“ഓരോ ദിവസവും ഓരോ നിമിഷവും എത്രയെത്ര സംഭവങ്ങളാണ് ചുറ്റും നടക്കുന്നത്... അതില്‍ പലതും സ്വന്തം അനുഭവങ്ങളായിതീരുന്നു... മറ്റു ചിലതിനെല്ലാം ഞാനൊരു സാക്ഷിയും... കാലം കുറെയായി ഇത് ഇങ്ങനെ തുടരുന്നു... എന്നാലും അതില്‍ എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും ഏതാണ് കാര്യമാക്കേണ്ടാത്തത്, എനിക്ക് വേണ്ടത്തതെന്നും തിരിച്ചറിയാന്‍ ഇന്നും പഠിച്ചിട്ടില്ല
!... തിരുത്തുകള്‍ വേണ്ടത് തെറ്റുകളിലാണ് എന്നതുകൊണ്ടാണോ എന്തോ പലപ്പോഴും കാര്യമാക്കേണ്ടാത്ത കാര്യങ്ങളിലേക്കാണ് കൂടുതല്‍ ശ്രദ്ധ പോകുന്നത്... അതെല്ലാം എടുത്ത് വീണ്ടുംവീണ്ടും ചിന്തിച്ചുകൂട്ടി സ്വയം ഒരു പരുവമാകാറ പതിവ്... അവിടെ ജീവിതം തന്നെ വെറുത്തു പോകാറുണ്ട്... എന്നാല്‍ അതിനിടെ വേണ്ടതും നല്ലതുമായ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുപോലുമില്ല...
No comments:
Post a Comment