എന്റെ ചങ്ങായി സന്ദീപ്, അവന്റെ കല്ല്യാണത്തിന് ഡ്രസ്സെടുക്കാൻ കൂടെ ചെല്ലണമെന്ന് പറഞ്ഞ് ഒരേ നിർബന്ധം...
എനിക്ക് തീരെ താൽപ്പര്യമില്ലായിരുന്നു.. എന്നാലും അവൻ വിളിച്ചതല്ലേ പോവാതിരിക്കാൻ പറ്റില്ലല്ലോ..
ഞാനും, അവനും, അവന്റെ അമ്മയും, പെങ്ങളും കുറച്ച് കുടുമ്പക്കാരും കൂടി രാവിലെ തന്നെ അവിടെയെത്തി...
പെണ്ണുങ്ങളുടെ കൂടെ തുണിയെടുക്കാൻ പോകുന്നത് വെറുപ്പിക്കലാണെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...
അവരു പറയുന്നതെല്ലാം ഒരു മടിയും കൂടാതെ കടക്കാരൻ വലിച്ചിട്ട് കൊടുത്തു, അത്കണ്ടിട്ട് അവർക്ക് ആവേഷവും കൂടി.. എത്ര സെലക്ട് ചെയ്തിട്ടും അവർക്കൊന്നും ഇഷ്ടാവുന്നില്ല.....
ഇങ്ങനായാൽ രാത്രിയായാലും പോകാനാവില്ലാന്ന് അറിയാവുന്നതുകൊണ്ട്,
അവരുടെ കൂടെ ഞാനും കൂടി...
അവർക്കിഷ്ടപ്പെടാത്ത സാരികൾ കുന്നുകൂട്ടിയിട്ടടെത്തുന്ന് ഒരു സാരി എനിക്ക് വല്ലാതങ്ങ് ഇഷ്ടായീ... ഞാനതും പൊക്കി പിടിച്ച് എല്ലാരെടുത്തും പോയി, പക്ഷേ ആർക്കും അത് ഇഷ്ടായില്ല...
ഇതെല്ലാം കണ്ട് സന്ദീപ് എന്റെടുത്തേക്ക് വന്ന്, ആ സാരീ വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് എന്നോട് പറഞ്ഞു..
"ഡാ ഇതിന് വിലകൂടുതലാ.. നീ ഇത് ആ മൂലക്ക് തെന്നെ വച്ചേക്ക് "...
അവൻ പറഞ്ഞതനുസരിച്ച് ഞാനത് അവിടത്തന്നെ വച്ചു.. പക്ഷേ എനിക്കെന്തോ ആ സാരി ഒരുപാട് ഇഷ്ടായീ..
പക്ഷേ, എന്ത് ചെയ്യാം.. ഞാനത് വാങ്ങീട്ട് ഒരു കാര്യവുമില്ല..
ആ ടൈപ്പ് സാരിയൊന്നും അമ്മ ഉടുക്കൂല, പിന്നെ പെങ്ങൾ.അവൾക്ക് സാരീയേക്കാളും ഇഷ്ടം ചുരിദാറാ.ഞാനത് വാങ്ങി അവൾക്ക് കൊടുത്താൽ പിറ്റേ ദിവസം തന്നെ അവളത് മാറ്റി ചുരിദാറെടുക്കും..
ആ സാരി അവിടെ വച്ചിട്ട് പോരാന്ന് വിചാരിച്ചാൽ മനസ്സും സമ്മതിക്കുന്നില്ല..
എന്തായാലും അമ്മയെ സോപ്പിട്ട് പതപ്പിച്ച് ഈ സാരി ഉടുപ്പിക്കണം,... ആൺമക്കളുടെ സോപ്പിൽ പതയാത്ത അമ്മമാരുണ്ടോ... പക്ഷേ, ഡ്രസ്സിന്റെ കാര്യമായതുകൊണ്ടാരു സംശയം ഇല്ലാതില്ല...
