പ്രണയ വേദന സഹിക്കാത്ത ഒരു പ്രകൃതി സത്യമാണു മനുഷ്യൻ..... "
അതെനിക്കറിയാമായിരുന്നു എന്നിട്ടും.....,
ഞാനവളെ സ്നേഹിച്ചു....!
ആരോരും അറിയാതെ....,
ആരോടും പറയാതെ....,
ഞങ്ങളുടെ ലോകത്ത് ഞങ്ങൾ മാത്രമായ്....,
ലക്ഷോപലക്ഷം ദീപങ്ങൾ മനസ്സിൽ കൊളുത്തി വെച്ച്....!
ഞാൻ സൂക്ഷിച്ച എന്റെ പ്രിയ സ്വപ്നമായിരുന്നു അവൾ....!
സ്വപ്നത്തിലും ഞാൻ കാണാൻ കൊതിക്കുന്ന ഏകമുഖമായ്....,
എന്റെ ഇരു കൈകളിലുമായി ചേർത്തു പിടിച്ച് ഉറക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്ന എന്റെ പ്രാണപ്രേയസിയായ്.....,
എന്റെ സകല സ്വപ്നങ്ങളുടെയും ആകെ തുകയായ്.......,
അവൾ എന്റെ ഹൃദയത്തിലലിഞ്ഞു ചേർന്നു......!
അവളെ കണ്ടു മുട്ടിയ നിമിഷമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷം....!
എന്തിനേറെ....,
അവൾക്കു വേണ്ടി മരണത്തിൽ നിന്നു പോലും എഴുന്നേറ്റു വരാൻ എനിക്കാവുമായിരുന്നു....!
പക്ഷെ എല്ലാം വെറുതെയായിരുന്നു.....,
പാഴായി പോയ ഒരു സ്വപ്നം മാത്രമായി മാറുകയായിരുന്നു എനിക്കവൾ......!
വിധിയുടെ ക്രൂരതയാണോ മനുഷ്യന്റെ പൊയ്മുഖമാണോ എന്നെനിക്കറിയില്ല....,
പെട്ടന്നൊരു ദിവസം.....,
ഐസ്സു പോലെ ദൃഢമായിരുന്ന സ്നേഹം മഞ്ഞു പോലെ അലിഞ്ഞില്ലാതായി....."
നടുക്കടലിൽ വെച്ച് തുഴ നഷ്ടമായ മുക്കുവനെ പോലെ നിസഹായനായി ഒരോ ദിനങ്ങളും കടന്നുപോയി....."
അവൾ സ്വന്തം വിവാഹം കഴിയും വരെയും ഫോൺ ഒാഫാക്കി വെച്ചും വീട്ടിൽ നിന്നു പുറത്തിറങ്ങാതെയും അവളെ അവൾ മനപ്പൂർവ്വം എന്നിൽ നിന്നും മറച്ചു പിടിച്ചു....,
അവളുടെ മിഴികളിൽ അടഞ്ഞു പോയ ഞങ്ങളുടെ പ്രണയം അവളുടെ മൗനത്തോടെ അവസാനിച്ചു.....!
കാലം കടന്നു പോയി....,
വർഷങ്ങൾക്കു ശേഷം അന്നവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ....,
അവളാകെ മാറിയിരുന്നു...,
തടി കൂടിയിരിക്കുന്നു...,
മുഖത്തെ കുട്ടിത്വം നഷ്ടമായിരിക്കുന്നു....,
കണ്ണുകളിലെ തിളക്കം മറഞ്ഞിരിക്കുന്നു...,
എല്ലാം മാറി പകരം ഒരു വീട്ടമ്മയുടെ പരിവേഷമായിരിക്കുന്നു അവൾക്കിന്ന്....!
പക്ഷെ...,
അവളെ കണ്ട നിമിഷം അവൾ എന്നെയും കണ്ടു...,
അതൊടെ അവൾ എനിക്കേകിയ വഞ്ചനയേ ഒാർത്ത് എന്റെ രക്തം തിളച്ചു...,
അതുവരെയും അടക്കി വെച്ച എല്ലാ വേദനയും രോഷവും കത്തിയ അഗ്നി എന്നിൽ പടർന്നു
വർദ്ധിതമായ ദേഷ്യത്തോടെ അതി ക്രൂരമായി തന്നെയാണ് ഞാനവളെ നോക്കിയത്....,
അതു കണ്ടും അവൾ എനിക്കരുകിലേക്ക് നടന്നു വന്നു...,
എന്റെ സകല വൈരാഗ്യത്തോടെയും അവളെ വെട്ടിമുറിക്കാൻ തയ്യാറായി ഞാനും നിന്നു....,
അടുത്തെത്തുന്ന നേരം അവൾ എന്നോട് എന്തെങ്കിലും ചോദിക്കുമെന്നും....,
ആ അവസരം മുതലെടുത്ത് അവളൊടുള്ള സകല പകയും തീർക്കുന്നതിന് അവളെ പച്ചക്ക് കീറി മുറിക്കാൻ കണക്കു കൂട്ടി....,
അതുവരെയും മറന്നു വെച്ചതെല്ലാം ഒാരോന്നായി ഒാർത്തെടുത്ത് ഞാൻ എന്റെ നെഞ്ചിലെരിയുന്ന പകയുടെ കനലിന്റെ മൂർച്ച കൂട്ടാനായി ആളിക്കത്തിച്ചു....,
അവളെന്നിക്കു മുന്നിലെക്കു വന്നു പാതി മാത്രം വിടർന്ന പുഞ്ചിയോടെ എന്നെ നോക്കിയതും....,
പറയാൻ കരുതിവെച്ച പലതും ആ പാതിചിരിയിൽ എന്നിൽ നിന്നു മാഞ്ഞു പോയി....,
ഞാനവളുടെ മുന്നിൽ വീണ്ടും മറുത്തൊന്നും പറയാനാവാതെ പരാജിതനാവുകയാണെന്ന് മനസ്സിൽ ഉറപ്പിച്ച നിമിഷം....,
അവൾ എന്നോട് പറഞ്ഞു....,
എന്നെ പോലെ ജീവിതം കൊണ്ട് വിഡ്ഢിയായ ഒരു സ്ത്രീ ഈ ലോകത്ത് വേറെയുണ്ടാവില്ലായെന്ന്...." " "
അവളതു പറഞ്ഞപ്പോൾ...,
കത്തിയെരിഞ്ഞമർന്ന് ചാരമായി
മാറിയ ചിത പോലെയായി
എന്റെ മനസ്സ്......."

No comments:
Post a Comment