Wednesday, 26 October 2016

തണല്‍

വെയിലേറ്റു തളര്‍ന്ന് ‍ ഒരു മരത്തണലില്‍ ചെന്നിരിക്കുമ്പോള്‍ അറിയാനാകുന്ന സുഖവും ആശ്വാസവും വളരെ വലുതാണ്‌... അല്ലേ?... അപ്പോ ഒന്ന് മുകളിലേക്ക് നോക്കിയാല്‍ കാണാം ആ മരം ഒരു വലിയ കുടപോലെ നില്‍ക്കുന്നത്... താന്‍ വിരിച്ചുനില്‍ക്കുന്ന തണലിലേക്ക്‌  എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ടങ്ങനെ... അങ്ങനെ മരം മാത്രമല്ല ജീവിതത്തില്‍ തണലായി മാറുന്ന വ്യക്തികളുമുണ്ട്... മറ്റുള്ളവര്‍ക്കായി ആശ്വാസത്തിന്‍റെ , സാന്ത്വനത്തിന്‍റെ, സംരക്ഷണത്തിന്‍റെ, തലോടലിന്‍റെ, തണല്‍ വിരിക്കുന്നവര്‍... കുഞ്ഞായിരിക്കുമ്പോള്‍ അമ്മയുടെ തണലില്‍ നിന്നും വളരുന്ന വേളകളില്‍ അച്ഛന്‍റെ നിഴലില്‍... പിന്നീട് സഹോദരങ്ങളുടെ സുഹൃത്തിന്‍റെ അങ്ങനെ പലരും ഓരോരോ ഘട്ടത്തിലും തണലാകാറുണ്ട്... എന്നാല്‍ അതില്ലാത്ത അവസ്ഥ, ആ ഇല്ലായ്മ അറിയാനായാലേ കിട്ടിയിരുന്ന തണലിന്‍റെ വിലയും അത് വിരിച്ചിരുന്ന ആളെയും അറിയാന്‍ ഇടവരാറുള്ളൂ... അല്ലാത്ത പക്ഷം ആ വന്മവരങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെ പോകും... ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിമിഷങ്ങളില്‍ ഒരു കുഞ്ഞു തണലിനായി ഞാന്‍ കൊതിച്ചിട്ടുണ്ട്... അങ്ങനെ ഒരാളെ എവിടെയെങ്കിലും കാണാന്‍ പറ്റുമോ എന്ന് ഞാന്‍ തിരഞ്ഞിരുന്നു... അതിനിടെ അപ്രതീക്ഷിതമായാണ് കുറച്ചു കാലം മുന്നേ ഒരാളെ പരിചയപ്പെടാന്‍ ഇടയായത്... ഇന്ന് ആ നല്ലൊരു സുഹൃത്തിന്‍റെ അല്ലെങ്കില്‍ അതിനും മുകളിലേക്ക് നില്‍ക്കുന്ന അയാളുടെ തണല്‍ ഞാന്‍ അറിയുന്നുണ്ട്... അതൊരു ഭാഗ്യമായി തന്നെയാണ് എനിക്ക് തോന്നുന്നത്... കാരണം എല്ലാവരും അങ്ങനെ ഒന്ന് മോഹിക്കുമെങ്കിലും എല്ലാവര്‍ക്കും അതങ്ങനെ കിട്ടണമെന്നില്ല! എന്നതുകൊണ്ടു തന്നെ... അങ്ങനെ ഇന്നോളം ഞാനറിഞ്ഞ തണല്‍മരങ്ങളില്‍ ഇന്ന് ആ ഒരു സുഹൃത്തും...”

No comments:

Post a Comment