Wednesday, 30 November 2016

ഞാന്‍ തെന്നനം പാടി നടന്നു

തുലാവര്‍ഷമേഘം മണ്ണില്‍
തുള്ളി തുളുമ്പിയെത്തി
തുടികൊട്ടി മനമെന്‍റെ
മധുമാരിവില്ലേഴയകുപോല്‍

കണികണ്ടുണര്‍ന്നു ഞാന്‍
കരകവിഞ്ഞ തോടും പുഴയും
തളിരിട്ടു തോടിനീളെ
തുമ്പയും തുളസിക്കതിരും

പുതുമഞ്ഞു വീണൊരു മണ്ണില്‍
മലര്‍മുല്ല പൂത്തുചിരിച്ചു
മലര്‍വാടി മാടിവിളിച്ചു
കരിവണ്ടുകള്‍ മൂളി നടന്നു

വസന്തത്തിന്‍ വരവോടെ
സുഗന്ധം നിറഞ്ഞു നീളേ
കളമൊഴി കിളിനാദം
കരഘോഷമായ്  വന്നെത്തി

പനനീര്‍ പൂവിതളില്‍ വീണൊരു
തൂമഞ്ഞായ് മാറി മെല്ലേ
തെന്നലിന്‍ കുളിരില്‍ ഞാന്‍
തെന്നനം പാടി നടന്നു!

No comments:

Post a Comment