കിനാവിലെ സ്വർഗം വെറും മറയുന്ന നിഴൽ മാത്രമായിരുന്നു ! മഴയിൽ ഒലിച്ചിറഞ്ഞിയ മുഖത്തെ ചായം നിന്റെ കാൽച്ചുവട്ടിൽ വീഴുമ്പോൾ- അവിടെനിന്നു കിളിർത്തുവന്ന ചുവന്ന രക്തപുഷ്പങ്ങൾക്ക് നീ എന്റെ പേര് നൽകിയത് ഒരായുസ്സിൽ നിനക്കു തന്ന സ്നേഹത്തിന്റെ പ്രതിഫലം മാത്രമാണെന്ന് ഞാൻ തിരിച്ചറിയാൻ വൈകിപ്പോയതെന്തേ?
ദേവാങ്കണങ്ങൾ പോലും അസൂയപൂണ്ട നിന്റെ സ്നേഹത്തിനു സാക്ഷിയാക്കപ്പെട്ട എന്റെ സഹയാത്രികയ്ക്കും നീ അതു പകുത്തു നൽകിയപ്പോൾ, അതിന്റെ കയ്പറിഞ്ഞത് എന്റെ ഹൃദയമായിരുന്നു.... വാവിട്ടു കരയേണ്ട, ഒരിറ്റു കണ്ണുനീർ എനിക്കായ് പൊഴിക്കുമെന്ന അതിമോഹം , അതെന്നെ തളർത്തി.... എങ്കിലും നിനക്കിഷ്ടപ്പെട്ട ആ നിലാമഴയിൽ പോക്കുവെയിലിൽ ആദ്യകിരണത്തിൽ ഞാനുണ്ട്.... നീ പങ്കുവെച്ച ആ സ്നേഹത്തിനു തോളോട് തോൾ ചേർന്നു !

No comments:
Post a Comment