“അവിശ്വസനീയമാകുന്നു മരണങ്ങള്‍... കുഞ്ഞുപ്രായം മുതല്‍ കണ്ടു തുടങ്ങിയവര്‍... ജീവിത പാഠങ്ങള്‍ ഓരോന്നായി പഠിപ്പിച്ചു തന്നവര്‍... വിവേക വിചാരങ്ങള്‍ പകര്‍ന്നു തന്നവര്‍... കാണാ കാഴ്ച്ചകളിലേക്ക് കൈപിടിച്ചു കൊണ്ടുപോയവര്‍... എന്നും ഉമ്മയെപോലെ സ്നേഹിച്ചവര്‍... സംരക്ഷിച്ചവര്‍... സ്വന്തമല്ലെങ്കിലും സ്വന്തമെന്നപോലെ ആരൊക്കെയോ ആണെന്ന്‍ തോന്നിപ്പിച്ചവര്‍... മനസ്സില്‍ നല്ലൊരിടം പിടിച്ചുപറ്റിയ പ്രിയപ്പെട്ടവര്‍... അങ്ങനെ ജീവിതത്തോട് വളരെ അടുത്തു നിന്നിരുന്ന പലരും ഇന്നില്ലെന്ന സത്യം ഒട്ടുംതന്നെ ഉള്‍ക്കൊള്ളാനാവുന്നില്ല... പലരും അങ്ങനെ പോയ്മറഞ്ഞുവെന്ന വിവരം ഏറെ ദൂരെ ഈ അന്യരാജ്യത്തിരുന്നാണ് ഞാന്‍ കേട്ടറിഞ്ഞത്... ഒരുപക്ഷെ ആ സമയത്ത് അവിടെ ഇല്ലാതിരുന്നതുകൊണ്ടും, അതൊന്നും നേരില്‍ കണ്ടില്ലെന്നതുകൊണ്ടുമാകാം ആ ഒരു വിശ്വാസക്കുറവ്... ഇന്നും വീട്ടിലേക്ക് വിളിക്കുമ്പോള്‍, കൂട്ടുകാരെ വിളിക്കുമ്പോള്‍ അവരെകുറിച്ചെല്ലാം ഞാന്‍ അറിയാതെ ചോദിച്ചു പോകുന്നു... അവരുടെ വിശേഷങ്ങള്‍ തിരക്കിപോകുന്നു... അപ്പോഴുള്ള മറുപടിയിലാണ് “അവരൊന്നും ഇന്നില്ല! ഇനിയില്ല!” എന്ന സത്യം വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തലാകുന്നത്... പ്രത്യക്ഷത്തില്‍ നമ്മള്‍ ഒരു വരിയിലാണെന്ന് തോന്നുന്നിലെങ്കിലും എല്ലാവരും മരണത്തിന്‍ ക്യൂവിലാണ് നില്‍ക്കുന്നത്... അവിടെ ഊഴമെത്തിയവര്‍ ഓരോരുത്തരായി വിടപറഞ്ഞ് അവസാനിക്കുമ്പോള്‍ ഇനിയും കേള്‍ക്കാനുണ്ടാകും ഉള്‍ക്കൊള്ളാനാവാത്ത മരണ വാര്‍ത്തകള്‍... അന്നും വേദനയോടെ, നിശബ്ദതയോടെ അവിശ്വസനീയതയില്‍ നിന്നേക്കാം... എല്ലാം ഇങ്ങനെ സ്വന്തം മരണം വരെയുള്ള ഒരു തുടര്‍ച്ച...”
No comments:
Post a Comment