വിഴുങ്ങിയതെന്നെയാണെന്ന
തിരിച്ചറിവിലേക്കെത്താൻ ;
ഇനിയുമൊരു പേമാരി വരണം...
കടുത്തവേനലിൽ വിണ്ടുകീറിയ
മണ്ണിനോപോലുംആർത്തി
ഒരിറ്റുനീരല്ലായിരുന്നു,
എൻ ഭാരമേറിയ ശരീരമായിരുന്നു.
ആത്മാവ് ശൂന്യമായ -
ഹൃദയമപ്രത്യക്ഷമായ ശരീരം...
ഒരു നോവിലൊടുങ്ങിയതാണെങ്കിൽ,
അവയ്ക്കു തെല്ലും
ക്ഷീണമാകില്ലായിരുന്നു...
എന്നാൽ,
സഹസ്രവര്ഷങ്ങളായി
ഒടുങ്ങാത്ത വേദനത്തിന്ന ഹൃദയം
നീ അറുത്തെടുത്തത് ,
മറ്റൊരാളുടെ ദാഹമകറ്റാനാണെന്ന
സത്യം ,
എന്നെ ഒടുവില മണ്ണിലേക്ക്
ജീവനോടെ ആഴ്ത്തുമ്പോഴും
എന്റെ മിഴികൾ നിന്റെ -
അലിവിനായി കേണിട്ടും നീ............ .
ഞാനിന്നേറെ സ്നേഹിക്കുന്നത്
ഞാനൊടുവിൽ പുണർന്ന ആ -
മണ്ണിനെയാണ്..
വിശന്നു ചുരുണ്ടുണങ്ങിയ
ആ മണ്ണിനെ..
എന്റെ രണത്തെ അവ -
ആർത്തിയോടെ നുകർന്നപ്പോൾ
നിന്നോടുള്ള അടങ്ങാത്ത പ്രണയമെന്നെ -
ഒരിക്കലുമുണരാത്തവണ്ണം തളർത്തി.....
തിരിച്ചറിവിലേക്കെത്താൻ ;
ഇനിയുമൊരു പേമാരി വരണം...
കടുത്തവേനലിൽ വിണ്ടുകീറിയ
മണ്ണിനോപോലുംആർത്തി
ഒരിറ്റുനീരല്ലായിരുന്നു,
എൻ ഭാരമേറിയ ശരീരമായിരുന്നു.
ആത്മാവ് ശൂന്യമായ -
ഹൃദയമപ്രത്യക്ഷമായ ശരീരം...
ഒരു നോവിലൊടുങ്ങിയതാണെങ്കിൽ,
അവയ്ക്കു തെല്ലും
ക്ഷീണമാകില്ലായിരുന്നു...
എന്നാൽ,
സഹസ്രവര്ഷങ്ങളായി
ഒടുങ്ങാത്ത വേദനത്തിന്ന ഹൃദയം
നീ അറുത്തെടുത്തത് ,
മറ്റൊരാളുടെ ദാഹമകറ്റാനാണെന്ന
സത്യം ,
എന്നെ ഒടുവില മണ്ണിലേക്ക്
ജീവനോടെ ആഴ്ത്തുമ്പോഴും
എന്റെ മിഴികൾ നിന്റെ -
അലിവിനായി കേണിട്ടും നീ............ .
ഞാനിന്നേറെ സ്നേഹിക്കുന്നത്
ഞാനൊടുവിൽ പുണർന്ന ആ -
മണ്ണിനെയാണ്..
വിശന്നു ചുരുണ്ടുണങ്ങിയ
ആ മണ്ണിനെ..
എന്റെ രണത്തെ അവ -
ആർത്തിയോടെ നുകർന്നപ്പോൾ
നിന്നോടുള്ള അടങ്ങാത്ത പ്രണയമെന്നെ -
ഒരിക്കലുമുണരാത്തവണ്ണം തളർത്തി.....
No comments:
Post a Comment