വരണ്ട മണ്ണിനോടുള്ള ആകാശത്തിന്റെ പ്രണയമാണ് മഴ, ഒരായിരം ഓർമകൾ തരുന്ന ഒരനുഭൂതി... ഇടയ്ക്ക് എനിക്കു തോന്നും അവയ്ക്കെന്നോട് എന്തോ പകയുണ്ടെന്നു. എന്നെ വേദനിപ്പിച്ചുകൊണ്ടു പെയ്യുമ്പോൾ ഉള്ളിലെ തീയെ അവയ്ക്കു ഒരിക്കലും അണയ്ക്കാൻ സാധിച്ചിട്ടില്ല... അവ നിസ്സഹായരായി എന്റെ മേൽ പെയ്തിറങ്ങാറേ ഉള്ളു. മഴയിൽ കുതിർന്ന ഒരു സന്ധ്യക്ക് നമ്മളോരുമിച്ചു സാക്ഷിയായത് ഇന്നും ഓർമ്മയിൽ വരും..... അന്ന് ആ മഴയ്ക്കുണ്ടായിരുന്ന താളവും സൗന്ദര്യവും പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല... നാണത്തോടെ അവ നമ്മുക്കുമേലെ പെയ്തിറങ്ങിയപ്പോൾ ഇരുണ്ടുകൂടിയ കാർമേഘങ്ങളും അവയെ പിളർന്ന മിന്നല്പിണരുകളും എന്തിനൊക്കെയോ മറയൊരുക്കും പോലെ !! ഓരോ മഴത്തുള്ളിയും അസൂയയോടെ പെയ്തപ്പോൾ അവയ്‌ക്കോരോന്നിനും ഒരായിരം കഥ പറയാനുണ്ടായിരുന്നു..... മണ്ണിൽ നിന്നു പൊന്തി വന്ന രണ്ടുരൂപങ്ങൾ പോലേ അന്ന് മഴയിൽ അലിഞ്ഞതും ഒടുവിൽ മണ്ണിനെ പുണർന്നതുമെല്ലാം ഇന്നൊരോർമ മാത്രം....
No comments:
Post a Comment