“കാലങ്ങളായി ആരോരുമറിയാതെ ഒരു കുഞ്ഞുപോലുമറിയാതെ ഉള്ളില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ആശകളും സ്വപ്നങ്ങളും ഉണ്ടായിരുന്നു... അടുത്തിടെ ഞാനതെലാം വാരികൂട്ടി മനസ്സില്‍ ഒരു കൊട്ടാരം ഉണ്ടാക്കി... സ്വപ്‌നങ്ങള്‍ മേഞ്ഞതിനാല്‍ ഞാനതിന് സ്വപ്നക്കൂട് എന്ന് പേരിട്ടു... എന്‍റെ ഇഷ്ട്ട നിറങ്ങളായിരുന്നു അതിന്... എനിക്ക് ഇഷ്ട്ടപ്പെട്ട മണമായിരുന്നു അവിടെയെങ്ങും... കാതോര്‍ത്താല്‍ എന്നും എപ്പോഴും പ്രിയപ്പെട്ട പാട്ടുകള്‍ കേള്‍ക്കാമായിരുന്ന ഒരിടം... എന്‍റെ ഹൃദയത്തോട് ചേര്‍ത്തുവച്ച ആ കൊട്ടാരം ഇന്ന് തകര്‍ന്നു... ഒരു ചീട്ടുകൊട്ടാരം പോലെ കണ്മുന്നില്‍ തകര്‍ന്നടിഞ്ഞു... ആ ഒരു വലിയ വേദനയിലാണ് ഞാന്‍ ഇപ്പോ... ഒരുപക്ഷെ അതുണ്ടാക്കാന്‍ ഉപയോഗിച്ച സ്വപ്നങ്ങള്‍ക്ക് വേണ്ടത്ര ബലമില്ലായിരുന്നിരിക്കാം... അലെങ്കില്‍ ഉണ്ടാക്കിയത്തില്‍ പിഴവുകള്‍ വന്നിരിക്കാം... അതും അലെങ്കില്‍ എല്ലാമായ വിശ്വാസം എന്ന അടിത്തറ ഇളകിയതാകാം... മറ്റൊരാളെ പഴിചാരാന്‍ എനിക്കാവില്ല... അതുകൊണ്ടുതന്നെ തകര്‍ന്നിരിക്കുന്നത് ഞാന്‍ തന്നെയാണ്... അങ്ങനെ എന്‍റെ ഉള്ളില്‍ ഒരു പതനം സംഭവിച്ചിരിക്കുന്നു... ആ വേദനയിലൂടെ എന്നില്‍ ആരോ വീണ്ടും നിശബ്ധതയിലേക്ക് മടങ്ങുകയാണ്... ആരോ എന്ന ആ സംശയം വെറുതെയാണ്... അത് ഞാന്‍ തന്നെയാണ്...”
No comments:
Post a Comment