“ജീവിതത്തില്‍ ഞാനിന്നുവരെ കണ്ട ഒരാള്‍ക്കും പകരക്കാരായി നില്‍ക്കാവുന്ന മറ്റൊരാളില്ല... ഉള്ളംകൈയ്യിലെ രേഖകള്‍ പോലെ എല്ലാവരും തീര്‍ത്തും വ്യത്യസ്ഥരാണ്... എല്ലാ രീതിയിലും... മറ്റൊരാള്‍ക്ക് തുല്ല്യമാകാന്‍ ആര്‍ക്കെങ്കിലും കഴിയുമായിരുന്നെങ്കില്‍ ജീവിതത്തില്‍ ആര്‍ക്കും ആരെയും ഒരിക്കലും നഷ്ട്ടമായി തോന്നില്ലായിരുന്നു... സ്വന്തമായുള്ളതും എന്നും കൂടെയുള്ളതുമായ ഓരോന്നിന്‍റെയും മൂല്യമറിയാന്‍ പലപ്പോഴും ഞാന്‍ ഒരുപാട് വൈകിപോയിട്ടുണ്ട്... അതങ്ങനെ മനസ്സിലാക്കാവുന്ന രീതിയില്‍ ഒരു ചിന്ത എന്നിലുണ്ടായിട്ടില്ല! എന്നതാണ് സത്യം... ചിലപ്പോള്‍ ഉള്ളതിലൊന്നിലും അഹങ്കരിക്കാന്‍ നില്‍ക്കാഞ്ഞതിനാലാകാം... അതല്ലെങ്കില്‍ എന്ത് എത്ര നേടിയാലും പോരാ ഇനിയെന്ത് എന്ന് ചിന്തിക്കുന്ന മനുഷ്യമനസ്സിന്‍ തിരക്കിട്ട ഓട്ടം എന്നിലും ഉണ്ടായിരുന്നിരിക്കാം... ജീവിതയാത്ര ഏത് വഴിയിലൂടെ എത്ര വേഗത്തില്‍ ആയിരുന്നാലും ഒരു കൈയ്യാല്‍ ചേര്‍ത്തു പിടിച്ച് കൂടെ കൂട്ടേണ്ടുന്ന ചിലതുണ്ട് ചിലരുണ്ട് എന്നത് ഒരു വലിയ തിരിച്ചറിവായിരുന്നു... അതിന് ശ്രമിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ അറിഞ്ഞു എന്‍റെ പൂര്‍ണ്ണത അവരിലൂടെയാണെന്ന്... കൂടെയുളവരെ എന്നും കൂടെ നിര്‍ത്തുമ്പോള്‍ അവര്‍ക്ക് ലഭ്യമാകുന്ന സംരക്ഷണത്തില്‍ ആ സഹായങ്ങളില്‍ അവര്‍ തെളിയിക്കുന്ന സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ദീപത്തിന്‍ പ്രഭയാണ് നമുക്കിടയില്‍ കാണുന്ന ഓരോ തെളിച്ചമുള്ള മുഖങ്ങളും... നിറഞ്ഞ ചിരിയും... അത് കാണുമ്പോള്‍ എനിക്കിന്ന് അതങ്ങനെ തിരിച്ചറിയാനാവുന്നു...”
No comments:
Post a Comment