അങ്ങനെ ഞങ്ങൾ, തുണിയൊക്കെയെടുത്ത് അവിടുന്നിറങ്ങി .... അവരുകൂടെ തുണിയെടുക്കാൻ പോയതുകൊണ്ട് ഒരു ദിവസമങ്ങ് പോയിക്കിട്ടി... ഒരു ദിവസം പോയലെന്താ ആ സാരി സ്വന്തമാക്കാൻ കഴിഞ്ഞല്ലോ...
വീട്ടിലെത്തിയപാടെ സാരിയുള്ള കവറെടുത്ത് അമ്മക്ക് കൊടുത്തു... സന്തോഷത്തോടെ അമ്മ ആ കവർ തുറന്ന് സാരി പുറത്തെടുത്തു,..പക്ഷേ ആ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചു.. അമ്മക്ക് സാരി അത്ര ബോധിച്ചില്ലാന്ന് മുഖം കണ്ടാലറിയാം..
അമ്മ എന്തെങ്കിലും ഇങ്ങോട്ട് പറയുന്നതിന് മുമ്പേ ഞാൻ പറഞ്ഞു...
" അമ്മക്ക് ഇഷ്ടായാലും ഇല്ലെങ്കിലും, ഈ സാരിയാണ് സന്ദീപിന്റെ കല്ല്യാണത്തിന് ഉടുക്കേണ്ടത്..."
ഉടുക്കാമെന്ന് പറഞ്ഞ് അമ്മ സാരിയുമെടുത്ത് അകത്തേക്ക് പോയി....
പിറ്റേ ദിവസം അമ്മ എന്റെടുത്തുവന്നിട്ട് പറഞ്ഞു..
"എടാ.. ഇന്നലെ നീ എടുത്ത സാരീ ഞാൻ പോയി മാറ്റി വേറെയെടുത്തു,അതിന്റെ ബില്ല് ആ കവറിലുണ്ടായിരുന്നു... ആ സാരിയൊക്കെ ഇപ്പോഴത്തെ പെൺകുട്ടികളുടുക്കുന്നതല്ലേ. ഞാൻ അതുപോലെത്തെ സാരിയൊന്നും ഉടുക്കാറില്ലന്ന് നിനക്കറിയാലോ.."
അതു കേട്ടപ്പോൾ എനിക്ക് വല്ലാതായീ....
അമ്മ പറഞ്ഞതും ശരിയാ, അതൊക്കെ ഈ തലമുറയിലെ പെൺകുട്ടികളുടുക്കുന്ന സാരിയാ.. ശ്ശോ.. ആഗ്രഹിച്ചു വാങ്ങിയതായിരുന്നു... ഹാ അതുപോട്ടേ.. എന്തായാലും അമ്മക്കിഷ്ടമുള്ളത് കിട്ടിയല്ലോ അതുമതി....
സമയമെത്ര കഴിഞ്ഞിട്ടും ആ സാരി മനസ്സിൽ നിന്ന് പോകുന്നില്ല ...ഞാനും സാരിയുമായി എന്തോരടുപ്പം പോലെ...... പിന്നെ ഒന്നും നോക്കിയില്ല നേരെ സാരിയെടുത്ത കടയിലേക്ക് പോയി.... ഭാഗ്യത്തിന് അതവിടത്തന്നെയുണ്ടായിരുന്നു... അങ്ങനെ വീണ്ടും അതും വാങ്ങി, എന്തോ നേടിയവനെ പോലെ സന്തോഷവാനായി വീട്ടിലേക്ക് നടന്നു....
ഇപ്പോഴും ആ സാരി ആരും കാണാതെ എന്റെ കബോഡിൽ ഒളിഞ്ഞിരിപ്പുണ്ട്... അതിഷ്ട്ടപ്പെടുന്ന ഒരാൾ വരുമെന്ന പ്രതീക്ഷയോടെ...

No comments:
Post a Comment