Sunday, 23 October 2016

എന്റെ മനസ്സ് നീറിപ്പുകയാൻ തുടങ്ങി

ഞാൻ ഒരാളുമായി പ്രണയത്തിലാണെന്നറിഞ്ഞപ്പോൾ അച്ഛനെന്നെ തല്ലുമെന്നു പ്രതീക്ഷിച്ചു പക്ഷെ തല്ലിയില്ല, വഴക്ക് പറഞ്ഞില്ല, ഫോൺ വാങ്ങി വച്ചില്ല, മുറിയിൽ പൂട്ടിയിടേം ചെയ്തില്ല....

ഇതെല്ലാം എന്താ ചെയ്യാത്തേന്ന് അന്തം വിട്ടിരിക്കുമ്പോഴാ എന്റെ വിവാഹം ഉറപ്പിച്ചെന്ന കാര്യം അറിഞ്ഞത് ഒരു ഡോക്ടറുമായി...

അച്ഛൻ " അതുക്കും മേലെ " പണിയുന്ന ആളാണെന്ന് അപ്പോഴാണ് മനസിലായത് ....😨

ഇതൊക്കെ അറിഞ്ഞപ്പോൾ മൂന്നു വർഷം നീണ്ടു നിന്ന പ്രണയത്തോട് ഞാൻ ഗുഡ് ബൈ പറഞ്ഞു. വെറുതെയാണെന്ന് വിചാരിക്കരുത്.😕

ഭീക്ഷണിയുമായി നിൽക്കുന്ന അച്ഛനേം പാവം അമ്മേം കണ്ടപ്പോൾ നഷ്ടപ്രണയമാണ് നല്ലതെന്നു തോന്നിപ്പോയി.😔

അങ്ങനെ വിവാഹം കഴിഞ്ഞു....💑

" ഞാൻ ഒരു പാട് വർഷമായി ഒരു പെൺക്കുട്ടിയുമായി ഇഷ്ടത്തിലാണ്"

ആദ്യമായി എന്റെ ഭർത്താവ് എന്നോട് പറഞ്ഞ വാക്കുകളാണിത്. എന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങും മുമ്പ് അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങി,

"എനിക്കറിയാം പുതിയൊരു ജീവിതം സ്വപ്നം കണ്ടു കൊണ്ടായിരിക്കും നീ ഇവിടേക്ക് വന്നത്. പക്ഷെ കുറച്ച് നാളത്തേക്ക് നല്ല ഒരു ഭർത്താവാകാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.. ഞാൻ ശ്രമിക്കാം പക്ഷെ എനിക്ക് കുറച്ചു സമയം വേണം"

ഞാൻ കേൾക്കാൻ കൊതിച്ചതും പറയാൻ കൊതിച്ചതും ആ വാക്കുകൾ തന്നെയായിരുന്നു

അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ ഓരോ സെക്കന്റുകളും മിനിറ്റുകളായി കടന്നു പ്പോയി. മിനിറ്റുകൾ മണിക്കൂറുകളായി. മണിക്കൂറുകൾ ദിവസ ങ്ങളും. ദിവസങ്ങൾ മാസങ്ങളും, എന്റെ മനസ് ഏതാണ്ടൊക്കെ മാറാൻ തുടങ്ങിയിരുന്നു. .

പക്ഷെ മാറാത്ത ഒന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ മനസ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.....

പൊതുവെ എന്നോട് സംസാരിക്കാറില്ലായിരുന്നു പക്ഷെ അവളോട് സംസാരിക്കുന്നതു കേൾക്കാം ഫോണിലൂടെ, കളിയും ചിരിയുമൊക്കെയായി....
ഹോസ്പിറ്റലിൽ നിന്നും വരാൻ വൈകുമ്പോൾ നുണപറയാതെ, അവൾക്കൊപ്പമായിരുന്നെന്ന് എന്നോട് സത്യം പറയുമായിരുന്നു....

പക്ഷെ ആ സത്യസന്ധത പോലും എന്നെ ഒരു പാട് വേദനിപ്പിക്കാൻ തുടങ്ങി

മാസങ്ങൾ വീണ്ടും കടന്നു പ്പോയി വർഷങ്ങളിലേക്ക്.........

സ്വന്തം ഭർത്താവ് മറ്റൊരു പെൺകുട്ടിയുമായി സംസാരിക്കുന്നത് പിന്നീടെനിക്ക് അസഹനീയ മായി തോന്നി തുടങ്ങി. ഞാനതിനെ ചോദ്യം ചെയ്യാൻ തുടങ്ങി... ഒരുപാട് ദേഷ്യത്തോടെ.... വിഷമത്തോടെ....
എന്നാലും എനിക്ക് ലഭിച്ച മറുപടി "കുറച്ചു സമയം കൂടി " എന്നതു മാത്രമായിരുന്നു.

