Wednesday, 16 November 2016

ഇനിയുന്ന ഉണ്ട്

തോരാ മഴപെയ്തു കുതിരാതെ നിൻ നിഴൽ പാഞ്ഞപ്പോൾ,
ദൂരെ നനഞ്ഞു കുതിർന്നു വിറയാർന്നു നിൽക്കുകയായിരുന്നു ഞാൻ....
മൃതിയെന്ന മധു എനിക്കു സമ്മാനിച്ചപ്പോൾ,
സന്തോഷപൂർവം ഞാനതും നുകർന്നു.....
അന്ന് നീ നുണയുടെ പളുങ്കുകൊട്ടാരം എന്റെ മുന്നിൽ കെട്ടിപ്പടുത്തിയപ്പോൾ ,
എന്റെ നിശ്വാസത്തിനൊപ്പം അതും തകർന്നു...
അതിന്റെ ചീളുകൊണ്ടു മുറിഞ്ഞത് -
കെട്ടിപ്പടുത്തിയ നിന്റെ കൈകളല്ലായിരുന്നു......
വിശ്വാസമെന്ന ലോകം നിന്നിലർപ്പിച്ച എന്റെ ഹൃദയമായിരുന്നു.....
ഓരോ മുറിവുകളും ഓരോ കൊടിയേറ്റങ്ങളാണ്.....
അർദ്ധത്തെ സ്വന്തമാക്കാൻ ആർത്തിപൂണ്ട മുറിവുകൾ.....   അവ കാർന്നു തിന്നുക മാറാല പിടിച്ച ആത്മാവിനെയാണ്... എന്റെ കണ്ണുകളിലേയ്ക്ക് നോക്കരുത് , അവയിലാണെന്റെ ആത്മാവ് നിദ്രപൂണ്ടത്.. അതു ഉണരണമെങ്കിൽ അവയ്ക്കു നിന്റെ പ്രാണന്റെ ഗന്ധം വേണം !!
മരവിപ്പിക്കുന്ന മത്തുപിടിപ്പിക്കുന്ന നിന്റെ പ്രാണന്റെ ഗന്ധം !!

No comments:

Post a Comment