുഭവങ്ങള്‍ ഇല്ലാത്ത ജീവിതം അര്‍ത്ഥ ശൂന്യമാണ്... അതുകൊണ്ടുതന്നെ ആ നന്ദി വാക്ക് മറക്കരുത്...”
No comments:
Post a Comment