Wednesday, 23 November 2016

കടല്‍

തിരയൊരു തീരം
തേടുന്നുണ്ട് ,പക്ഷേ
തീരം പുണരാത്ത തിരകള്‍
തിരിച്ചുപോകുന്നുണ്ട് നിരാശയില്‍
ഓളങ്ങള്‍ തിരമനസിന്‍
തേങ്ങലാവാം
അതുകൊണ്ടാവാം തിര
ഇനിയും അടങ്ങാത്ത ആശയാല്‍
വീണ്ടും തീരംതേടുന്നത്
ആര്‍ത്തിരമ്പിയെത്തുന്ന തിരകള്‍ക്ക്
തിരമനമറിയാത്ത തീരത്തോടുളള
ഈര്‍ഷ്യമാവാം
തീരാത്ത ആശകളുടെ
തീര്‍ത്താല്‍ തീരാത്ത
തിരയിളക്കമാണ് കടല്‍ !!.

No comments:

Post a Comment