രണ്ട് ദിവസം മുന്പ് .. അവിടെന്നു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് താടിയല്ലാം നരച്ച മെലിഞ്ഞ വയസ്സനായ ഒരാള്‍ അങ്ങോട്ട് കയറി വന്നത്.. കണ്ടാലേ അറിയാം അയാള്‍ നല്ല ക്ഷീണിതനാണന്നു.. അയാളുടെ കയ്യില്‍ ചെറിയ ഒരു ഭാണ്ടവും ഉണ്ടായിരുന്നു.. അയാള്‍ എന്റെ അപ്പുറത്തെ സൈഡിലെ ബഞ്ചില്‍ ഭക്ഷണം കഴിക്കാനായ് ഇരുന്നു..
ഹോട്ടലിലെ ചേട്ടന്‍ ഇല വെച്ച് ചോര്‍ വിളംമ്പാനായ് തുടങ്ങുമ്പോള്‍ അയാള്‍ ചോദിച്ചു... എത്രയാ ഊണിനു?
ചേട്ടന്‍ മറുപടി പറഞ്ഞു.. മീന്‍ അടക്കം 50 രൂപ മീന്‍ഇല്ലാതെ 30രൂപ..
അയാള്‍ തന്റെ മുഷിഞ്ഞ പോക്കെറ്റില്‍ നിന്നും തപ്പിയെടുത്ത 10 രൂപ ചേട്ടന് നേരേ നീട്ടി കൊണ്ട് പറഞ്ഞു..
"ഇതേ ഉള്ളു എന്റ കയ്യില്‍.. അതിനുള്ളത് തന്നാല്‍ മതീ.. വെറും ചോറായാലും കുഴപ്പമില്ല.. വിശപ്പ് മാറിയാല്‍ മതീ .. ഇന്നലെ ഉച്ചക്ക് മുതല്‍ ഒന്നും കഴിച്ചിട്ടില്ല... " അത് പറയുമ്പോഴേക്കും അയാളുടെ വാക്കുകള്‍ ഇടറിയിരുന്നു..
ഹോട്ടലിലെ ചേട്ടന്‍ മീന്‍ അല്ലാത്ത എല്ലാം അയാള്‍ക്ക് വിളമ്പി...
ഞാന്‍ അയാള്‍ കഴിക്കുന്നത് നോക്കി ഇരുന്നു... അയാളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ ചെറുതായ് പൊടിയുന്നുണ്ടായിരുന്നു..അത് തുടച്ചു കൊണ്ട് കൊച്ചു കുട്ടിയെ പോലെ അയാള്‍ പതുക്കെ കഴിക്കുന്നത് കണ്ടപ്പോള്‍ അടുത്തിരുന്ന ആള്‍ ചോദിച്ചു... എന്തിനാ കരയുന്നത്?
അയാള്‍ ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ... എന്റെ കഴിഞ്ഞു പോയ ജീവിതം ഓര്‍ത്തു കരഞ്ഞു പോയതാ.. മൂന്നു മക്കളാ എനിക്ക് 2 ആണും1 പെണ്ണും.. മൂന്നു പേര്‍ക്കും നല്ല ജോലിയുണ്ട്... എനിക്ക് കിട്ടാതെ പോയ എല്ലാ സൌഭാഗ്യങ്ങളും ഞാന്‍ അവര്‍ക്ക് നല്‍കി... അതിനായ് ഞാന്‍ നഷ്ടപെടുത്തിയത് എന്റ്റെ യവ്വ നമായിരുന്നു... 28 വര്‍ഷത്തെ പ്രവാസ ജീവിതം.....
