കുട്ടിക്കാലത്ത് ആദ്യം കാണുമ്പോള്‍ ഞങ്ങള്‍ തീര്‍ത്തും അപരിചിതരാണ്... അന്ന് അടുത്തുകണ്ട നിമിഷം അവളുടെ ആ നോട്ടത്തില്‍ ഉണ്ടായിരുന്നു “ഏതാ ഈ ചെക്കന്‍?” എന്നൊരു ചോദ്യം... പരിചയപ്പെട്ട് സംസാരിച്ചു തുടങ്ങിയപ്പോള്‍ അവളെന്നെ “താന്‍” എന്ന് വിളിച്ചു തുടങ്ങി... അങ്ങനെ പരസ്പ്പരം അറിയാവുന്നവരായപ്പോ ആ വിളി “ഇയാള്‍” എന്നായി... എന്നും തമ്മില്‍ കണ്ടിരുന്ന കുറച്ചു നാളുകള്‍ക്കപ്പുറം നല്ലൊരു സുഹൃത്താണെന്ന് മനസ്സിലാക്കികൊണ്ടാകണം അവള്‍ എന്നെ എന്‍റെ പേരുവിളിക്കാന്‍ തുടങ്ങിയത്... “നിങ്ങള്‍ തമ്മില്‍ എന്തോ ഉണ്ട്” എന്ന് കൂടെയുള്ള കൂട്ടുകാര്‍ പറഞ്ഞു തുടങ്ങിയ ആ സമയത്ത് അവള്‍ എന്‍റെ പേരിന്‍റെ പകുതിയാണ് വിളിച്ചിരുന്നത്... നല്ല അടുപ്പം തോന്നിയതുകൊണ്ടാകാം അതുപിന്നെ “ഡാ...” എന്ന വിളിയായി... അവളുടെ കല്യാണം കഴിഞ്ഞതോടെ ഒരു കൊച്ചുപയ്യനോടെന്ന പോലെ “എവിടാട ചെറുക്കാ...” എന്നൊക്കെയായി വിളി... പിന്നെ അവള്‍ക്ക് കുട്ടി ആയപ്പോ ആ കുട്ടിയോടൊപ്പം അവള്‍ക്കും ഞാന്‍ ഒരു അങ്കിള്‍ ആയി... എന്താലെ... ഓന്ത് നിറം മാറും പോലെ... ഇതൊക്കെ ഇങ്ങനെയൊക്കെ എന്തുകൊണ്ടാണോ എന്തോ?... ഞാനാണെങ്കില്‍ അന്നും ഇന്നും അവളെ പേരു തന്നെയാണ് വിളിക്കുന്നത്... വിളില്‍ വന്ന മാറ്റങ്ങളോടെപ്പം അവളങ്ങനെ എന്‍റെ മുന്നിലൂടെ വളര്‍ന്നു വലുതായിന്നും ഞാന്‍ ഇപ്പോഴും മാറ്റമില്ലാതെ കൊച്ചുപയ്യന്‍ തന്നെയാണോ എന്നൊക്കെ തോന്നിയ നിമിഷങ്ങളായിരുന്നു അതെല്ലാം...”
No comments:
Post a Comment