കുട്ടികാലത്ത് എനിക്ക് ഏറ്റവും സന്തോഷം തന്നിരുന്ന കാഴ്ച്ചകളില്‍ ഒന്നായിരുന്നു ആകാശത്തിലൂടെ പറന്നു പോകുന്ന ചെറിയ “വിമാനം”... വളര്‍ന്നപ്പോ അത് നേരെ തിരിച്ചായി... ഇന്ന് ആ കാഴ്ച്ച എന്നില്‍ നിരാശയുടെ ദീര്‍ഘനിശ്വാസം നിറക്കുന്നു... പ്രവാസം സമ്മാനിച്ച നഷ്ട്ടങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ... അതുകൊണ്ടുതന്നെ ഞാന്‍ അതിപ്പോ ശ്രദ്ധിക്കാറെ ഇല്ല!.. എങ്കിലും ആ ശബ്ദം ഇന്നും കാതിലെത്തുമ്പോ വീണ്ടും ഞാനൊരു കൊച്ചു കുട്ടിയായിപോകുന്നു... എന്നില്‍ വീണ്ടും ഒരു കൗതുകം ജനിക്കുന്നു... ആ പറക്കല്‍ ഒരിക്കല്‍ക്കൂടി ഒന്ന് കാണാന്‍ ഒരു ആശതോന്നുന്നു... ആ നിമിഷങ്ങളില്‍ “വേണ്ടാ!” എന്ന് സ്വയം ശാസിക്കും... അതിന് പുറകെ വരുന്ന ആ വലിയ നിരാശ ഒഴിവാക്കാന്‍...”
No comments:
Post a Comment