Tuesday, 18 October 2016

ഹൃദയത്തിന്‍ വേദന

വിടപറയാന്‍ വെമ്പുന്ന ഹൃദയത്തിന്‍ വേദന 
ഒരു വാക്കില്‍ ചൊല്ലുവാന്‍ ആകുമെങ്കില്‍ 
ഒരു വാക്കിലെന്നുടെ വേദന നിന്നെ ഞാന്‍ 
അറിയിച്ചു യാത്രയായീടും സഖീ 

വിരഹത്തിനാഴം അളക്കുവനാവില്ലെ-
ന്നരിയുന്നു ഞാന്‍ എന്‍റെ പ്രീയതോഴീ 
അളക്കുവാനയെങ്കിലെന്‍ വേദനയിന്‍ 
ആഴം നീ അറിഞ്ഞീടുമതു നിശ്ചയം 

നിറമാര്‍ന്ന സ്വപ്‌നങ്ങള്‍ ഒരു കുമിള പോലെ
പാറി കളിച്ചു നശിച്ചീടുന്നു
ആശകളെല്ലാം മരവിച്ചു ഞാന്‍ ഇന്ന്
ഏകാന്തതയിന്‍ വിഷാദ രൂപം

No comments:

Post a Comment