കഥകള്‍ കേള്‍ക്കുമ്പോഴും ബുക്കുകള്‍ വായിക്കുമ്പോഴും ആ കഥാസാഹചര്യങ്ങളും, സന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും ഉള്ളില്‍ രൂപംകൊള്ളുന്നത് സാധാരണയാണ്... അവിടെ ആ കഥാപാത്രങ്ങളെ പറ്റിയുള്ള ഒരു വര്‍ണ്ണനകൂടിയുണ്ടെങ്കില്‍ ആ രൂപങ്ങള്‍ നല്ല കൃത്യവും വ്യക്തവുമായി നമ്മുടെ ഉള്ളില്‍ തെളിയും... ആ രീതിയിലാണ് പണ്ടത്തെ ഗന്ധര്‍വ്വന്‍മാരെയും യക്ഷികളെയും രാക്ഷസനെയുമെല്ലാം നേരില്‍ കണ്ടപോലുള്ള പരിചയമുണ്ടായത്... ആ പേരുകള്‍ ഇന്ന് കേള്‍ക്കുമ്പോഴും ഓര്‍മ്മയില്‍ വരുന്ന അവരുടേതായ ഓരോ രൂപങ്ങളുണ്ട്... കോട്ടയം പുഷ്പനാഥിനെ പോലുള്ളവര്‍ എഴുതി ജീവന്‍കൊടുത്ത കഥാപാത്രങ്ങള്‍... എല്ലാം ഭീകരതയും ഭീതിയും നിറക്കുന്നതായിരുന്നു... 98ല്‍ പുറത്തിറങ്ങിയ “എന്ന് സ്വന്തം ജാനകിക്കുട്ടി” എന്ന സിനിമ കണ്ടുകഴിഞ്ഞപ്പോഴാണ് യക്ഷി എന്ന അതുവരെയുള്ള സങ്കല്‍പ്പത്തിന് ഒരു മാറ്റമുണ്ടായത്... എംടിയുടെ സൃഷ്ടിക്കും അപ്പുറത്ത് സുന്ദരമായ പൂച്ചകണ്ണുകളുള്ള സുന്ദരിയായ ചഞ്ചല്‍ കുഞ്ഞാത്തോല്‍ എന്ന യക്ഷി കഥാപാത്രത്തെ അവതരിപ്പിച്ചു കണ്ടപ്പോള്‍ അങ്ങനെ കൂട്ടുകൂടാവുന്നതും, സൗമ്യമായി സംസാരിക്കുന്നതുമായ നല്ല യക്ഷികളും ഉണ്ട് എന്നൊരു ചിന്ത ഉണ്ടാവുകയായിരുന്നു... മനുഷ്യന്‍ ഇവിടെ അവന്‍റെ ബന്ധങ്ങള്‍ക്കിടയില്‍ മാത്രമല്ല അവന്‍റെതായ സങ്കല്‍പ്പിക ലോകങ്ങളില്‍ അവിടുത്തെ വേറിട്ട ആളുകള്‍ക്കിടയിലും ഒരേ സമയം ജീവിക്കുന്നുണ്ട്... എല്ലാവരും അല്ല ചിലര്‍... അവര്‍ അവിടെ കണ്ടതാകാം സാങ്കല്‍പ്പികമായ ഇങ്ങനെ ഓരോരോ കഥാപാത്രങ്ങള്‍... അവരെയെല്ലാം എഴുത്തിലൂടെ അവര്‍ നമുക്ക് പരിചയപ്പെടുത്തുമ്പോള്‍ നമ്മള്‍ ഓരോരുത്തരും കാണുന്ന ആ മുഖങ്ങളില്‍ മാറ്റം ഉണ്ടെങ്കിലും സുന്ദരം തന്നെ ആ സൃഷ്ട്ടികള്‍ ഓരോന്നും...”
No comments:
Post a Comment