Tuesday, 18 October 2016

ഒരു പുനര്‍ജന്‍മത്തിനായ്‌

പിറക്കാന്‍ കഴിയാതെ പോയൊരു കാവ്യമേ...
നിന്‍ ഹ്യദയത്തുടിപ്പുകള്‍ അറിയുന്നു ഞാന്‍..

നിന്നിലെ സങ്കല്‍പ്പ മന്ദാരങ്ങള്‍ വിടരുന്നതും
കൊഴിഞ്ഞതും അറിഞ്ഞില്ല ഞാന്‍....

എവിടെയെന്‍ കാലുകള്‍ ഇടറിവീണത്‌.. ?

നിന്നെ കാണാന്‍ കഴിയാതെ എന്‍ കണ്ണുകള്‍
എവിടെയായിരുന്നു.. ?

പിന്നിട്ട പാതകളില്‍ എങ്ങോ ഞാന്‍ മറന്നത്‌
നിന്നെയായിരുന്നോ.. ?

അതോ നൊമ്പരങ്ങള്‍ തന്‍ കയറ്റുപടിയില്‍ കണ്ണുനീര്‍ തുള്ളിയായ്‌പൊഴിഞ്ഞതും
നീയായിരുന്നോ... ?

ഇന്നു ഞാന്‍ നിന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കും പോലെ...

അറിയില്ല...

ഒരു പുനര്‍ജന്‍മത്തിനായ്‌നീ വീണ്ടും എന്നിലേക്കോ.... ?
അതോ നിശ്ചലമായി,
നിശ്ശബ്ദമായി...

വീണ്ടും വേദനകള്‍ തന്‍ അകത്തളങ്ങലിലേക്കോ..... ? 

No comments:

Post a Comment