ഒരി ക്കലും ഉണരാത്ത ഉറക്കത്തിലേക്കു ഞാന്‍
പതിയെ തനിച്ചു യാത്രയായിടുന്നു
ഇനിയും തുറക്കാത്ത മിഴികള്‍ അടച്ചെന്‍റെ
അവസാന യാത്രക്ക് തുടക്കം കുറിക്കുന്നു
ഓര്‍കുന്നു എന്‍റെ പ്രീയരാം തോഴരെ
അറിയുന്നു ഞാന്‍ എന്‍ പ്രീയരിന്‍ ദുഖവും
ഒഴിച്ച് കൂടാനാവില്ല ഈ യാത്ര
മരണമെന്നല്ലോ അതിന്‍റെ പേര്‍
അടര്‍ന്നു പോയീടുന്ന നിമിഷങ്ങളില്‍ ഞാന്‍
പോയ കാലങ്ങളിലേക്കൊന്നു നോക്കി
സുഖ ദുഃഖമെല്ലാം പങ്കിട്ടൊരാ പ്രീയരിന്‍
മുഖങ്ങള്‍ എന്‍ മനസ്സില്‍ മിന്നി മറഞ്ഞു
വെട്ടിപിടിച്ചോരാ നെട്ടങ്ങളൊക്കെയും
വെറുതെ ഉപേക്ഷിച്ചു പോകേണ്ടാതാകുന്നു
പിന്നെ വെറുതെ എന്തിനു വേണ്ടിയീ പ്രരാക്രമം
എന്നൊരാ ചിന്ത എന്‍ മനസ്സില്‍ തെളിഞ്ഞു
ഒന്നും കരുതാതെ ഏകനായ് വരുന്നു
പോകുമ്പോളും ഏകനായ് പോണു
പിന്നെ എന്തിനീ പടല പിണക്കങ്ങളും ദുര്‍-
മോഹവും ഒരു മാത്ര ചിന്തിക്കു തോഴരെ
പതിയെ തനിച്ചു യാത്രയായിടുന്നു
ഇനിയും തുറക്കാത്ത മിഴികള്‍ അടച്ചെന്‍റെ
അവസാന യാത്രക്ക് തുടക്കം കുറിക്കുന്നു
ഓര്‍കുന്നു എന്‍റെ പ്രീയരാം തോഴരെ
അറിയുന്നു ഞാന്‍ എന്‍ പ്രീയരിന്‍ ദുഖവും
ഒഴിച്ച് കൂടാനാവില്ല ഈ യാത്ര
മരണമെന്നല്ലോ അതിന്‍റെ പേര്‍
അടര്‍ന്നു പോയീടുന്ന നിമിഷങ്ങളില്‍ ഞാന്‍
പോയ കാലങ്ങളിലേക്കൊന്നു നോക്കി
സുഖ ദുഃഖമെല്ലാം പങ്കിട്ടൊരാ പ്രീയരിന്‍
മുഖങ്ങള്‍ എന്‍ മനസ്സില്‍ മിന്നി മറഞ്ഞു
വെട്ടിപിടിച്ചോരാ നെട്ടങ്ങളൊക്കെയും
വെറുതെ ഉപേക്ഷിച്ചു പോകേണ്ടാതാകുന്നു
പിന്നെ വെറുതെ എന്തിനു വേണ്ടിയീ പ്രരാക്രമം
എന്നൊരാ ചിന്ത എന്‍ മനസ്സില്‍ തെളിഞ്ഞു
ഒന്നും കരുതാതെ ഏകനായ് വരുന്നു
പോകുമ്പോളും ഏകനായ് പോണു
പിന്നെ എന്തിനീ പടല പിണക്കങ്ങളും ദുര്‍-
മോഹവും ഒരു മാത്ര ചിന്തിക്കു തോഴരെ
No comments:
Post a Comment