Wednesday, 16 November 2016

ആത്മാവുപോലും എന്നോട് പിണങ്ങിയ നിമിഷങ്ങൾ

മോഹങ്ങളല്ലാതെ സ്വന്തമായി എനിക്കെന്താണുള്ളത് ??? ഈ കണ്ണിലെ സൗന്ദര്യമോ !!!!!! നിനക്കു തെറ്റി.....  നിറഞ്ഞു തുളുമ്പാറായ കണ്ണീരിനോടുള്ള വെയിൽനാളത്തിൻ  പ്രണയമാകാം മഴവില്ലായി നിനക്കു തോന്നിയത് !!!
വിളറിയയീ മുഖം ഒരിക്കൽക്കൂടി നോക്കാൻ നിനക്കെങ്ങനെ സാധിക്കുന്നു !??? ഓർമയും മോഹവും മറവിയും എല്ലാം എന്നെ വരിഞ്ഞുമുറുക്കുമ്പോഴും നിന്റെ പ്രണയം മാത്രമായിരുന്നു എന്നെ ശ്വാസം മുട്ടിച്ചത്...   ചില സമയങ്ങളിൽ പിശാചിന്റെ പ്രതിരൂപമായി നീ കാണപ്പെട്ടു... ആ അട്ടഹാസമെന്നെ വല്ലാത്ത ഭയത്തിലാഴ്ത്തി.... ഒരു കൂത്തുപാവപോലെ നിന്റെ നിയന്ത്രണത്തിൽ എന്റെ ഹൃദയമിടിച്ചു.... ഉള്ളിലെ ആത്മാവുപോലും എന്നോട് പിണങ്ങിയ നിമിഷങ്ങൾ.... അതെ,  ജീവിക്കുന്നതിനു മുൻപ് തന്നെ ഞാനാ ശ്മശാനത്തിലടക്കപ്പെട്ടിരുന്നു......... 

No comments:

Post a Comment