Wednesday, 16 November 2016

നീ, കൊതിച്ചയെൻ സ്നേഹം

മുൻപേ പറന്ന വസന്തത്തിന്റെ -
ഓർമയ്ക്ക് മുന്നിൽ,
മൂന്നുകണ്ണിട്ട കുടമുടച്ചു
ചിതകൊളുത്തിയപ്പോൾ -
ആ നേർത്ത കാറ്റിന്റെ,
ഈണത്തിൽ അലിഞ്ഞു,
നിൻ മിഴിനീർ
തുടയ്ക്കാനാകാത്തവണ്ണം,
കത്തിയമർന്നപ്പോൾ,
പറന്നുയർന്ന പുകയ്ക്കൊപ്പം
ഒത്തിരി ഒത്തിരി,
മുകളിലേയ്ക്കു പറന്നു,
ഒരു നൂറുതുള്ളി -
വർഷമായി പൊഴിഞ്ഞപ്പോൾ -
അതിലുമാലിഞ്ഞു നിൻ,
മിഴിനീർ........
ഒരുമിച്ചു നെയ്ത സ്വപ്നങ്ങൾ,
കാണാമറയത് -
ഒളിച്ചിരുന്നു പരിഹസിച്ചപ്പോൾ -
ഉറക്കം മരിച്ച കണ്ണുകളിൽ,
തളംകെട്ടിയതു സ്നേഹമായിരുന്നു...
നൂറു ജന്മം നിന്നോട് -
ചേർത്തുനിർത്താൻ നീ,
കൊതിച്ചയെൻ സ്നേഹം...   

No comments:

Post a Comment