Tuesday, 18 October 2016

വിധി

പകലിലെന്‍ നിനവായ്...
ഇരുളിലെന്‍ കനവായ്...
എരിയുമെന്‍ ഹ്യദയത്തില്‍ ഒരു ഉറവയായ്..
എന്‍ മനദാരില്‍ ഒരു അശ്രുബിന്ദുവായ്..
എന്നുമെന്‍ അരികില്‍ നീയുണ്ടായിരുന്നു..
പുലരിയില്‍ വിരിയുമാ പൂക്കള്‍തന്‍ ചെടിയിലെ ചിരിയിലും,
എന്‍ പുലരിയെ തഴുകുമീ ഇളം കാറ്റിലും നിന്നെ ഞാന്‍ കാണുന്നു.
ഹ്യദയത്തില്‍ നീയൊരു വേദനയായ് നിറഞ്ഞിരുന്നിട്ടും
ഒടുവില്‍
വിധിയുടെ കരങ്ങളാല്‍ നാം തമ്മില്‍ പിരിഞ്ഞു..
ഒരുപാടു സ്വപ്നങ്ങള്‍ നാം തീര്‍‍ത്തില്ലെ..?
അന്നു നാം കണ്ട സ്വപ്നങ്ങള്‍,
ആ ദിനങ്ങള്‍ ഇന്നും ഞാന്‍ കാണുന്നു സ്വപ്നമായ്..

No comments:

Post a Comment