ആശുപത്രികള്‍ക്ക് ഒരു മണമുണ്ട്... എന്തിന്‍റെ എന്ന് ചോദിച്ചാല്‍ അതിപ്പോഴും എനിക്ക് കൃത്യമായി പറയാനാവുന്നില്ല... ഫിനോയിലിന്‍റെ... സ്പിരിറ്റിന്‍റെ... മരുന്നുകളുടെ... അതുമല്ലെങ്കില്‍ ഇതെല്ലാം കൂടി ചേര്‍ന്ന ഒരു മണം... ഇന്ന് കയറിചെന്നപ്പോഴും അതവിടെ നിറഞ്ഞു നിന്നിരുന്നു... കൂടെ ഇടയ്ക്കിടെ ചോരയുടെ മണവും... അതങ്ങനെ എന്നെ കൂടുതല്‍ അസ്വസ്ഥനാക്കിയ നിമിഷങ്ങളില്‍ ഇത് രോഗങ്ങളുടെ മണമാണോ എന്നൊരു ചിന്ത എന്നിലൂടെ കടന്നുപോയി...
No comments:
Post a Comment