Tuesday, 18 October 2016

ആത്മപരിശോധന

സുബഹി ബാങ്കിന്റെ മാധുര്യത്താൽ ഉണരുന്ന കുളത്തിലെ പരൽമീനുകൾ.......
ദൂരെയുള്ള ആ പള്ളിവഴിയിൽ ആരൊക്കെ ഈ വഴി വരുന്നുണ്ടെന്നും നോക്കി...
ആ മയിലാഞ്ചി ചെടിക്കു കീഴിൽ.... ഉറങ്ങുന്ന ആ റൂഹുകളും....
ഒരിക്കൽ കേട്ടാൽ പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഖുർആൻ വചനങ്ങൾ തഴുകി വരുന്ന ആ കുളിർതെന്നൽ....... അമ്പരമുറ്റം നിറയെ കുളിരു ചൊരിയുന്ന നിലാവിൽ കുളിപ്പിക്കുന്ന ഷoസും..... ..
എത്തി നമ്മുടെ കാതുകളെ കുളിരണിയിക്കുമ്പോൾ......
നമ്മെ സൃഷ്ട്ടിച്ച ആ നാഥനെ വേണ്ടി സുജൂദിൽ കിടന്നു മടക്കം ആ കബറാളികൾക്കൊരു സലാം പറഞ്ഞു അന്നത്തെ പുലരി നമ്മുക്കായി വെണ്ണ തൂവുന്നതാക്കി തീർക്കാൻ എന്നു നമ്മുക്കെവിടെ സമയം അല്ലേ.....
നാളത്തെ ജീവിതം ആര് നോക്കുന്നല്ലേ ആർക്കു വേണം അല്ലെ......
ഇന്നത്തെ ജീവിതം വലിയതാക്കി തീർക്കാൻ വേണ്ടി മാത്രം...
എന്നു എല്ലാവരും എല്ലാ സങ്കടവും ദുഃഖവും സന്തോഷങ്ങളും തീർക്കുന്നത് fb എന്ന നവമാധ്യമങ്ങളിൽ മാത്രം.....
മാതാപിതാക്കളെ വാ തോരാതെ പറയുന്നവർ പള്ളിക്കാട്ടിലെ മണിയറയിൽ കിടക്കുന്ന ആ റൂഹുകളെ ഓർമ്മയില്ല....
എന്റെ കുടുംബം എന്നക്കോ വാതോരാതെ പറയുന്നവർ സ്നേഹിച്ചതിന്റെ കണക്ക് കൂട്ടുന്നവർ സ്വത്തിന്റെ കണക്കു നോക്കുന്നവർ...... അങ്ങിനെ എന്തെല്ലാം ഉണ്ട് അതെല്ലാം.. എന്നാലോ ഒരിക്കൽ പോലും ഒന്നിച്ചു ഒരു നേരത്തെ ആഹാരം കഴിക്കണം എന്നു പോലും ഇല്ലാതെ...
സ്വന്തം സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് പോലും അവന്റെ കടമയാണെന്ന് പഠിപ്പിച്ച ഹബീബിനെ മറന്നു ജീവിക്കുന്നു... ജീവിതമെന്ന കാലചക്രം വളരെ വേഗതയിൽ തിരിയുന്നു......
എന്നു ഈ ഭൂമിയിൽ ആർക്കും ആരെയും ഒരു കടപ്പാടില്ലാത്ത പോലെ.... മാതാപിതാക്കൾ സഹോദരങ്ങൾ ഭാര്യ മക്കൾ ബന്ധു മിത്രാതികൾ എല്ലാം എന്നു അന്ന്യം ആയി കൊണ്ടിരിക്കുന്നു...
നാം നമ്മുടെ ജീവിത ശൈലിയെ ഒന്ന് ആത്മാത്ഥമായി വിലയിരുത്തുക  നമ്മുടെ സൽകർമ്മങ്ങൾ നമ്മുക്ക് അനുകൂലമാണോ എന്നു ഒരു ആത്മപരിശോധന നടത്തുക...
ജീവിക്കുക കുടുംബത്തിനായി.... നൽകുക നമ്മുടെ സ്നേഹം കുടുംബത്തിനും നല്ല കൂട്ടുകാർക്കും..... ഈ ജീവിതമാകുന്ന ഓട്ടത്തിൽ ഒന്നിനും സമയം ഇല്ലാത്ത നമ്മുക്ക് നാളെ ഒരുപാട് സമയം വെറുതെ കളയാൻ ഇല്ല... നമ്മൾ ചെയ്ത സത്കർമങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു ഓർമ്മപ്പെടുത്തൽ എന്നോടും എന്റെ പ്രിയപെട്ടവരോടും.....
നാഥൻ അനുഗ്രഹിക്കട്ടെ....

No comments:

Post a Comment