“അന്നും ഇതുപോലെ മഴയായിരുന്നു... ആ മഴയില്‍ കുളിച്ച് അതി സുന്ദരിയായ കടലും... അവിടെ കാറ്റില്‍ ഒരുപോലെ നൃത്തം ചെയ്ത കാറ്റാടി മരങ്ങളും... കാലുകളെ തഴുകി തിരികെ പോയ തിരമാലകളും... മണ്ണിനെ ചുംബിക്കാനെത്തിയ മഴത്തുള്ളികളും... കുളിരായ് തലോടി മറഞ്ഞ കാറ്റും... കുതിര്‍ന്ന മണലില്‍ പതിഞ്ഞ കാല്‍പ്പാടുകളും അന്നെന്‍റെ പ്രണയത്തിന് സാക്ഷികളായിരുന്നു... അവിടെ “അവള്‍” എനിക്ക് ഏറെ പ്രിയങ്കരിയായ ആ മഴ തന്നെയായിരുന്നു...”
No comments:
Post a Comment