Friday, 25 November 2016

മാതൃത്വം

കുഞ്ഞിനെ ഉറക്കി കിടത്തി എഴുന്നേൽക്കുന്ന മാതാവ് ചെയ്യുന്ന പമ്മലും പതുങ്ങലുമൊന്നും ഒരു കള്ളനും തന്റെ
ജീവിതത്തിൽ ചെയ്തിട്ടുണ്ടാവില്ല !

അത്രയും സ്ലോമോഷനൊന്നും ഒരു സിനിമയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !

അത്രയും ത്യാഗമൊന്നും ഒരു ഉഗ്രം ഉജ്ജ്വലം പരിപാടിയിലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല !

കുഞ്ഞിനെ പതുക്കെ കിടത്തി, കൂട്ടിനു വെച്ച് കൊടുക്കുന്ന തലയിണക്ക് മാതൃത്വം പകുത്തി നൽകി കയ്യെടുക്കുംമ്പോൾ കാണിക്കുന്ന സൂക്ഷ്മത.....
അപ്പോൾ കൈകൾ കൊണ്ട് വായുവിൽ കാണിക്കുന്ന ആഗ്യം, ഇതൊന്നും ഒരു മജീഷ്യനും ചെയ്തിട്ടുണ്ടാവില്ല  !

ഇത്രയൊക്കെ ചെയ്തിട്ടും കുഞ്ഞു ഉണർന്നാൽ മാതാവിന്റെ മുഖത്തുണ്ടാകുന്ന തോൽവി ഒരു സ്ഥാനാർത്ഥിയും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാവില്ല !

അതിനെയെല്ലാം അതിജീവിച്ച് വിജയശ്രീലാളിയാകുന്ന മാതാവിന്റെ കഴിവ്.. അതാണു നമ്മളോരോരുത്തരും അനുഭവിച്ച മാതൃത്വം...

എപ്പോഴും എന്തിനും ഏതിനും നാം അമ്മയോട്‌  വഴക്കിടാറുണ്ടോ..

ജീവിച്ചിരിക്കുമ്പോൾ നമുക്ക്‌ അമ്മയുടെ സ്ഥാനം ചിലപ്പോൾ മനസ്സിലാകണമെന്നില്ല..

അമ്മാ എന്നു  വിളിച്ചു വീട്ടിലേക്ക്‌ കയറി ചെല്ലാൻ കഴിയുന്നത്‌ തന്നെ ഒരു ഭാഗ്യമല്ലേ...

നാം വീടു വിട്ട്‌ പുറത്തു പോകുമ്പോൾ അൽപ്പം താമസിച്ചാൽ അമ്മയുടെ വിളി എത്ര വിലപ്പെട്ടതാണെന്നു നാം ചിന്തിച്ചിട്ടുണ്ടോ...

ഇല്ല അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരു പക്ഷേ നമുക്കത്‌ മനസ്സിലാവണമെന്നില്ല...

ചിലപ്പോ നിനക്ക്‌ ഭാര്യയെ കിട്ടിയപ്പോ അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നുണ്ടാവില്ല...

അച്ഛനോട്‌ നമുക്ക്‌ പറയാൻ കഴിയാത്ത നമ്മുടെ ആവശ്യങ്ങൾ ആ പാവം എത്ര യോ തവണ നിനക്ക്‌ നിറവേറ്റി തന്നിട്ടുണ്ടാകും..

ആ സ്നേഹത്തിനു പകരം നൽകാൻ നിന്റെ കയ്യിൽ എന്താണു ഉള്ളത്‌..

നമ്മുടെ അമ്മയുടെ അനുഗ്രഹം കിട്ടാതെ നമ്മൾ എത്ര നന്മ ചെയ്തിട്ടും വല്ല കാര്യവുമുണ്ടോ...

10 മാസം വയറ്റിൽ ചുമന്ന് നൊന്തു പ്രസവിച്ച അമ്മയെ നാം മനസ്സറിഞ്ഞ്‌    സ്നേഹിക്കാൻ ഒരിക്കലും മറന്നു പോകരുത്‌..