എല്ലാത്തിനും എനിക്ക് താങ്ങായിരുന്ന അവള്‍ നേരത്തെ എന്നേ തനിച്ചാക്കി അങ്ങ് പോയ്.... വീട് ഭാഗം വെക്കും വരെ എന്നെ വലിയ കാര്യമായിരുന്നു മക്കള്‍ക്കും മരു മക്കള്‍ക്കും... ഭാഗം വെക്കല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഭാരമാകാന്‍ തുടങ്ങി ... തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപെടുത്തും.. ഞാന്‍ ഒരു വയസ്സനല്ലേ ആ പരിഗണന തന്നു കൂടെ??? തന്നില്ല... അവര്‍ എല്ലാവരും ഉണ്ടിട്ടെ ഞാന്‍ ഉണ്ണാന്‍ ഇരിക്കൂ.. എന്നാലും ഞാന്‍ കേള്‍ക്കെ കുറ്റം പറയും.. ഭക്ഷണമെല്ലാം കണ്ണ്‍ നീര്‍ വീണു ഉപ്പുരസമായിട്ടുണ്ടാകും കഴിക്കുമ്പോള്‍.. പേര കുട്ടികള്‍ വരെ എന്നോട് മിണ്ടാന്‍ വരില്ല... കാരണം മിണ്ടുന്നത് കണ്ടാല്‍ മക്കള്‍ അവരോട് ദേശ്യപെടും... എപ്പോഴും അവര്‍ പറയും എങ്ങോട്ടങ്ങിലും ഇറങ്ങി പോയ്കൂടെ എന്ന്... മരുഭൂമിയില്‍ ചോര നീരാക്കി ഉണ്ടാക്കിയ കാശില്‍ ഉണ്ണാതെയും ഉറങ്ങാതെയും ഞാനും അവളും മിച്ചം വെച്ച കാശ് കൊണ്ട് ഉണ്ടാക്കിയ വീടാ.. അവളുടെ ഓര്‍മകള്‍ ഉറങ്ങി കിടക്കുന്നത് ആ വീട്ടിലാണ്.. ഇട്ടു പോകാന്‍ മനസ്സ് സമ്മതിച്ചിരുന്നില്ല.. പക്ഷെ ഇന്നലെ ഇറങ്ങി പോന്നു... മരുമകളുടെ മാല ഞാന്‍ മോഷ്ടിച്ചന്നു പറഞ്ഞു മകന്‍ എന്നോട് ചൂടായി.. തല്ലിയില്ല എന്നെ ഉള്ളു.. പക്ഷെ ഇനിയും അവിടെ നിന്നാല്‍ അതും ഉണ്ടാകും. "അച്ഛനെ തല്ലിയ മകന്‍ " എന്ന പേര് ദോഷം അവനു ഉണ്ടാകെണ്ടല്ലോ ... മരിക്കാന്‍ ഭയമില്ല... അല്ലങ്കിലും ഇനി ആര്‍ക്കു വേണ്ടിയാ ജീവിക്കേണ്ടത്!
അയാള്‍ ഭക്ഷണം മുഴുവനായ് കഴിക്കാതെ എണീറ്റ്ു ... തന്റെ കയ്യിലെ പത്തു രൂപ ചേട്ടന് നേരേ നീട്ടി.
ചേട്ടന്‍ പറഞ്ഞു വേണ്ട കയ്യില്‍ വെച്ച് കൊള്ളു... എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് വരാം... നിങ്ങള്‍ക്കുള്ള ഭക്ഷണം ഇവിടെ ഉണ്ടാകും..
പക്ഷെ അയാള്‍ ആ പത്തു രൂപ അവിടെ വെച്ച് കൊണ്ട് പറഞ്ഞു .... നന്ദിയുണ്ട് നിങ്ങളുടെ നല്ല മനസ്സിന്.... വെറുതെ കഴിച്ചു പരിചയമില്ല... ഒന്നും കരുതരുത്.... വരട്ടെ ഇനിയും കാണാം എന്നും പറഞ്ഞു അയാളുടെ ഭാണ്ഡം എടുത്ത് എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നു പോയ്...

No comments:
Post a Comment