“ബാല്യകാലം ഇന്ന് സ്മരണകളായി തിരിച്ചെത്തുമ്പോള്‍ ഒരു സുന്ദര സ്വപ്നം കാണും പോലെയാണ്... ആ പഴയ കുഞ്ഞി വീടും, മണ്ണപ്പം ചുട്ടും മറ്റും കളിച്ചുവളര്‍ന്ന മുറ്റവും, പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും കുട്ടി സൈക്കിളും... തണുത്ത വെളുപ്പാന്‍ കാലങ്ങളില്‍ ആവോളം ആസ്വദിച്ച് മൂടിപുതച്ചുള്ള ഉറക്കവും... അമ്മയുടെ വിളിയും, കോഴിയുടെ കൂവലും, കിളികളുടെ നാദങ്ങളും കേട്ടുള്ള ഉണരലും... മുഞ്ഞുപെയ്യുന്ന പുലര്‍ കാലങ്ങളില്‍ പിടിപാത്രവുമായി ആ നാട്ടുവഴിയിലൂടെ നടന്ന്‍ അമ്മുചേച്ചിയുടെ വീട്ടില്‍നിന്നും പാല് വാങ്ങാനുള്ള പോക്കും... ആ വഴികളില്‍ കണ്ണുകളില്‍ കൗതുകം നിറച്ചിരുന്ന സൂര്യകിരണങ്ങള്‍ തട്ടിതിളങ്ങിയ പുല്‍ത്തുമ്പിലെ മഞ്ഞുകണങ്ങളും... ചാടി ഓടികളിക്കും പൈക്കിടാവിനോടോത്തുള്ള കളിയും കിന്നാരവും... തോട്ടിലെ കുഞ്ഞോഴുക്കില്‍ പരല്‍ മീനുകളെ നോക്കി നിന്നതും... രാത്രിയില്‍ പൊഴിഞ്ഞ കായ്കനികള്‍ നോക്കിയുള്ള മരച്ചുവട്ടിലെ പ്രദക്ഷിണവും... എല്ലാം കഴിഞ്ഞ് വൈകി വീട്ടിലെത്തുമ്പോള്‍ അമ്മയില്‍നിന്നും കേട്ടിരുന്ന ശകാരവും... തണുത്ത വെള്ളത്തില്‍ മടിച്ചു മടിച്ചുള്ള കുളിയും അതുകഴിഞ്ഞ് വിറച്ചുകൊണ്ടുള്ള നില്‍പ്പും... എല്ലാം എല്ലാം ജീവിതത്തില്‍നിന്നും എന്നോ മാഞ്ഞുപോയിരിക്കുന്നു... വളര്‍ന്നപ്പോള്‍ എല്ലാം ഇന്ന് ദൂരെ കടലിനക്കരെയായി... ഇനി അതൊന്നും തിരിച്ചു വരില്ല! എന്ന തിരിച്ചറിവ് ഇന്നെന്നില്‍ ഒരു സങ്കടം നിറയ്ക്കുന്നു...”
Saturday, 29 October 2016
ഇനി അതൊന്നും തിരിച്ചു വരില്ല

Subscribe to:
Post Comments (Atom)
No comments:
Post a Comment