എന്നിട്ടും എത്രയോ സഹോദരങ്ങൾ അനാഥ മന്ദിരത്തിൽ അവർക്കു വേണ്ടി അഡ്മിഷൻ എടുക്കുന്നു..

 നമ്മളും നാളെ ഒരു രക്ഷിതാവാണെന്ന് നമ്മൾ മറന്നു പോകരുത്‌...

അമ്മയില്ലാത്ത്‌ വീട്‌ ഒരു വീടേ അല്ല..
അടുക്കളയിൽ ഉണ്ടാകും ആ പാവം, നാം ഭക്ഷണം കഴിക്കാതെ ആ പാവം ഒരിക്കലും വയറു നിറച്ചിട്ടുണ്ടാകില്ല...

അച്ഛൻ കൊണ്ട്‌ വരുന്ന പലഹാരം തികയാതെ വരുമ്പോൾ അമ്മക്ക്‌ പലഹാരം ഇഷ്ടമല്ലാ എന്നു പറഞ്ഞ്‌ മക്കൾക്ക്‌ വീതം വെച്ചു സന്തോഷിച്ച ആ അമ്മയുടെ മനസ്സ്‌ എത്ര വലുതായിരിക്കുമല്ലേ...

ഭാര്യയുടെ വാക്ക്‌ കേട്ട്‌ അമ്മയുടെ കൂടെ ജീവിക്കുന്നത്‌ ഇഷ്ടമില്ലാതെ പുതിയ വീട്‌ വെച്ച്‌ താമസം മാറുന്ന എത്രയോ സഹോദരങ്ങൾ..

വളർത്തി വലുതാക്കി നിനക്ക്‌ ഒരു ഭാര്യയെ തന്നപ്പോൾ അമ്മയുടെ സ്നേഹം നിനക്ക്‌ വേണ്ടല്ലേ....

ഭാര്യയില്ലാത്ത നിന്റെ കുഞ്ഞു നാളുകൾ നീ ഒന്നു ചിന്തിച്ച്‌ നോക്കിയേ....

വിലമതിക്കാനാകുമോ നിനക്ക്‌..

എത്ര നന്മകൾ ചെയ്താലും ആ പാവത്തിനോട്‌ നമ്മൾക്ക്‌ കുറ്റം പറച്ചിൽ മാത്രം ല്ലേ...

നീ വൈകി വീട്ടിൽ വരുമ്പോൾ ഉറങ്ങാതെ നിന്നെയും കാത്ത്‌  എത്രയോ തവണ നിനക്ക്‌ വേണ്ടി കാത്തിരുന്നിട്ടുണ്ടായിരിക്കും....

പ്രായം കൂടിയപ്പോൾ അമ്മ യെയും കൊണ്ട്‌ പുറത്ത്‌ പോകാൻ നിനക്ക്‌ ചിലപ്പോ മടിയായിരിക്കും ല്ലേ...

കഷ്ടതകൾ അനുഭവിച്ച്‌ നിന്റെ നന്മകൾക്ക്‌ വേണ്ടി സംസാരിച്ച അമ്മ യായിരിക്കും നിനക്ക്‌ തെറ്റുകാരി...

നാളെ അമ്മയുടെ മരണ ശേഷം നിനക്ക്‌ ചിലപ്പൊ ഒന്നു കൂടെ സ്നേഹിക്കാൻ തോന്നി യേക്കാം...

 ഇല്ല നിനക്ക്‌ അതിനു കഴിയില്ല ഓർത്തു കണ്ണീർ  പൊഴിക്കാനായിരിക്കും നിനക്കു വിധി....

നഷ്ടമാകുമ്പോഴേ നിനക്ക്‌ മനസ്സിലാകൂ ആ സ്നേഹത്തിന്റെ മഹത്വം.......

No comments:

Post a Comment