Sunday, 16 October 2016

അകലുകയാണ്

അകലുകയാണ് ഞാന്‍
നിന്നില്‍ നിന്ന്...
നീ അറിയാത്ത,
നിഴലുകള്‍ തെളിയാത്ത
ലോകത്തേക്ക്....
ആഗ്രഹങ്ങള്‍ തളിരിടാത്ത,
സ്വപ്നങ്ങള്‍ പൂക്കാത്ത
ലോകത്തേക്ക്...
പ്രണയവും വിരഹവും
കൈ കോര്‍ത്ത്
കണ്ണീര്‍ പൊഴിയാത്ത ലോകത്തേക്ക്... നീയില്ലാത്ത,
നിന്‍റെ ഓര്‍മ്മകളില്ലാത്ത
എന്‍റേത് മാത്രമായ ലോകത്തേക്ക് ...

No comments:

Post a Comment