Saturday, 29 October 2016

സുന്ദര പ്രണയം.

“കൂടെ പഠിച്ചിരുന്ന ഒരു സുന്ദരിക്കുട്ടി മനസ്സില്‍ ഇടംപിടിച്ച കാലം... അന്നെനിക്ക് മീശ മുളക്കുന്നെ ഉള്ളൂ... അന്നത്തെ സാഹചര്യങ്ങള്‍ എനിക്ക് മനസ്സിലാക്കിതരികയായിരുന്നു എന്താണ് “പ്രണയം”... മുപ്പത്തിയഞ്ചിനും മേലെ ആണ്‍കുട്ടികളും പത്ത്  പെണ്‍കുട്ടികളും പഠിക്കുന്ന ഒരു ക്ലാസ്സ്‌റൂം... അവിടെ വച്ച് ഞാനേപ്പോഴോ അറിഞ്ഞു ആ അനുഭൂതി... അവിടെ ഞാന്‍ ഇരിന്നിരുന്ന ബെഞ്ചിന്‍റെ തൊട്ടു മുന്നിലെ ബെഞ്ചിലായിരുന്നു അവള്‍... എപ്പോഴും പുറകിലേക്ക് തിരിഞ്ഞു എന്നോട് സംസാരിച്ചിരുന്നപ്പോഴും... നോട്ട്സ് എഴുതാന്‍ നേരം പേന പരസ്പ്പരം കൈമാറി എഴുതാന്‍ അവള്‍ താല്‍പ്പര്യം കാണിച്ചിരുന്നപ്പോഴും... പഠിക്കാന്‍ കടം വാങ്ങാറുള്ള “ലേബര്‍ ഇന്‍ഡ്യ” യുടെ പേജുകള്‍ക്കിടയില്‍ അറിയാതെ പെട്ടുപോയപോലെ ഗ്രീറ്റിംഗ് കാര്‍ഡുകളില്‍ നിന്നുള്ള ലവ് ചിഹ്നങ്ങളും ചുവന്ന റോസാപ്പൂക്കളും കണ്ടപ്പോഴും... ആവശ്യമില്ലാത്തപ്പോള്‍ ഒരു അധികാരത്തോടെ അവളുടെ കണ്ണട എന്‍റെ ഷര്‍ട്ടിന്‍റെ  പോക്കറ്റില്‍ കൊണ്ടുവച്ചിരുന്നപ്പോഴും എനിക്കെന്തോ എവിടെയോ അവളെനിക്ക് മറ്റുള്ളവരെ പോലെ അല്ല! എന്ന് തോന്നിതുടങ്ങി... ഒരു സുഹൃത്തിനും അപ്പുറത്തേക്ക് അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഏറെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു... “Something special” എന്നൊക്കെ പറയില്ലേ അതുപോലെ... അത് ഞാന്‍ മനസ്സിലാക്കും മുന്നേ ആ ക്ലാസ്സിലെ എല്ലാവരും, പഠിപ്പിക്കുന്ന ടീച്ചേഴ്സ് വരെ മനസ്സിലാക്കി കഴിഞ്ഞിരുന്നു... അങ്ങനെ എല്ലാവരും അറിഞ്ഞുകൊണ്ടൊരു കുഞ്ഞു പ്രണയം... അതാണ്‌ എന്നിലേക്ക് വന്ന ഞാന്‍ ആദ്യം അടുത്തറിഞ്ഞ സുന്ദര പ്രണയം...”

No comments:

Post a Comment