ഉറ്റ സുഹൃത്തിനോടൊപ്പം ചിലവഴിക്കുന്ന സമയങ്ങളില്‍ ഈ ലോകം വളരെ ചെറുതാണെന്ന് എനിക്ക് തോന്നാറുണ്ട്... ലോകം മുഴുവനായും ഞങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്നതായി തോന്നും... അവരോടെന്ന പോലെ എന്തിനെക്കുറിച്ചും എന്തും എങ്ങനെയും പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് വേറെ എവിടെയും കിട്ടിയിട്ടില്ല!.. അതുകൊണ്ടുതന്നെ നാളിന്നുവരെ ഒന്ന് മനസ്സുതുറന്ന് സംസാരിക്കാനായിട്ടുള്ളത് അവരോടു മാത്രമാണ്... അവന്മാരെ കാണുമ്പോഴേ ഉള്ളിന്‍റെയുള്ളില്‍ നിന്നും ഒരു ചിരി വന്നു തുടങ്ങും... അവര്‍ക്കു മുന്നില്‍ നിമിഷനേരം മതി സ്വയം ഒരു കുട്ടിയായി മാറാന്‍... ആ കുട്ടിയില്‍ നിന്നും ബാല്യ കൗമാര യൗവനത്തിലൂടെ ഒരു യാത്ര പോകാന്‍... കളിയായും ചിരിയായും എല്ലാം എന്നിലേക്ക് മടങ്ങിവരാന്‍... പഴയ മണ്ടത്തരങ്ങളും കുസൃതികളും കള്ളത്തരങ്ങളും ഓര്‍മ്മകളിലൂടെ പുനര്‍ജനിക്കുന്ന നിമിഷങ്ങള്‍... കാലം മായ്ച്ചു തുടങ്ങിയ പഴയ ഓരോ മുഖങ്ങള്‍ വീണ്ടും തെളിയുന്നത് അപ്പോഴാണ്... മറന്നുതുടങ്ങിയ പേരുകള്‍ ഓര്‍ത്തെടുത്ത് അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കുന്ന നേരം... എല്ലാംകൊണ്ടും അതി സുന്ദരം തന്നെ അവരടുത്തുള്ള ആ നിമിഷങ്ങള്‍...”
No comments:
Post a Comment