പക്ഷെ അതും അംഗീകരിച്ചു കൊടുക്കാൻ ഞാൻ തയ്യാറെല്ലായിരുന്നു.

ഞങ്ങളുടെ ബന്ധം വഷളാവാൻ തുടങ്ങി.. അത്രയും ഞാൻ അദ്ദേഹത്തെ വെറുക്കാൻ തുടങ്ങി.

ഡിവോഴ്സ് ആയിരുന്നു പിന്നീട് മുന്നിൽ കണ്ട വഴി. അതിന് വീട്ടുകാർ ഒപ്പം നിൽക്കേം ചെയ്തു... നോട്ടീസും അയച്ചു

അതിന്റെ തലേ ദിവസം വരെ അയാളെന്നോട് പറഞ്ഞിരുന്നു.....

"ഇനി... ഇല്ല.... രണ്ടേ രണ്ടു ദിവസഠ അതിനകം നിനക്കെല്ലാം മനസിലായിക്കോളും, ഇപ്പോ നീയെന്റെ കൂടെ ഒരു സ്ഥലം വരെ വരണം "

പക്ഷെ എന്നാണോ അവളുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കുന്നത് അന്നേ അയാള് ടെകൂടെ എങ്ങോട്ടും വരുമെന്ന തീരുമാനമായിരുന്നു എനിക്ക്,
ആളെന്റെ കാലു പിടിച്ചു പറഞ്ഞു. എന്നാലും എന്റെ തീരുമാറ്റത്തിന് മാറ്റമില്ലായിരുന്നു..

ഒരു ദിവസത്തിനു ശേഷം വീണ്ടും എന്നെ കാണാൻ വന്നു, എല്ലാം അവസാനിപ്പിച്ചെന്നും പറഞ്ഞ്.......

പിന്നീട് ഞങ്ങളുടെ ജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങളൊക്കെ വരാൻ തുടങ്ങി, പക്ഷെ അദേഹത്തിന്റെ മുഖത്ത് ഒരു പാട് വിഷമങ്ങൾ നിഴലിക്കുന്നുണ്ടായിരുന്നു പലപ്പോഴും അവളുടെ പേരും വച്ച് ഞാനവയെ കുത്തിനോവിക്കേം ചെയ്തിരുന്നു......

എന്നാലും എനിക്ക് അറിയണമെന്നു തോന്നി അവളെ കുറിച്ച്, അവരെ കുറിച്ച് , അവരുടെ പ്രണയത്തെക്കുറിച്ച്....

കൃത്യ സമയത്താണ് ആൾടെ ഡയറി എന്റെ കൈയ്യിൽ കിട്ടിയത്... വളരെ ആകാംക്ഷയോടെ ഞാനത് വായിക്കാൻ തുടങ്ങി.

അദ്ദേഹത്തിന്റെ ഹോസ്പിറ്റലിലെ ഒരു നേഴ്സായിരുന്നു അവൾ... പിന്നീടെപ്പോഴോ ഒരു കാൻസർ രോഗിയും.. പക്ഷെ ആ രോഗമൊരിക്കലും അവരുടെ സ്നേഹത്തിന് തടസമായിരുന്നില്ല..

അവളെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്, ഒരുപാട്
... അവൾക്കും... പക്ഷെ ആയുസ് അവർക്കിടയിൽ കളിച്ച കളിയിൽ അവർ തോറ്റുപ്പോയി അവരുടെ പ്രണയവും....

കഴിഞ്ഞ ദിവസമാണ് അവൾ മരണത്തിന് കീഴടങ്ങിയത്... അവൾക്കാഗ്രഹമുണ്ടായിരുന്നത്രേ എന്നെ കാണണമെന്ന് കാരണം അവളുടെ നിർബന്ധമായിരുന്നു ഞങ്ങളുടെ വിവാഹം.

ഒരു പക്ഷെ എനിക്കന്ന് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ.............

എന്റെ മനസ്സ് നീറിപ്പുകയാൻ തുടങ്ങി......ഇത്രേം ദിവസം അവളുടെ മരണത്തിന്‌ വേണ്ടി ഞാനും ആഗ്രഹിച്ചിരുന്നില്ലേയെന്നോർക്കുമ്പോൾ...............

പക്ഷെ കഴിഞ്ഞ കാലങ്ങൾ ഇനി തിരിച്ചു വരില്ലെന്ന തിരിച്ചറിവിനു മുന്നിൽ ആ കണ്ണുനീർ ഒരു കുറ്റബോധമായി ഒഴുകിയകലുകയായിരുന്നു.

No comments:

Post a Comment